കൊവാല്‍സ്ക്കിയുടെ ജീവിതം ദുരിതം നിറഞ്ഞതാണ്.അതാകും അയാള്‍ ആ സാഹസത്തിനു മുതിര്‍ന്നത്.കൊവാല്‍സ്ക്കി വിയറ്റ്നാം യുദ്ധ സൈനികന്‍ ആയിരുന്നു.Medal of Honor ലഭിച്ച മികച്ച സൈനികന്‍.എന്നാല്‍ അയാളുടെ മന:സാക്ഷിക്കു വേണ്ടി ഭാവി ജീവിതത്തില്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ കൊവാല്‍സ്ക്കി മന:പൂര്‍വ്വം നിരസിച്ചു.അപകടത്തില്‍ മരണപ്പെട്ട കാമുകിയും കൂടി ആയപ്പോള്‍ സാധാരണയിലും താഴ്ന്ന നിലയില്‍ ജീവിക്കുന്ന കൊവാല്‍സ്ക്കി ഒരിക്കലെങ്കിലും ജീവിതത്തില്‍ ത്രില്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം.അതാകും അയാള്‍ ആവശ്യം ഇല്ലാതെ ഇരുന്നിട്ടും തിങ്കളാഴ്ച എത്തിക്കണ്ട കാര്‍ അടുത്ത ഒരു ദിവസം നേരത്തെ ഓടി ,അതും ആയിരം കിലോ മീറ്റര്‍ ദൂരം എത്തിക്കും എന്ന് ഡീലര്‍ ആയ ജേക്കിനോട് പന്തയം വച്ചത്.
രാത്രി ഉറങ്ങാതെ ഇരിക്കാന്‍ ഉള്ള മരുന്നും കഴിച്ചു കൊവാല്‍സ്ക്കി യാത്ര ആയി.വഴിയില്‍ പോലീസ് തടഞ്ഞെങ്കിലും അയാള്‍ അവരെ വേഗം കൊണ്ട് തോല്‍പ്പിച്ചു.പിന്നീട് വഴിയരികില്‍ കണ്ട ജീപ്പിനെയും ഒരു പാലത്തില്‍ വച്ച് തോല്‍പ്പിക്കുന്നു.വേഗതയും ജയങ്ങളും അയാളെ ഹരം പിടിപ്പിച്ചു തുടങ്ങിയിരുന്നിരിക്കണം.അത് പോലെ തന്നെ ആയിരിക്കാം ആ നാട്ടിലെ ജനങ്ങളും.അന്ധനായ ആര്‍.ജെ യുടെ വാക്കുകളിലൂടെ റേഡിയോ ശ്രവിച്ച അവര്‍ കൊവാല്‍സ്ക്കിയുടെ ആ സാഹസിക യാത്ര ആസ്വദിച്ചു.ഭരണ കേന്ദ്രങ്ങളെ പോലും അലോസരപ്പെടുത്തിയിരുന്നു കൊവാല്‍സ്ക്കിയുടെ ജൈത്ര യാത്ര.കൊവാല്‍സ്ക്കിയുടെ ആ യാത്രയുടെ കഥ അവതരിപ്പിക്കുകയാണ് Vanishing Point എന്ന ഈ റോഡ് മൂവി.
നഗ്നയായി ബൈക്ക് ഓടിക്കുന്ന യുവതി അക്കാലത്തെ കള്‍ട്ട് കഥാപാത്ര സൃഷ്ടി ആയിരുന്നു.അത് പോലെ തന്നെ ആയിരുന്നു ചിത്രവും.ദുരിതങ്ങളില്‍ നിന്നും ഉള്ള ഒളിച്ചോട്ടം തന്നെ എവിടേക്ക് എത്തിക്കുന്നു എന്ന് കൊവാല്‍സ്ക്കി മനസ്സിലാകുമ്പോള്‍ ചിത്രത്തിന് അന്ത്യം ആകുന്നു.അത് പോലെ ഒന്നര മണിക്കൂര്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയ സാഹസത്തിനും.
More movie suggestions @www.movieholicviews.blogspot.com
No comments:
Post a Comment