Monday 22 June 2015

393.HEREAFTER(ENGLISH,2010)

393.HEREAFTER(ENGLISH,2010),|Fantasy|Drama|,Dir:-Clint Eastwood,*ing:-Matt Damon, Cécile De France, Bryce Dallas Howard.

  മരണത്തിനു ശേഷം ഉള്ള ജീവിതം എങ്ങനെ  ആകും ഉണ്ടാവുക.മരിച്ച ഒരാള്‍ക്ക്‌ ആ ജീവിതം ലോകത്തോട്‌ വിളിച്ചു പറയാന്‍ കഴിയില്ല.കാരണം അയാള്‍ ലോകത്തിന്‍റെ ഒരു ഭാഗം അല്ല. എന്നാല്‍ മരണത്തെ അഭിമുഖീകരിച്ച് Near Death Experience ഉള്ളവര്‍ക്ക് ഒരു പരിധി വരെ അവര്‍ മരണത്തെ നേരിട്ട ജീവിതത്തെ കുറിച്ച് പറയാന്‍ സാധിക്കുമായിരിക്കും.ഒരു പക്ഷേ ശാസ്ത്രം മണ്ണില്‍ ജീര്‍ണിച്ചു തീരുന്ന മൃതദേഹം മാത്രം ആയി മാറാനും അല്ലെങ്കില്‍ വിശ്വാസി സമൂഹം പറയുന്നത് പോലെ അവരെ കാത്തിരിക്കുന്ന  സ്വര്‍ഗ്ഗമോ അല്ലെങ്കില്‍ പുനര്‍ജ്ജന്മം ഒക്കെ ആകും മരണത്തെ പുല്‍കിയാല്‍ ഉണ്ടാവുക.ഇത്തരം ഒരു വിഷയത്തിലേക്ക് ആഴ്ന്നിറങ്ങി ഈ ചിത്രം പോകുന്നില്ലെങ്കിലും ആ ചിന്തകളുടെ തുടക്കം ഇടാന്‍ സാധിക്കുന്നുണ്ട്.

  മരണാന്തര ജീവിതം തങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയ മൂന്നു കഥാപാത്രങ്ങളെ ആണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഒരാള്‍ തായ് ലാന്‍ഡില്‍  വച്ച് സുനാമിയെ നേരിടുകയും എന്നാല്‍ മരണത്തെ നേരില്‍ കണ്ടതിനു ശേഷം ജീവിതത്തിലേക്ക് വരുകയും ചെയ്ത മാരി ലെലായ് എന്ന ഫ്രഞ്ച് ടി വി അവതാരക.ഈ  ചിത്രത്തിലെ ആ സുനാമി രംഗത്തിന്റെ പെര്‍ഫെക്ഷന്‍ ഭീകരം ആയിരുന്നു.ശരിക്കും നടന്ന സുനാമി പോലെ തന്നെ ആ രംഗം ഭയപ്പെടുത്തി.  രണ്ടാമത്തെ കഥാപാത്രം ചെറുപ്പത്തില്‍ ഉണ്ടായ അസുഖം മൂലം മരിച്ചവരും ആയി സംസാരിക്കാന്‍ കഴിയുന്ന ജോര്‍ജ് ലോനെഗാന്‍.മാര്‍ക്കസ് എന്ന ബാലന്‍ ആണ് മൂന്നാമത്തെ കഥാപാത്രം.ഇരട്ട സഹോദരന്‍ ആയ ജേസന്‍ അപകടത്തില്‍ മരിച്ചതിനു ശേഷം അവനുമായി സംസാരിക്കാന്‍ ഉള്ള അവസരം തേടി നടക്കുന്നു.ഈ മൂന്നു കഥാപാത്രങ്ങളും മരണാനന്തര ജീവിതത്തെ സമീപിക്കുന്നത് വെവ്വേറെ രീതികളില്‍ ആണ്.

  എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ മൂന്നു കഥാപാത്രങ്ങളും കണ്ടുമുട്ടുന്നു.അത് മാത്രം അല്ലാതെ മരണത്തിന്‍റെ അപ്പുറത്തുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന അവര്‍ക്ക് സാമൂഹിക  ജീവിതത്തിലും നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്.അത് മാറേണ്ടത് അവരുടെ അനിവാര്യത ആണ്.അല്ലെങ്കില്‍ അവര്‍ ജീവിതത്തില്‍ നിന്നും ഒളിച്ചു ഓടേണ്ടി വരും.ഇത്തരം വിഷയങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ആയുള്ള ചിത്രം ആണ് Hereafter.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)