Monday 1 December 2014

245.HWAYI:A MONSTER BOY(KOREAN,2013)

245.HWAYI:A MONSTER BOY(KOREAN,2013),|Thriller|Crime|Mystery|,Dir:-Joon-Hwan Jang,*ing:-Yun-seok Kim, Jin-gu Yeo, Jin-woong Jo.

"ഹ്വായി:ചെന്നായ്ക്കളുടെ ഇടയില്‍ ജീവിക്കുന്ന  മുയല്‍."

ഹ്വായി ചെടികള്‍ മേമ്പൊടിയായി വളര്‍ത്തുന്ന ഒരു പെട്ടിയുടെ അടിയില്‍ നിന്നും ആണ് ആ കുട്ടിയെ അവര്‍ അഞ്ചു പേരും എടുത്തു വളര്‍ത്താന്‍ തുടങ്ങിയത്.അഞ്ചു പേര്‍ എന്നാല്‍ Day Breakers എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ കൊള്ള സംഘം ആണ്.അവരുടെ മോഷണങ്ങള്‍ക്കും അതിനോട് ചേര്‍ന്ന കൊലപാതകങ്ങള്‍ക്കും വളരെയധികം കൃത്യതയും കണിശതയും ഉണ്ട്.അത് കൊണ്ട് തന്നെ തെളിവുകള്‍ ഒരിക്കലും ലഭിക്കാറും ഇല്ല.തന്‍റെ ഇരയോട്‌ തീരെ കരുണ കാണിക്കാത്ത അവര്‍ ഇഞ്ചിയോനിലെ ആളുകളുടെ പേടി സ്വപ്നം ആണ്.പോലീസ് ആണെങ്കില്‍ ഈ അഞ്ചു പേര്‍ ആരാണെന്ന് ഒരു പിടിയും ഇല്ലാതെ നില്‍ക്കുന്നു.

  ഹ്വായി എന്നാല്‍ അവരില്‍ നിന്നും എല്ലാം വിഭിന്നം ആയിരുന്നു.ബുദ്ധിമാനും അത് പോലെ തന്നെ പഠിക്കുന്ന കാര്യങ്ങളില്‍ അവന്‍ മുന്നിലും ആണ്.സ്ക്കൂളില്‍ പോയുള്ള പഠനം അവര്‍ അവനു നല്‍കുന്നില്ല.പകരം ആയുധങ്ങള്‍ ഉപയോഗിക്കാനും വാഹനം ഓടിക്കുന്നതിലും ആണ് അവനു പ്രാവീണ്യം നല്‍കുന്നത്.ഒരു ഷാര്‍പ് ഷൂട്ടര്‍ ആണെങ്കിലും അവന്‍ ഇടയ്ക്ക് മനസ്സില്‍ സങ്കല്‍പ്പിക്കുന്ന ഭീകര രൂപികള്‍ അവനെ ഭയപ്പെടുത്തും.ഹ്വായി പതിനാറു വയസ്സില്‍ തന്നെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥന്‍ ആയി തീരുന്നു.എന്നാല്‍ അവന്‍റെ ഉള്ളിലെ ഭയം,മനുഷ്യനെ കൊല്ലാന്‍ ഉള്ള ഒരു ഭയം ആയി രൂപപ്പെടുന്നു.ഹ്വായി അവനെ വളര്‍ത്തിയ അഞ്ചു പേരെയും "അച്ഛന്‍" എന്നാണ് വിളിക്കുന്നത്.അവസാനം ആ ദിവസം വന്നെത്തി.Day Breakers ന്‍റെ ചെയ്തികളില്‍ ചെറിയ ഭാഗം ഉണ്ടായിരുന്ന ഹ്വായി ആദ്യമായി ഒരു വലിയ പ്ലാനില്‍ പങ്കെടുക്കാന്‍ ആയി പോകുന്നു.എന്നാല്‍ ആ ശ്രമം അവന്‍റെ ജീവിതം മാറ്റി മറിയ്ക്കുന്നു.കൂടെ Day Breakers ലെ അവന്‍ അച്ഛനായി കരുതുന്ന മറ്റുള്ളവരുടെയും.എന്തായിരുന്നു ആ രഹസ്യം?ഹ്വായും കൂട്ടര്‍ക്കും എന്ത് സംഭവിച്ചു?ഇതാണ് ബാക്കി ചിത്രം.

   രക്തം ഒഴുകുന്ന വഴികള്‍ ആണ് ചിത്രത്തില്‍  പിന്നീടു കാണാന്‍ സാധിക്കുക.പ്രതികാരവും ഭയവും സ്നേഹവും കലര്‍ന്ന രക്ത ചൊരിച്ചില്‍.കിം-യൂന്‍ സിയോക്ക് Day Breakers ന്‍റെ തലവനായി മികച്ച അഭിനയം ആണ് കാഴ്ച വച്ചത്.തീര്‍ത്തും ഒരു cold -blooded കില്ലര്‍ ആയി തോന്നി ആ കഥാപാത്രം.ഹ്വായി ആയി വരുന്ന യിയോ ജിന്‍ ഗൂവും അത് പോലെ തന്നെ മികച്ച അഭിനയം കാഴ്ച വച്ചു.അതിന്‍റെ പേരില്‍ മികച്ച അഭിനേതാവിനുള്ള പുരസ്ക്കാരങ്ങള്‍ പലതും ലഭിക്കുകയുണ്ടായി.പ്രമേയം കൊണ്ട് വിഷയത്തിന്‍റെ ശക്തി കൊണ്ടും മികച്ച ഒരു ചിത്രം ആണ് ഹ്വായി.എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം,

ഈ ചിത്രത്തിന്‍റെ ഹോളിവുഡ് റീമേക്ക് വരുന്നുണ്ട്.ഓള്‍ഡ്‌ ബോയ്‌ റീമേക്ക് പോലെ ആകാതെ ഇരുന്നാല്‍ മതിയായിരുന്നു.

Download Link:-https://kickass.so/hwayi-a-monster-boy-2013-brrip-480p-x264-aac-vyto-t8987585.html

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)