Saturday 22 November 2014

233.STRANGER THAN FICTION(ENGLISH,2006)

233.STRANGER THAN FICTION(ENGLISH,2006),|Fantasy|Drama|,Dir:-Marc Forster,*ing:-Will Ferrell, Emma Thompson, Dustin Hoffman.

മാജിക്കല്‍ റിയലിസം ആസ്പദം ആക്കിയ Ruby Sparks,Being John Malkovich,Midnight in Paris,Big Fish,One Day തുടങ്ങി കുറേ അധികം സിനിമകളുടെ ഒരു വന്‍ ശേഖരം തന്നെ ഈ ജോനറില്‍ ഉള്ള സിനിമകളുടെ കൂട്ടത്തില്‍ പെടുന്നു.Stranger Than Fiction ഉം ഇത്തരത്തില്‍ ഒരു ചിത്രം ആണ്.ഹാരോള്‍ഡ്‌ ക്രിക്ക് നികുതി വകുപ്പില്‍ ഉദ്യോഗസ്ഥന്‍ ആണ്.ജീവിതം ഒരു പ്രത്യേക  ക്രമത്തില്‍ ആണ് അയാള്‍ ക്രമീകരിച്ചിരിക്കുന്നത്.അതിനായി അയാള്‍ ഉപയോഗിച്ചിരിക്കുന്നത് അയാളുടെ റിസ്റ്റ് വാച് ആണ്.ഘടികാര സൂചിയില്‍ അധീനമായ ജീവിതം ആണ് ഹാരോള്‍ഡ്‌ ക്രിക്ക് നയിച്ചിരുന്നത്.എന്നാല്‍ ഒരു ദിവസം അയാളുടെ ജീവിതം അകെ മാറി മറിയുന്നു.

  രാവിലെ ബ്രഷ് ചെയ്യുമ്പോള്‍ പോലും ബ്രഷിന്റെ ചലനം വരെ കൃത്യമായ എണ്ണം പിന്തുടരുന്ന അയാള്‍ അന്നു രാവിലെ താന്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ എല്ലാം ഒരു "ലൈവ് കമന്ററി" കേട്ട് തുടങ്ങുന്നു.ഒരു സ്ത്രീ ശബ്ദം ആയിരുന്നു അയാളുടെ ജീവിതം വിവരിചിരുന്നത്.ബസ് സ്റ്റോപ്പില്‍ എത്തുന്നതിനു പോലും കൃത്യമായ സമയം കാത്തു സൂക്ഷിച്ചിരുന്ന അയാള്‍ക്ക് എന്നാല്‍ അന്ന് അയാളുടെ റിസ്റ്റ് വാച്ച് അതിന്റെ പ്രവര്‍ത്തനം നിര്ത്തുന്നു.അയാള്‍ ബസ് സ്റ്റോപ്പില്‍ കണ്ട ഒരാളോട് സമയം ചോദിച്ച് വാച്ച് ശരി ആക്കുന്നു.എന്നാല്‍ ആ സമയം ശരി ആക്കുമ്പോള്‍ അതില്‍ ഒരു ചറിയ തെറ്റ് വരുത്തുന്നു.അപ്പോള്‍  "little did he know that this simple, seemingly innocuous act would result in his imminent death" എന്ന് അയാള്‍ കേള്‍ക്കുന്നു.തന്‍റെ ജീവിതതിനോടൊപ്പം മരണവും ആരോ വിഷയം ആക്കി എന്ന് അയാള്‍ മനസ്സിലാക്കുന്നു.ഹാരോള്‍ഡ്‌ അന്നാണ് നികുതി കണക്കുകള്‍ പരിശോധിക്കാന്‍ ആയി അന്ന പാസ്ക്കല്‍ എന്ന യുവതിയുടെ ബേക്കറിയില്‍ പോകുന്നത്.സര്‍ക്കാര്‍ യുദ്ധ ആവശ്യങ്ങള്‍ക്കായി നികുതി പണം ഉപയോഗിക്കുന്നത് കൊണ്ട് അന്ന നികുതി മുഴുവനുമായി അടയ്ക്കാന്‍ തയ്യാര്‍ അല്ലായിരുന്നു.എന്നാല്‍ ഈ സമയം മുഴുവന്‍ ഹാരോള്‍ഡ്‌ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയുടെയും വിശകലനം അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.അവസാനം ഹാരോള്‍ഡ്‌ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആയി ഒരു മന:ശാസ്ത്ര ഡോക്റ്ററുടെ അടുക്കല്‍ പോകുന്നു.എന്നാല്‍ അവര്‍ അയാള്‍ക്ക്‌ schizophrenia ആണെന്ന് പറയുന്നു.ഹാരോള്‍ഡ്‌ തനിക്കു അങ്ങനെ ഒരു രോഗാവസ്ഥ ഇല്ല എന്ന് വിശ്വസിക്കുന്നു.എങ്കിലും ജീവിതം വിവരിക്കുന്ന ഒരാള്‍ ആയതു അത് ഒരു എഴുത്തുകാരി ആയിരിക്കാം എന്നൊരു ആലോചന ഹരോല്ടിനു വരുന്നു.അയാള്‍ സാഹിത്യ പ്രൊഫസര്‍ ആയ ജൂല്‍സിനെ കാണുന്നു.ജൂള്‍സ് ഹരോല്ടിനോട് ആ എഴുത്തുകാരിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നു.ഒരു പക്ഷേ അവര്‍ എഴുതുന്ന കഥയിലെ കഥാപാത്രം ആണെങ്കില്‍ നേരത്തെ പറഞ്ഞത് പോലെ ഉള്ള മരണത്തെ കുറിച്ച് അറിയാന്‍ അങ്ങനെ സാധിക്കുകയും ചെയ്യും.ഈ സമയം ഹാരോള്‍ഡ്  അന്നയും ആയി  പ്രണയത്തില്‍ ആകുന്നു.

ഹാരോള്‍ഡ്‌ തന്‍റെ ജീവിതം നിയന്ത്രിച്ചു അതിനു വിവരണം നല്‍കുന്ന സ്ത്രീയെ കണ്ടെത്തുമോ?ഹരോല്‍ടിന്റെ മരണം സംഭവ്യം ആണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വളരെയധികം താല്‍പ്പര്യത്തോടെ കാണേണ്ട ഒരു ജോണര്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും മാജിക്കല്‍ റിയാലിസത്തെ കുറിച്ച് തോന്നിയിട്ടുള്ളത്.മലയാളം സിനിമയില്‍ "നത്തോലി ചെറിയ മീനല്ല" എന്ന ചിത്രം ഈ ജോനറില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.തീര്‍ത്തും ഭാവനയുടെ മികവു കൊണ്ട് മാത്രം പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഒരു നല്ല concept ആയാണ് ഇതിനെ തോന്നിയിട്ടുള്ളത്.വില്‍ ഫെരലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം എന്ന് പറയാം ഈ ചിത്രത്തെ.അത് പോലെ തന്നെ മികച്ച ഒരു സിനിമയും ആണ് Stranger Than Fiction.

Download link:- https://yts.re/movie/Stranger_Than_Fiction_2006

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)