Saturday 20 June 2015

391.ARAGAMI(JAPANESE,2003)

391.ARAGAMI(JAPANESE,2003),|Action|Mystery|Thriller|Fantasy|,Dir:-Ryûhei Kitamura,*ing:-akao Ohsawa, Masaya Katô, Kanae Uotani.

   ജപ്പാനിലെ സിനിമ  നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു മുഖ്യ  കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട്‌ ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ്Aragami.മറ്റൊന്ന് 2LDK.(അതിനെ  കുറിച്ച് ഇവിടെ വായിക്കാം  http://goo.gl/gtus2v)

  2LDK രണ്ടു സ്ത്രീകളുടെ ഈഗോയില്‍  നിന്നും ഉടലെടുക്കുന്ന പകയാണ് കഥാപ്രമേയം ആയി ഉപയോഗിച്ചത്.എന്നാല്‍ ഈ ചിത്രം സംവിധാനം ചെയ്ത കിറ്റാമുര രണ്ടു പുരുഷന്മാരുടെ കഥയാണ് ഫാന്ടസിയില്‍ കലര്‍ത്തി എടുത്തിരിക്കുന്നത്.യുദ്ധത്തില്‍ മാരകമായി മുറിവേറ്റ രണ്ടു പടയാളികള്‍ ആ ബുദ്ധ ക്ഷേത്രത്തില്‍ എത്തി ചേരുന്നു.അവിടെ ഉണ്ടായിരുന്ന സ്ത്രീ അവരെ ക്ഷേത്രത്തില്‍ കയറ്റുന്നു.അതിനു ശേഷം അവരുടെ ബോധം മറയുന്നു. പിന്നീട്   കണ്ണ് തുറന്ന സാമുറായ് അതി ശക്തനായ ഒരു മനുഷ്യന്‍ അവിടെ ഇരിക്കുന്നതാണ്.ഉറക്കം എണീറ്റ സാമുറായുടെ സുഹൃത്ത്‌ മരിച്ചു പോയെന്നു അയാള്‍ പറയുന്നു.സാമുറായിക്ക് ഭക്ഷണം കൊടുത്തതിനു ശേഷം മറ്റെയാള്‍ ഫ്രാന്‍സില്‍ നിന്നും കൊണ്ട് വന്ന വൈന്‍ സാമുറായിയെ കുടിപ്പിക്കുന്നു.സാമുറായി  ഇത് വരെ എത്ര ആളുകളെ കൊന്നു എന്നുള്ള ചോദ്യത്തോടെ സംസാര വിഷയം മാറി പോകുന്നു. പിന്നീട് അയാള്‍ താന്‍ അരിഗാമി എന്ന ഭീകര  സത്വം ആണെന്നും യുദ്ധത്തിന്റെ ദേവന്‍ ആണെന്നും സാമുറായിയോടു പറയുന്നു.ഒപ്പം അയാളുടെ സുഹൃത്തിനെ കുറിച്ചുള്ള ഒരു രഹസ്യവും.അരിഗാമി ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ആള്‍ക്ക് ആ സാമുറായിയെ കൊണ്ട് ഒരു ആവശ്യവും ഉണ്ട്.എന്താണ് സുഹൃത്തിനെ കുറിച്ച് പറഞ്ഞ രാഹസ്യം?അരിഗാമി ആണെന്ന് പറഞ്ഞ ആള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്.അതാണ്‌ ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  ജാപ്പനീസ് സാമുറായ് ചിത്രങ്ങളിലെ പോലെ തന്നെ മികച്ച ഫയിറ്റ് സീന്‍സ് ചിത്രത്തില്‍ ഉണ്ട്.ഒപ്പം ചിത്രത്തിന്‍റെ മൂഡ്‌ മൊത്തം ആവാഹിച്ച പശ്ചാത്തല സംഗീതവും.2LDK ആണോ ഇതാണോ മികച്ചതെന്നു ചോദിച്ചാല്‍ 2LDK ആണെന്ന് പറയുമായിരിക്കും.കാരണം അതവതരിപ്പിച്ച വിഷയം കാരണം.എന്നാല്‍ ഈ ചിത്രം ഫാന്ടസിയില്‍ പൊതിഞ്ഞ പരമ്പരയിലെ 2LDK യെ പോലെ തന്നെ സംഭാഷണങ്ങളില്‍ പ്രാധാന്യം കൊടുത്ത ചിത്രം ആണ്.ജാപ്പനീസ് മിതോലജിയും സിനിമയുടെ കഥയില്‍ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

     

No comments:

Post a Comment

1835. Oddity (English, 2024)