Wednesday 17 June 2015

389.RADIO DAYS(ENGLISH,1987)

389.RADIO DAYS(ENGLISH,1987),|Comedy|Drama|,Dir:-Woody Allen,*ing:- Mia Farrow, Dianne Wiest, Mike Starr .

  വുഡി അലന്‍ സംവിധാനം ചെയ്ത Radio Days അവതരിപ്പിക്കുന്നത്‌ റേഡിയോ സ്റ്റേഷനുകളുടെ സുവര്‍ണക്കാലം എന്നറിയപ്പെടുന്ന 1930,1940 കാലഘട്ടം ആണ്.സംവിധായകന്‍ ആയ വുഡി അലന്‍ ശബ്ദം നല്‍കിയിരിക്കുന്ന ജോ എന്ന റേഡിയോ RJ തന്‍റെ ജീവിതവും അക്കാലത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.കുട്ടിയായിരുന്നു ജോ അക്കാലത്തു എല്ലാവരെയും പോലെ റേഡിയോ പരിപാടികള്‍ ശ്രവിച്ചിരുന്നു.മറ്റു കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിച്ചപ്പോള്‍ ജോ തനിക്കു ചുറ്റും ഉള്ളതിനെ നിരീക്ഷിച്ചതിനോടൊപ്പം റേഡിയോ പരിപാടികളും ശ്രദ്ധിച്ചിരുന്നു.

   വീട്ടിലെ ഓരോരുത്തരും വ്യത്യസ്തം ആയ സ്വഭാവ വിശേഷതകള്‍ എന്തെങ്കിലും ഉള്ളവരായിരുന്നു.അവരുടെ എല്ലാം ഇഷ്ട റേഡിയോ പരിപാടികളെ കുറിച്ച് ജോ അവതരിപ്പിക്കുന്നുണ്ട്.കഥ എന്ന് പറയാന്‍ ഈ ചിത്രത്തില്‍ ഉള്ളത് സ്കിറ്റ് പോലെ ഉള്ള ഓരോരുത്തരുടെയും ജീവിത കയ്തകള്‍ ആണ്.ഉദാഹരണത്തിന് സാലി എന്ന അപ്പോഴത്തെ റേഡിയോ താരം.അവര്‍ ഒരു താരം ആയതിനു പിന്നില്‍ ഉള്ള കഥകള്‍.അത് ജോയുടെ മുന്നില്‍ ഉള്ള കഥ അല്ലായിരുന്നു.പക്ഷേ ഗോസിപ്പുകള്‍ ജോയ്ക്ക് ഒരു കഥ ഉണ്ടാക്കി കൊടുത്തു.ഹോട്ടലിന്റെ ടെറസിലെ സംഭവങ്ങള്‍ ഒക്കെ അത് കൊണ്ട് തന്നെ ഭാവനയിലൂടെ ജോ  അവതരിപ്പിച്ച തമാശ ആയിരിക്കാം.അത് പോലെ തന്നെ ജോയുടെ ആന്‍റി ആയ ബിയ.അവരുടെ ആഗ്രഹങ്ങള്‍ അനുസരിച്ച് ഒരു പുരുഷനെ കല്യാണം കഴിക്കുക എന്നത് മാത്രം ആയിരുന്നു അവരുടെ ജീവിത ലക്‌ഷ്യം.

  ജോയുടെ അച്ഛന്‍ ആണെങ്കില്‍ തന്‍റെ ജോലി എന്താണെന്ന് പോലും മകനെ അറിയിക്കുന്നില്ല.അത് പോലെ മീന്‍ കൊതിയന്‍ ആയ അമ്മാവന്‍.എല്ലാ കഥാപാത്രങ്ങള്‍ക്കും ജോ ഒരു വ്യക്തിത്വം നല്‍കുന്നുണ്ട്.വുഡി അലന്റെ സംവിധാനം കൂടി ആയപ്പോള്‍  മികച്ച കോമഡി ചിത്രം ആയി മാറി Radio days.2 ഓസ്ക്കാര്‍ നിര്‍ദേശം ലഭിച്ച ഈ ചിത്രം ഒരു കോമഡി ക്ലാസിക് ആണ്.തീര്‍ച്ചയായും കാണേണ്ട ഒന്ന്.ഒന്നുമില്ലെങ്കിലും കുറച്ചു സംഭവങ്ങള്‍ മാത്രം പരാമര്‍ശിച്ചു അതിനെ കുറിച്ച് സാധാരണക്കാരന്റെയും സമ്പന്നരുടെയും മനസ്സുകള്‍ അവതരിപ്പിചിരിക്കുന്നതില്‍ കാണാം ക്രാഫ്റ്റിനെ  സൗന്ദര്യം.

more movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)