Wednesday, 3 June 2015

378.BADLAPUR(HINDI,2015)

378.BADLAPUR(HINDI,2015),|Action|Drama|,Dir:-Sriram Raghavan,*ing:-Varun Dhavan, Nawazuddin Siddiqui,Yami Goutham.

  ഹിന്ദിയിലെ മികച്ച നടന്മാരില്‍ ഒരാളാണ് താന് എന്ന് നവാസുദീന്‍ അടിവരയിടുമ്പോള്‍ വരുണ്‍ ധവാന്‍ "Student of the Year" പോലത്തെ ചോക്ലേറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തതയ്ക്കു വേണ്ടി ശ്രമിക്കുകയാണ് ബദലാപ്പൂര്‍ എന്ന ചിത്രത്തില്‍.പ്രതികാരം പ്രമേയം ആയി വന്ന ഈ ചിത്രത്തില്‍ സസ്പന്‍സ് ഘടങ്ങള്‍ ഒന്നും അവതരിപ്പിക്കാതെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള മാനസിക യുദ്ധമായി മാറുന്നു.ഇവിടെ അവസാന ജയം ആര്‍ക്കാണ് എന്നുള്ളതാണ് പ്രധാനം.അതിനു അവരുടെ പഴയക്കാല ജീവിതം വിലങ്ങു തടി ആകുന്നില്ല അവസാന മാര്‍ക്കെടുപ്പില്‍.ശ്രീരാം രാഘവന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വ്യത്യസ്തം ആയി തോന്നിയത് അവിടെയാണ്.

   ഒരു ബാങ്ക് മോഷണത്തിന്റെ ഇടയില്‍ ആകസ്മികമായാണ് രഘുവിന്‍റെ ഭാര്യയും കുഞ്ഞും അപകട മരണം നേരിടേണ്ടി വരുന്നത്.പ്രതി എന്ന് സംശയിക്കുന്ന ലിയാക്കിനെ പോലീസ് കസ്റ്റടിയില്‍ എടുത്തുവെങ്കിലും താന്‍ വെറും ഡ്രൈവര്‍ മാത്രം ആണെന്നും അപകടത്തിനു ഉത്തരവാദി അയാളുടെ കൂടെ ഉണ്ടായിരുന്ന ആളാണെന്നും മൊഴി നല്‍കുന്നു.താന്‍ അകപ്പെട്ടു എന്ന് എല്ലാവരോടും പറയുന്ന ലിയാക്,പോലീസ് കൂട്ട് പ്രതിയെ കണ്ടെത്തി ബാങ്ക് മോഷണത്തില്‍ നിന്നും ലഭിച്ച പണം വീതിച്ചെടുത്തു എന്നും പറയുന്നു.രഘുവിന്‍റെ പ്രണയ വിവാഹം ആയിരുന്നു.സന്തോഷകരമായ ആ ജീവിതം ഒരു ദിവസം ഇയം പാറ്റയെ പോലെ അവസാനിക്കുന്നു.രഘുവിന്‍റെ മാനസികാവസ്ഥ ഈ സംഭവത്തോടെ ഏറെ മാറി.തന്‍റെ കുടുംബം നശിപ്പിച്ചവര്‍ക്ക് എതിരെ ഉള്ള പ്രതികാരം മനസ്സില്‍ ഒളിപ്പിച്ചുവെച്ച  അയാള്‍ പ്രതികാരം ചെയ്യാനായി കാത്തിരുന്നു.ലിയാക് ജയിലില്‍ നിന്നും പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തു ഇറങ്ങുമ്പോള്‍ രഘുവിന് വ്യക്തമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആ പുറത്തു വരവ് താന്‍ വഴി ആണെന്നത് കൊണ്ട്.

   മികച്ച അഭിനയവും ഹിന്ദി സിനിമയുടെ തട്ട് പൊളിപ്പന്‍ സാഹചര്യത്തില്‍ നിന്നും മാറി വരുന്ന സിനിമകളില്‍ ഒന്നായത് കൊണ്ടും ഈ ചിത്രം മികച്ച നിലവാരം പുലര്‍ത്തി.നേരത്തെ പറഞ്ഞത് പോലെ അഭിനയത്തിലെ തന്‍റെ മികവു ലിയാക്കിലൂടെ നവാസുധീന്‍ അവതരിപ്പിച്ചിരിക്കുന്നു.ഒപ്പം കഥാപ്രമേയം അധികം ഏച്ചുകെട്ടലുകള്‍ ഇല്ലാതെ അവതരിപ്പിക്കുക വഴി ഈ വര്‍ഷത്തെ മറ്റൊരു മികച്ച ഹിന്ദി ചിത്രം ആയി ബദലപൂര്‍ മാറി.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment