Thursday, 25 June 2015

395.WARRIOR(ENGLISH,2011)

395.WARRIOR(ENGLISH,2011),|Sports|Drama|,Dir:-Gavin O'Connor,*ing:-Tom Hardy, Nick Nolte, Joel Edgerton |,

  സ്പോര്‍ട്സ് തീം ആയി വരുന്ന സിനിമകള്‍ സ്ഥിരം പാലിക്കുന്ന കുറച്ചു നിയമങ്ങള്‍ ഉണ്ട്.മിടുക്കന്‍ ആയിരുന്നു എങ്കിലും ജിവിതം നഷ്ടപ്പെടുത്തിയ നായക കഥാപാത്രങ്ങള്‍ ആണ് പലപ്പോഴും ചിത്രങ്ങളില്‍.എന്നാല്‍ ഫീനിക്സ് പക്ഷിയെ പോലെ അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്നതും ആ ക്ലീഷേ ആണ്.വൈകാരികം ആയി പ്രേക്ഷകനെ അത്തരം സിനിമകളില്‍ തളച്ചിടുമ്പോള്‍ ആണ് സ്പോര്‍ട്സ്/ഡ്രാമ ജോനറില്‍ ഉള്ള ചിത്രങ്ങള്‍ വിജയം കാണുന്നത്.ബേല്‍,മാര്‍ക്ക് വാല്‍ബര്‍ഗ് എന്നിവര്‍ സഹോദരന്മാരായി അഭിനയിച്ച Fighter പോലെ തന്നെ ബോക്സിംഗ് മുഖ്യ പ്രമേയം ആയി വരുകയും അതില്‍ സഹോദരന്മാരുടെ ബന്ധത്തിലെ പ്രശ്നങ്ങളും രക്ത ബന്ധത്തിന്റെ തീവ്രതയും  അവതരിപ്പിക്കുകയാണ് ഈ ചിത്രവും ചെയ്യുന്നത്.

   സഹോദരന്മാരായ ബ്രെണ്ടന്‍ -ടോമി എന്നിവര്‍ അവരുടെ ചെറുപ്പത്തില്‍ ഉണ്ടായ ചില കുടുംബ പ്രശ്നങ്ങള്‍ കാരണം അകല്‍ച്ചയില്‍ ആണ്.അവര്‍ തമ്മില്‍ പൊതുവായി ഉള്ളത് ബോക്സിംഗ് പരിശീലകനും പണ്ട് തികഞ്ഞ മദ്യപാനിയും ആയ അവരുടെ പിതാവിനോടുള്ള വിരോധം മാത്രം ആയിരുന്നു.അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക് അവരുടെ പിതാവിനോട് വിരോധം തോന്നാന്‍.ബ്രെണ്ടന്‍ കുടുംബവുമായി മാറി താമസിക്കുന്നു.അയാള്‍ ഇപ്പോള്‍ ഒരു സ്ക്കൂളിലെ ഫിസിക്സ് ടീച്ചര്‍ ആണ്.വീട് വാങ്ങിച്ച വകയില്‍ വന്ന കടം തീര്‍ക്കാന്‍ അയാള്‍ ഭാര്യ അറിയാതെ ചെറിയ ബോക്സിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നു.ടോമി അമേരിക്കന്‍ നാവിക സേനയില്‍ നിന്നും പുറത്തിറങ്ങി പിതാവിനെ കാണാന്‍ വരുന്നു.ബോക്സിങ്ങില്‍ മിടുക്കന്‍ ആയ ടോമി തന്‍റെ ചില ആവശ്യങ്ങള്‍ക്കു പണം കണ്ടെത്താന്‍ ആയി സ്പാര്‍ട്ട ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നു.കോച്ചായി പിതാവും എത്തുന്നു.

  ഇതേ സമയം  സ്ക്കൂളില്‍ നിന്നും താല്‍ക്കാലിക സസ്പെന്‍ഷന്‍ നേരിടുന്ന ബ്രെണ്ടന്‍ കുടുംബത്തെ താങ്ങി നിര്‍ത്താന്‍ ബോക്സിംഗ് റിങ്ങിലേക്ക് വരുന്നു.പതിനാറു ബോക്സര്‍മാര്‍ മത്സരിക്കുന്ന സ്പാര്‍ട്ട ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഉള്ള അസുലഭ അവസരം ലഭിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അയാളുടെ പ്രായം കൂടുതല്‍ ആണ്.പക്ഷേ അയാളെ സ്പാര്‍ട്ട  ടൂര്‍ണമെന്റ്  പ്രലോഭിപ്പിക്കുന്നുണ്ട്.കാരണം സമ്മാന   തുക..5 മില്ല്യന്‍ ഡോളര്‍!!ഉടന്‍ തന്നെ ഹിന്ദിയില്‍ അക്ഷയ് കുമാര്‍-സിദ്ധാര്‍ത്  മല്‍ഹോത്ര കൂട്ടുക്കെട്ടില്‍ ഈ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് വരുന്നുണ്ട്.മികച്ച സ്പോര്‍ട്സ് സിനിമകളില്‍ ഒന്നായി എ ചിത്രവും മാറുന്നു .കാരണം ആദ്യം പറഞ്ഞ കാര്യങ്ങള്‍ ആവോളം ഈ ചിത്രത്തില്‍ ഉണ്ട്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment