Wednesday 26 November 2014

238.DUMB AND DUMBER TO(ENGLISH,2014)

238.DUMB AND DUMBER TO(ENGLISH,2014),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Jeff Daniels, Rob Riggle .

   ലോയ്ഡ്,ഹാരി-അല്‍പ്പം എങ്കിലും ബുദ്ധി ഉണ്ടെങ്കില്‍ മണ്ടന്മാര്‍ എന്ന് വിളിക്കാമായിരുന്നു അവരെ.എന്നാല്‍ മണ്ടത്തരങ്ങളുടെ രാജാവായി നടക്കുന്ന ഇവരുടെ തമാശകള്‍ ആദ്യ ഭാഗം ആയ Dumb and Dumber നെ പലരുടെയും ഇഷ്ട സിനിമ ആക്കി മാറ്റിയിരുന്നു.ജിം കാരിയും ജെഫ് ദാനിയല്‍സും ഈ കഥാപാത്രങ്ങളായി ശരിക്കും തിളങ്ങിയിരുന്നു.മണ്ടത്തരം പ്രവര്‍ത്തിക്കുകയും അതിലൂടെ തമാശ,സെന്റി,സാഹസികത,പ്രണയം എല്ലാം ഹാരിയും ലോയ്ഡും ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചിരുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമഡി/റോഡ്‌ മൂവി ആയിരുന്നു ആദ്യ ഭാഗം. ടെക്നിക്കലി ഈ പരമ്പരയിലെ മൂന്നാം ഭാഗം ആണ് Dumb and Dumber To.2003 ല്‍ ഇറങ്ങിയ Dumb and Dumberer: When Harry Met Lloyd എന്ന ആദ്യ ഭാഗത്തിന്‍റെ prequel നിരാശപ്പെടുത്തിയിരുന്നു.എന്നാല്‍ ആ സിനിമയില്‍ ജിം കാരിയും ജെഫ് ദാനിയല്‍സും ഇല്ലായിരുന്നു.അത് കൊണ്ട് അവര്‍ ഉള്ള രണ്ടാം ഭാഗം എന്ന് ഈ ചിത്രത്തെ പറയാം.

  സിനിമയെ കുറിച്ച് പറയുന്നതിന് മുന്‍പ് ഒരു വാക്ക്.മണ്ടത്തരങ്ങള്‍ ഏറ്റവും മികച്ചതാകുമ്പോള്‍ ചിത്രവും മികച്ചതാകും എന്ന വിരോധാഭാസം ആണ് ഈ ചിത്രത്തിനുള്ളത്.അത് ആദ്യ ഭാഗവും ആയി താരതമ്യം ചെയ്യുമ്പോള്‍ അത്രയും മണ്ടത്തരങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഈ അടുത്ത് കണ്ട തമാശ പടങ്ങളില്‍ എന്നെ  ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് ഈ ഭാഗം ആണ്.ട്വിസ്ട്ടുകളുടെ ഒരു വന്‍ ഘോഷയാത്രയില്‍ ക്ലൈമാക്സ് രംഗം അവസാനിക്കുന്നു.എന്നാലും തുടക്കത്തെ ട്വിസ്റ്റ് എന്ന് സ്വയം ഞാന്‍ വിശ്വസിക്കുന്ന ഒന്നുണ്ട്.കൂട്ടുകാരനെ മണ്ടന്‍ ആക്കാന്‍ ആയി ഇരുപതു വര്‍ഷം ലോയ്ഡ് ശരീരം തളര്‍ന്നു എന്ന് പറഞ്ഞു കിടക്കുക ആയിരുന്നു.ഹാരി അയാളെ കാണാന്‍ കഴിഞ്ഞ ഒരുപതു വര്‍ഷവും എല്ലാ ബുധനാഴ്ചയും എത്താറുണ്ടായിരുന്നു.എന്നാല്‍ ഒരു ദിവസം ലോയ്ഡിന്റെ അടുക്കല്‍ നിന്നും ഹാരി പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ അയ്യേ!! പറ്റിച്ചേ എന്ന ഭാവത്തില്‍ ലോയ്ഡ് കിടക്കയില്‍ നിന്നും എണീക്കുന്നു.എന്നാല്‍ തനിക്കു ഒരു കിഡ്നി വേണം എന്നും ഉള്ളത് തകരാറില്‍ ആണെന്നും ഹാരി പറയുന്നു.എന്നാല്‍ അത് കിട്ടാന്‍ സാധ്യത ഇല്ലാത്തപ്പോള്‍ ആണ് ഹാരി തനിക്കു ഇരുപതു വര്‍ഷം മുന്‍പ് ഒരു കുട്ടി ഉണ്ടായ വിവരം കാണിച്ചു ഒരു സ്ത്രീ എഴുതിയ എഴുത്ത് ലഭിക്കുന്നത്.ഹാരിയും ലോയ്ഡും വീണ്ടും തങ്ങളുടെ യാത്ര ആരംഭിക്കുന്നു.ഹാരിയുടെ മകളെ അന്വേഷിച്ച്.ഒപ്പം അവരുടെ trademark മണ്ടത്തരങ്ങളും.

 ജിം കാരിയെ കൊണ്ട് മാത്രം അവതരിപ്പിക്കാന്‍ പറ്റുന്ന ഒരു വേഷം ആയിട്ടാണ് ലോയ്ഡിനെ എനിക്ക് പലപ്പോഴും തോന്നിയിരുന്നത്.ശരിക്കും ഈ രണ്ടാം ഭാഗം ഒരു നോസ്ടാല്ജിയ ആയിരുന്നു.പണ്ട് വി സി ആറില്‍ ഈ ചിത്രം കണ്ടതായിരുന്നു.പിന്നെയും കണ്ടിരുന്നു.എന്നാലും ഇന്നും ലോയ്ഡ്,ഹാരി എന്നിവര്‍ക്ക് ഒരു പുതുമ ഉണ്ടെന്ന് കരുതുന്നു.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)