Friday 19 June 2015

390.TOMORROWLAND(ENGLISH,2015)

390.TOMORROWLAND(ENGLISH,2015),|Sci-Fi|Action|Adventure|,Dir:-Brad Bird,*ing:-George Clooney, Britt Robertson, Hugh Laurie.

  ഡിസ്നി ചിത്രം ആയ Tomorrowland ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ്.ജോര്‍ജ് ക്ലൂണി നായകനായ ചിത്രം എന്നതായിരുന്നു ഈ ചിത്രം ജനശ്രദ്ധ പിടിച്ചു പറ്റാനും  കാരണമായി.വാള്‍ട്ട് ഡിസ്നിയുടെ ആശയം ആയിരുന്നു EPCOT(Experimental Prototype Community of Tomorrow).തീം പാര്‍ക്കുകളില്‍ നവീന ആശയങ്ങള്‍ നിറയ്ക്കാന്‍ ഉള്ള വാള്‍ട്ട് ഡിസ്നിയുടെ ചിന്തകളുടെ പരിണിത ഫലം ആയിരുന്നു ഈ ചിന്ത.എന്നാല്‍ പിന്നീട് ഡിസ്നിയുടെ മരണത്തോടെ അവസാനിച്ച ഈ പ്രോജക്റ്റ് തീം പാര്‍ക്ക്‌ ആയി മാറിയതിനോടൊപ്പം ഡിസ്നി അവരുടെ ബ്രാന്‍ഡില്‍ തന്നെ ഈ ചിന്ത സിനിമയായി അവതരിപ്പിച്ചു.

   നാളെയുടെ സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്ന സമൂഹത്തിന്‍റെ കഥയാണ് Tomorrowland.ഫ്രാങ്ക് വാക്കര്‍ ആരോടോ പറയുന്നത് പോലത്തെ ലെക്ചര്‍ രംഗത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.താന്‍ കുടി ആയിരുന്നപ്പോള്‍ 1964 ലെ ന്യൂയോര്‍ക്ക്‌  വേള്‍ഡ് ഫെയറില്‍ പങ്കെടുക്കാന്‍ വന്നതിനെ തുടര്‍ന്നുണ്ടായ കഥയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.അവന്‍ അവിടെ വച്ച് പരിചയപ്പെടുന്ന അഥീന എന്ന പെണ്‍കുട്ടി ആ കുട്ടിയുടെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നത് എങ്ങനെ ആണ് എന്ന് വാക്കര്‍ പറയുന്നു.കഥ വികസിക്കുമ്പോള്‍ വര്‍ത്തമാന കാലം ആണ് കഥാ സന്ദര്‍ഭം.കാസെ എന്ന ശാസ്ത്രകുതുകി ആയ പെണ്‍ക്കുട്ടി അവളുടെ അന്വേഷണ ത്വരയില്‍ NASA ഉപേക്ഷിച്ച പഴയ പ്രോജക്റ്റിനെ കുറിച്ച് അറിവ് ലഭിക്കുന്നു.അഥീന അവളെയും സ്വാധീനിക്കുന്നു.തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളായി.എന്തിനാണ് ഇവരെ തിരഞ്ഞെടുക്കുന്നത് എന്നതാണ്  ചിത്രം.

   സയന്‍സ് കൊണ്സപ്റ്റ് ഒക്കെ ഫാന്റസി ചിത്രമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഈ ചിത്രം കുട്ടികള്‍ക്ക് വേണ്ടി മാത്രം ഒരുക്കിയത് പോലെ തോന്നി.എന്നാല്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് വേണ്ടുന്ന ഒരു നിലവാരം പ്രകടം ആയിരുന്നില്ല.ഡിസ്നിയുടെ അന്നത്തെ ചിന്ത ഒരു പക്ഷേ അന്നത്തെ ശാസ്ത്ര വളര്‍ച്ചയെ മാത്രം ആസ്പദം ആക്കി ആയിരുന്നിരിക്കണം.അതാകും എണ്‍പതുകളില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആളുകള്‍ ആകാശത്ത് പറങ്ങി നടക്കും എന്നൊക്കെ ഉള്ള കൊണ്സപ്റ്റുകള്‍ ഉണ്ടായിരുന്നത് പോലത്തെ മിഥ്യ ആയി മാറുന്നത്.അങ്ങനെ ഡിസ്നിയുടെ പാളി പോയ ഒരു ചിത്രമായി Tomorrowland മാറി.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)