Monday 24 November 2014

234.THE THIRTEENTH FLOOR(ENGLISH,1999)

234.THE THIRTEENTH FLOOR(ENGLISH,1999),|Mystery|Sci-Fi|Thriller|,Dir:-Josef Rusnak,Dir:-Craig Bierko, Gretchen Mol, Armin Mueller-Stahl.

   Simulacron-3  എന്ന Daniel F. Galouye യുടെ നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തൊണ്ണൂറുകളില്‍ നടക്കുന്ന ഒരു കൊലപാതകത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ഹനോന്‍ ഫുള്ളര്‍ എന്ന കോടീശ്വരന്‍ കൊല്ലപ്പെടുന്നു.അതിനു മുന്‍പ് കാണിക്കുന്ന മുപ്പതുകളിലെ അമേരിക്കയില്‍ ഫുള്ളര്‍ ഒരു ബാര്‍ ജീവനക്കാരന്റെ കൈ വശം ഒരു എഴുത്ത് ഏല്‍പ്പിക്കുന്നുണ്ട്.ഡാഗ്ലാസ് ഹോള്‍ എന്നയാളെ ഏല്‍പ്പിക്കാന്‍ വേണ്ടി ഉള്ള എഴുത്തായിരുന്നു അത്.ആ കത്ത് ഹോള്‍ തേടി വരും എന്നും അയാളെ മാത്രമേ അത് ഏല്‍പ്പിക്കാന്‍ പാടുള്ളൂ എന്നും ഫുള്ളര്‍ അയാളോട് പറയുന്നു.കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ നിലയില്‍ ആയിരുന്നു ഫുള്ളരുടെ ശവ ശരീരം കാണപ്പെട്ടത്.വര്‍ത്തമാന  കാലത്ത് മറ്റൊരു ഡാഗ്ലാസ് ഹോളിനെ കാണിക്കുന്നു.അയാള്‍ ഇപ്പോള്‍ കൊല്ലപ്പെട്ട ഫുള്ളരിന്റെ പ്രോജക്റ്റില്‍ ഉള്ള ആളാണ്‌.ആറു വര്‍ഷം ആയി അവര്‍ ഒരു  വലിയ പ്രോജക്റ്റില്‍ ആണ്.ഹോള്‍ ഒരു യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ആണ് പോലീസ് അയാളെ വിളിപ്പിക്കുന്നത്.

  ഫുള്ളരുടെ ശവശരീരം ഹോള്‍ തിരിച്ചറിയുന്നു.പോലീസ് ഹോളിനെ ചോദ്യം ചെയ്യുന്നു.അതോടൊപ്പം അവരുടെ പുതിയ പ്രോജക്ക്ടിനെ കുറിച്ചും.പോലീസ് ഉദ്യോഗസ്ഥന്‍ ആയ മക്ബയിന്‍ ആണ് അന്വേഷണ ചുമതല നിര്‍വഹിക്കുന്നത്.എന്നാല്‍ പോലീസിനു സംശയം ഹോളിന് നേരെ ആണ്.എന്നാല്‍ അയാള്‍ക്ക്‌ ഒന്നും ഓര്‍ത്തു എടുക്കാന്‍ സാധിക്കുന്നില്ല.ആ സമയം ആണ് ഫുള്ളരുടെ മകള്‍ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഫ്രാന്‍സില്‍ നിന്നും ജെയിന്‍ ഫുള്ളര്‍ എന്ന യുവതി അവിടെ എത്തുന്നത്‌.ജെയിന്‍ ഫുല്ലരെ കുറിച്ച് ആര്‍ക്കും ഇതിനു മുന്‍പ് അറിവില്ലായിരുന്നു.ഹോളിനെ കണ്ടതിനു ശേഷം അവര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോകുന്നു.പോലീസ് അന്വേഷണത്തില്‍ ഫുള്ളര്‍ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം അയാളുടെ മരണപ്പത്രത്തില്‍ തന്‍റെ കമ്പനി ഹോളിന്റെ പേരില്‍ എഴുതി വച്ചിരിക്കുന്നതായി കണ്ടെത്തുന്നു.സ്വാഭാവികം ആയും സംശയം ഹോളിലേക്ക്‌ നീങ്ങുന്നു.എന്നാല്‍ ഹോള്‍ സ്വയം കുറ്റവാളി ആണെന്ന് വിശ്വസിക്കുന്നില്ല.അവസാനം ഹോള്‍ സത്യം കണ്ടു പിടിക്കാന്‍ വേണ്ടി ആ സാഹസത്തിനു മുതിരുന്നു.എന്തായിരുന്നു ആ സാഹസം? ഫുള്ളര്‍ മനസ്സിലാക്കിയ ആ സത്യം എന്തായിരുന്നു??ആ എഴുത്തില്‍ എന്തായിരുന്നു?ഹോളിനു അതിനൊക്കെ ഉത്തരം കണ്ടെത്തിയേ തീരൂ.അതിനൊപ്പം അയാള്‍ മറ്റൊരു സത്യവും മനസ്സിലാക്കുന്നു.തന്‍റെ ഒക്കെ ജീവന്‍റെയും ജീവിതത്തിന്‍റെയും പൂര്‍ണമായ അര്‍ഥം.

 ഈ സിനിമയില്‍ ആദ്യം ചില ഭാഗങ്ങള്‍ കുറച്ചു സംശയങ്ങള്‍ ഒക്കെ ഉണ്ടാക്കുമെങ്കിലും പിന്നെ കഥ വ്യക്തമാകുന്നതോടെ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്നും മനസ്സിലാക്കാം.ഒരു നല്ല concept ആയി തോന്നി ഈ ചിത്രം.ടൈം ട്രാവല്‍,സയന്‍സ് ഫിക്ഷന്‍ എന്നിവ വരുന്ന സിനിമകള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഇ ചിത്രം കാണാം.കൂടാതെ നല്ലൊരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം കൂടി ആണ് The Thirteenth Floor.


More reviews @ www.movieholicviews.blogspot.com

Download Link:-https://kickass.so/the-thirteenth-floor-1999-brrip-720p-x264-mitzep-t5409284.html


No comments:

Post a Comment

1823. Persumed Innocent (English, 1990)