Tuesday 11 November 2014

221.A HARD DAY(KOREAN,2014)

221.A HARD DAY(KOREAN,2014),|Thriller|Crime|,Dir:-Seong-hoon Kim,Dir:-Lee Sun Gyun, Cho Jin-Woong, Man-shik Jeong

  ഹോമിസൈഡ് ഡിട്ടെക്ട്ടീവ് ആയ ഗോ ജീയോന്‍ സൂവിന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് A Hard Day എന്ന കൊറിയന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്‌.അയാളുടെ അമ്മ മരിച്ച ആ ദിവസം ആണ് അയാളുടെ ഭാര്യയുടെ വിവാഹമോചന കത്ത് അയാള്‍ക്ക്‌ ലഭിക്കുന്നത്.അന്ന് തന്നെ ആണ് അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ നിന്നും ഉള്ള അന്വേഷണവും അതിനെ ചുറ്റിപ്പറ്റി ഉള്ള പരിശോധനകളും അയാളുടെ ഓഫീസില്‍  നടക്കുന്ന നടക്കുന്നതും അന്നേ ദിവസം ആണ്.ഒരു വശത്ത് കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും തന്‍റെ ഒപ്പം ഉള്ള മകളും.മറുവശത്ത് അമ്മയുടെ മരണവും അയാള്‍ അവിടെ ഉള്ള ചടങ്ങുകള്‍ക്ക് അവിടെ ഉണ്ടാകേണ്ട ആവശ്യകതയും.എന്നാല്‍ ഓഫീസില്‍ നിന്നും അയാളോടൊപ്പം ആരോപണ വിധേയര്‍ ആയ സഹപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകളും.

    ആകെ തകര്‍ന്ന ഗോ ജിയോന്‍ കാറും എടുത്തു ഓഫീസിലേക്ക് പോകാന്‍ ഒരുങ്ങുന്നു.എന്നാല്‍ ആ സമയത്ത് അയാള്‍ അബദ്ധത്തില്‍ ഒരാളെ റോഡില്‍ വച്ച് ഇടിച്ചു തെറിപ്പിക്കുന്നു.ഒരു നായയെ രക്ഷിക്കാന്‍ വേണ്ടി വണ്ടി വെട്ടിച്ചപ്പോള്‍ ആണ് അപകടം ഉണ്ടായത്.ഗോ ജിയോന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ അയാള്‍ രക്തം വാര്‍ന്നു മരിച്ചിരുന്നു.എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് അയാള്‍ ആ വഴി വരുന്ന പോലീസ് കാര്‍ കണ്ടത്.ഗോ ജിയോന്‍ പെട്ടന്ന് തന്നെ ആ ശരീരം റോഡില്‍ നിന്നും മാറ്റി ഒളിപ്പിക്കുന്നു.അങ്ങനെ ദുരിതമായി മാറിയ ഒരു ദിവസത്തെ ദുരിതത്തിന്റെ ആഴം കൂട്ടാന്‍ ഒരെണ്ണം കൂടി.എന്നാല്‍ ഇവിടെ ഒരാള്‍ മരണപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ശിക്ഷയും ലഭിക്കും.ഗോ ജിയോന്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നു.അതിനായി അയാള്‍ ഒരു വഴി കണ്ടെത്തുന്നു.അയാള്‍ തന്‍റെ അന്നത്തെ ദിവസത്തെ ദുരിതങ്ങള്‍ മുഴുവനും ഒളിപ്പിച്ചു എന്ന് കരുതുമ്പോള്‍ ആണ് ആ കോള്‍ വരുന്നത്.ഗോ ജിയോന്‍ അന്ന് ചെയ്തതിനെ കുറിച്ച് അറിയാവുന്ന ഒരാള്‍.അയാള്‍ ഗോ ജിയോനെ ബ്ലാക്ക് മെയില്‍ ചെയ്തു തുടങ്ങുന്നു.എന്നാല്‍ പോലീസ് സേനയില്‍ ഉള്ള ഗോ ജിയോന്‍ അയാളെ ആദ്യം കാര്യമായെടുക്കുന്നില്ല.എന്നാല്‍ അയാള്‍ ഗോ ജിയോനെക്കാളും ശക്തന്‍ ആയിരുന്നു.ഗോ ജിയോനിന്റെ കാര്‍ ഇടിച്ചു തെറുപ്പിച്ചത് ആരെ ആയിരുന്നു?എന്താണ് ബ്ലാക്മെയില്‍ ചെയ്ത ആളുടെ ഉദ്ദേശം?ശത്രു എത്ര മാത്രം ശക്തനായിരുന്നു,അത് പോലെ അപകടകാരിയും?കൂടുതല്‍ അറിയാന്‍ ബാക്കി ചിത്രം കാണുക.

  ആദ്യം ഈ ചിത്രം കണ്ടു തുടങ്ങിയപ്പോള്‍ മലയാളത്തിലെ നേരം സിനിമയുടെ തീം പോലെ ഉണ്ടല്ലോ എന്ന് തോന്നി.എന്നാല്‍ പതിവ് പോലെ കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പറയാന്‍ ഉള്ളത് കൊണ്ട് വീണ്ടും ആസ്വാദ്യകരം ആയി മാറി.ഈ വര്‍ഷം ഇറങ്ങിയ മികച്ച കൊറിയന്‍ ത്രില്ലര്‍ എന്ന് പറയാം ഈ ചിത്രത്തെ.അവസാനം വരെ സസ്പന്‍സ് തരുന്ന മികച്ച  ഒരു കൊറിയന്‍ ചിത്രം.ഒരു ക്യാറ്റ് & മൗസ് ഗെയിം ആണ് ചിത്രത്തില്‍ എങ്കില്‍ പോലും ഒരിക്കല്‍ പോലും മുഷിപ്പിക്കാതെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.Directors' Fortnight വിഭാഗത്തില്‍ 2014 ലെ  Cannes Film Festival ല്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)