381.WILD TALES aka RELATOS SALVAGES(2014,SPANISH),|Thriller|Comedy|Drama|,Dir:-Damián Szifrón,*ing:-Darío Grandinetti, María Marull, Mónica Villa,Ricardo Darin.
കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയില്‍ നിന്നും വിദേശ ഭാഷ വിഭാഗത്തില്‍ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Relatos Salvages.ആറു കഥകള്‍ അടങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാമിയന്‍ സിഫ്രോണ്‍ ആണ്.ഈ കഥകളില്‍ എല്ലാം തന്നെ പ്രതികാരം ,വിദ്വേഷം തുടങ്ങിയ പ്രമേയങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്.വ്യത്യസ്തം ആയ സന്ദര്‍ഭങ്ങള്‍ ആളുകള്‍.എന്നാല്‍ എല്ലാവരും അന്തിമമായി പ്രതിനിധീകരിക്കുന്നത് അവരുടെ ദേഷ്യം/വിദ്വേഷം എന്നിവയുടെ പേരില്‍ ആണ്.ആ ഒരു പ്ലോട്ടില്‍ നിന്നും കൊണ്ട് തന്നെ രസകരമായ ഒരു ചിത്രം ആണ് ഒരുക്കിയിരിക്കുന്നത്.ആന്തോളജി സിനിമകളില്‍ തന്നെ മികച്ച ഒന്നാണ് Relatos Salvages.
ഓരോ പ്ലോട്ടിനെ കുറിച്ചും ഒരു ആമുഖം
1)"Pasternak"
ഒരു വിമാനത്തില്‍ സഞ്ചരിക്കുന്ന മോഡലും ഗാന നിരൂപകനും പാസ്ട്ടര്‍നാക് എന്നയാളെ കുറിച്ച് അവിചാരിതമായി സംസാരിക്കുന്നു.എന്നാല്‍ ആ സംസാരം അവരെ കൊണ്ടെത്തിച്ചത് പാസ്ട്ടര്‍നാക് എന്ന ആളുടെ ജീവിതത്തിലെ നിര്‍ണായക സ്ഥാനങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന സഹ യാത്രികരില്‍ ആണ്.പാസ്ട്ടര്‍നാക് എന്നാല്‍ അവര്‍ക്ക് വേണ്ടി കാത്തു വച്ചിരുന്ന ഒരു രഹസ്യം ഉണ്ടായിരുന്നു.മികച്ച ഫാന്റസി കഥ പോലെ തോന്നി ഈ ഭാഗം.
2)"Las Ratas" ("The Rats")
ഒരു രേസ്റ്റൊരന്റില്‍ രാത്രി വന്ന കസ്ട്ടമറിനു അവിടെ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന സ്ത്രീയുമായി ഒരിക്കലും മറക്കാന്‍ ആകാത്ത കണക്കുകള്‍ ഉണ്ടായിരുന്നു.അതാണ് ഈ ഭാഗത്തിന്റെ പ്രമേയം.അപ്രതീക്ഷിതമായ അവസാനം ആണ് ചിത്രത്തിന്.
3)"El más fuerte" ("The Strongest")
വിജനമായ ഹൈ വേയില്‍ കൂടി യാത്ര ചെയ്യുന്ന രണ്ടു യാത്രികര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.അവര്‍ ആ പ്രശ്നത്തെ എങ്ങനെ നേരിട്ട് എന്നതാണ് ചിത്രം.ഈ സിനിമയില്‍ അവസാന രംഗം കുറെ ചിരിപ്പിച്ചു."Crime of passion"-അജയന്‍ ആണെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യര്‍ക്കിട്ട് ഒരു കൊട്ടാണ് ഈ ചിത്രം.
4)"Bombita" ("Little Bomb")
സര്‍ക്കാരിന്റെ നിലപാടുകള്‍ ഒരു മനുഷ്യന് ബാധ്യത ആയി മാറുന്നു.പ്രത്യേകിച്ചും സ്വകാര്യ മേഖലയെ ഏല്‍പ്പിച്ച ആ ജോലി അയാളുടെ ജീവിതത്തെ തന്നെ ബാധിക്കുന്നു.ജോലി,കുടുംബം എന്നിവയെല്ലാം ആ സംഭവത്തില്‍ അയാള്‍ക്ക് നസ്തം വരുന്നു.അയാളുടെ മുന്നില്‍ ഉള്ളതും ഒന്ന് മാത്രം.പ്രതികാരം.നായകനായി റിക്കാര്‍ഡോ ഡാരിന്‍ വരുന്ന ചിത്രം.
5)"La Propuesta" ("The Proposal")
അന്ന് രാവിലെ അയാള്‍ കേട്ട വാര്‍ത്ത തന്‍റെ പ്രിയപ്പെട്ട ഒരാള്‍ കാരണം ഉണ്ടായ ദുരിതം ആയിരുന്നു.വേറൊന്നും നോക്കാനില്ല.തന്‍റെ സ്വാധീനവും കാശും ഉപയോഗിച്ച് അയാളെ രക്ഷപ്പെടുത്തുക.എന്നാല്‍ ഒപ്പം ഉള്ളതെല്ലാം കഴുകന്മാര്‍ ആണെന്ന് അറിയുമ്പോള്‍?ഭീകരം ആയിരുന്നു ഇതിന്റെയും ക്ലൈമാക്സ് .
6)"Hasta que la muerte nos separe" ("Until Death Do Us Part")
ഒരു വിവാഹ പാര്‍ട്ടി നടക്കുന്നു.സമൂഹത്തില്‍ ഉന്നത സ്ഥാനം ഉള്ള കുടുംബങ്ങള്‍ തമ്മില്‍ ചേരാന്‍ പോകുന്നു.എന്നാല്‍ അപ്രതീക്ഷിതമായി വധു തന്‍റെ ഭര്‍ത്താവിനെ കുറിച്ചുള്ള രഹസ്യം മനസ്സിലാക്കുന്നു.അവള്‍ക്കും പ്രതികാരം ചെയ്യാന്‍ അവകാശം ഉണ്ട്.എന്നാല്‍ അത് എത്ര വരെ പോകും?അപ്രതീക്ഷിതമായ ക്ലൈമാക്സ്.
മൊത്തത്തില്‍ വ്യത്യസ്തം ആയ കഥ സന്ദര്‍ഭങ്ങള്‍.എന്നാല്‍ എല്ലാം പറയുന്നത് ഒരേ അവസാനം.അതും രസകരം ആയി അവതരിപ്പിച്ചിരിക്കുന്നു.സിനിമകള്‍ കാണാന്‍ ആഗ്രഹം ഉള്ളവര്‍ എല്ലാം തീര്‍ച്ചയായും കാണേണ്ട ചിത്രം.
More movies @www.movieholicviews.blogspot.com

No comments:
Post a Comment