Monday 22 June 2015

394.DRIVE(ENGLISH,2011)

394.DRIVE(ENGLISH,2011),|Action|Thriller|Crime|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Carey Mulligan, Bryan Cranston .

  ജയിംസ് ദാലിസ് എഴുതിയ ഡ്രൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചിത്രം.റയാന്‍ ഗോസ്‌ലിംഗ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര് ചിത്രത്തില്‍ ഒരിക്കലും പരാമര്‍ശിക്കുന്നില്ല.പകരം ഡ്രൈവര്‍,കിഡ് എന്നൊക്കെ  ഉള്ള വിളിപ്പേരുകള്‍ ആണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്.അസാമാന്യ വേഗത്തില്‍  കാറുകള്‍ ഓടിക്കുന്ന ആ കഥാപാത്രം ഷാനോന്‍ എന്ന സിനിമയില്‍ കാര്‍ ചെസ് രംഗങ്ങള്‍ ഒരുക്കുന്ന ആളുടെ പ്രിയപ്പെട്ട "കിഡ്" ആണ്.സിനിമകളില്‍ അപകടകരമായ രംഗങ്ങള്‍ ഡ്യൂപ്പ് ആയി അഭിനയിക്കുന്ന ഡ്രൈവര്‍ അല്ലാത്ത സമയം ഷാനോനിന്റെ മെക്കാനിക് ഷോപ്പിലെ ജീവനക്കാരന്‍ ആണ്.

  ഒറ്റയ്ക്കായിരുന്നു അയാള്‍ ജീവിച്ചിരുന്നത്.ഇടയ്ക്ക് ചില കുറ്റകൃത്യങ്ങളില്‍ ഡ്രൈവര്‍ ആയി പോകുന്ന അയാള്‍ കൂടെ ഉള്ളവര്‍ക്ക് അഞ്ചു മിനിറ്റ് നല്‍കും.അതിനുള്ളില്‍ വന്നാല്‍ അവരെ രക്ഷപ്പെടുത്തുന്ന കാര്യം ഡ്രൈവര്‍ ഏറ്റു.എന്നാല്‍ അഞ്ചു മിനിട്ടിനു ശേഷം ഉള്ള സംഭവങ്ങള്‍ക്ക് അയാള്‍ ഉത്തരവാദി ആയിരിക്കുകയും ഇല്ല.അതായിരുന്നു അയാളുടെ രീതി .  ഈ സമയത്താണ് അയലത്തുള്ള ഫ്ലാറ്റില്‍ മകനുമായി ഒറ്റയ്ക്ക് ജീവിക്കുന്ന ഐറിനെ അയാള്‍ പരിചയപ്പെടുന്നത്.ഭര്‍ത്താവ് ജയിലില്‍ ആയ ഐറിനെയും മകനായ ബെനീഷ്യയോയെയും അയാള്‍ സഹായിക്കുന്നു.അല്‍പ്പ ദിവസങ്ങളില്‍ ഐറിനും ആയി അയാള്‍ അടുക്കുന്നു.ആ സമയം ആണ് ഐറിന്റെ ഭര്‍ത്താവായ Standard ജയിലില്‍ നിന്നും എത്തുന്നത്‌.റിയാലിറ്റിയിലേക്ക് അവര്‍ രണ്ടു പേരും തിരിച്ചു പോകുന്നു.എന്നാല്‍ ഒരു ദിവസം അജ്ഞാതര്‍ ആയ രണ്ടു പേര്‍ Standard നെ ആക്രമിക്കുന്നത് കണ്ടു അന്വേഷിച്ച ഡ്രൈവര്‍ തന്‍റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളുടെ വരവിനെ സ്വാഗതം ചെയ്യുന്നു.

  തികച്ചും അപകടകരമായ ആ ദൗത്യം അയാളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും എന്നതാണ് ബാക്കി ചിത്രം.റയാന്‍ ഗോസ്ലിങ്ങിന്റെ സ്ക്രീന്‍ പ്രസന്‍സ് എടുത്തു പറയേണ്ടതാണ്.ആക്ഷന്‍ രംഗങ്ങള്‍ എല്ലാം നല്ല രീതിയില്‍ വയലന്‍സ് അവതരിപ്പിച്ചിട്ടും ഉണ്ട്.അത് പോലെ തുടക്കത്തിലേ കാര്‍ ചേസ് രംഗങ്ങള്‍   നന്നായിരുന്നു.ഒരു മികച്ച ത്രില്ലര്‍ ആണ് Drive.ത്രില്ലര്‍ സിനിമ സ്നേഹികള്‍ തീര്‍ച്ചയായും കാണുക.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)