Sunday 30 November 2014

244.MYLANCHI MONJULLA VEEDU(MALAYALAM,2014)

244.MYLANCHI MONJULLA VEEDU(MALAYALAM,2014),Dir:-Benny Thomas,*ing:-Jayaram,Asif Ali.

"ചിലപ്പോള്‍ ഒക്കെ ചളി നല്ലതാണ്.പക്ഷേ അതിന്റെ അളവ് കൂടി പോകരുത്".

ഒരു കാര്യത്തില്‍ ഉദയ്-സിബി കൂട്ടുകെട്ടിനെ സമ്മതിക്കണം എങ്ങനെ ആണോ അവര്‍ ഇത്രയും ചളികള്‍ കണ്ടു പിടിക്കുന്നത്‌?ഒരു വലിയ കഴിവാണ് അത് .ആദ്യ പ്രാവശ്യം കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും വീണ്ടും കേള്‍ക്കുമ്പോള്‍ ഒരു സുഖക്കുറവുണ്ട് ആ തമാശകള്‍ക്ക്.എന്നാല്‍ സ്റ്റോക്ക് കുറേ അധികം കയ്യില്‍ എങ്ങനെ വരുന്നോ ആവോ?എന്തായാലും "മൈലാഞ്ചി മൊഞ്ചുള്ള വീട്" എന്ന ചിത്രത്തില്‍ അവര്‍ ചളികള്‍ പരമാവധി കുറച്ചിട്ടുണ്ട്.ഒരു പക്ഷേ വലിയ മടുപ്പില്ലാതെ കാണാവുന്ന ഒരു സിനിമയായി ഇതിനെ മാറ്റിയിട്ടുണ്ട്.കഥയില്‍ പുതുമ ഒന്നും പറയാന്‍ ഇല്ല.ജയറാമിന്റെ തന്നെ "മംഗളം വീട്ടില്‍ മാനസേശ്വരി ഗുപ്ത" + കുറച്ചു ആദ്യത്തെ കണ്മണി+ ദിലീപ് അങ്ങേരുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടു പോയ ടോം & ജെറി കളികള്‍ ഒക്കെ ചേര്‍ന്ന മുസ്ലീം പശ്ചാത്തലത്തില്‍ ഉള്ള ഒരു ചിത്രം ആണെന്ന് പറയാം.

  ഒരു മൈലാഞ്ചി കല്യാണത്തിന്റെ തലേന്ന് സമ്പന്നമായ ഒരു മുസ്ലീം കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളോടെ ആണ് ഈ ചിത്രത്തിന്‍റെ കഥ ആരംഭിക്കുന്നത്.ഒരു തെറ്റിധാരണ മൂലം ഒരു യുവാവ്‌ മരിക്കുന്നു.അയാളുടെ കുടുംബവും പ്രബലം ആയിരുന്നു.ആ മരണം രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു.പിന്നീട് ഏഴു വര്‍ഷം കഴിഞ്ഞ് മാധവന്ക്കുട്ടി എന്ന ആയുര്‍വേദ ഡോക്റ്റര്‍ തന്‍റെ കുടുംബത്തിന്‍റെ സന്തോഷം നിലനിര്‍ത്താന്‍ വേണ്ടി ഒരു യാത്ര നടത്തുന്നു.അവിടെ അയാള്‍ക്ക്‌ നിലനില്‍പ്പിനായി ധാരാളം കള്ളങ്ങള്‍ പറയേണ്ടതായി ഉണ്ട്.സ്വന്തം വ്യക്തിത്വം പോലും ഉപേക്ഷിച്ചു വേണം അവിടെ നില്‍ക്കാന്‍.പിന്നെ നടക്കുന്ന ടോം & ജറി കളികള്‍ ആണ് ബാക്കി ചിത്രം,

 സിനിമ മൊത്തത്തില്‍ ഒരു കളര്‍ഫുള്‍ entertainer ആയിരുന്നു എന്ന് പറയാം.പ്രധാനമായും ഇത്തവണ തമാശകള്‍ അധികം മടുപ്പിച്ചില്ല.ചുമ്മാതെ ആണെങ്കിലും ഇന്റെര്‍വല്‍ പഞ്ച് തമാശയും ഒക്കെ ആസ്വദിച്ചു.തിയറ്റര്‍ വിട്ടു പുറത്തു വന്നപ്പോള്‍ ഏതൊക്കെ ഓര്‍മ ഉണ്ടെന്നു ചോദിച്ചാല്‍ മാത്രം ആണ് പ്രശ്നം.എന്തായാലും കുടുംബ പ്രേക്ഷകരെ ഈ ചിത്രം നിരാശപ്പെടുത്തില്ല.ഒരു വെള്ളിമൂങ്ങ ഒന്നും പ്രതീക്ഷിക്കാതെ പോയാല്‍ ചിത്രം ആസ്വദിക്കാം.പിന്നെ ഒന്നുണ്ട് ജയറാം കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സ്ക്രീനില്‍ മൊത്തമായി തന്റെ സാന്നിധ്യം അറിയിച്ചു.ആസിഫ് അലി പതിവ് പോലെ മള്‍ട്ടി സ്റ്റാര്‍ പടങ്ങളില്‍ ഉള്ളത് പോലെ നല്ല പ്രകടനം കാഴ്ച വച്ചു.ജയറാമിന് ചെറിയ ഒരു ആശ്വാസം ആയിരിക്കും ഈ ചിത്രം.പക്ഷേ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കണം എന്ന് മാത്രം.ബാബു രാജ്,നിങ്ങള്‍ക്ക് ജഗതി ആകാന്‍ സാധിക്കില്ല ഒരിക്കലും.പകരം ബാബു രാജ് ആകാന്‍ ശ്രമിക്കുക.അധികം മുഷിപ്പിക്കാതെ കുറച്ചൊക്കെ ചിരിപ്പിച്ച ഈ ചിത്രത്തിന് എന്റെ മാര്‍ക്ക് 2.75/5

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)