327.THE AFTER-DINNER MYSTERIES(JAPANESE,2014),|Mystery|Thriller|,Dir:Masato Hijikata,*ing:-Shô Sakurai, Keiko Kitagawa, Vincent Giry.
ടോകൂയ ഹിഗാഷിവ എഴുതിയ നോവലിനെ ആസ്പദം ആക്കി വന്ന ടി വി പരമ്പരയുടെ ചുവടു പിടിച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്,രേയ്ക്കോ എന്ന യുവതി അതി സമ്പന്ന കുടുംബത്തില്‍ ആണ് ജനിച്ചത്.എങ്കിലും അവള്‍ തിരഞ്ഞെടുത്തത് പോലീസ് ജോലി ആയിരുന്നു.കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന രേയ്ക്കൊയുടെ ജോലിക്കാരന്‍ ആണ് കഗേയാമ.മനുഷ്യ സ്വഭാവം നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ചു വിശകലനം ചെയ്യുന്നതില്‍ കഗേയാമ മിടുക്കന്‍ ആണ്.Princess Reiko എന്ന ഏഷ്യയിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ അതിന്റെ അവസാന പ്രയാണം നടത്തുമ്പോള്‍ ആണ് അതില്‍ രേയ്ക്കോയും കഗേയാമയും അവധിക്കാലം ചിലവഴിക്കാന്‍ എത്തുന്നത്.ജപ്പാനിലെ ഏറ്റവും മികച്ച കുറ്റാന്വേഷകന്‍ ആയ കസമാട്ട്സുരി ആ കപ്പലില്‍ ഉണ്ടായിരുന്നു.K-Lion എന്ന പ്രശസ്തമായ ശില്പ്പത്തിന്റെ സംരക്ഷണ ചുമതല കസ്മട്ട്സുരിക്ക് ആയിരുന്നു.ആ ശില്‍പ്പം മോഷ്ടിക്കാനായി ഒരു കള്ളന്‍ ആ കപ്പലില്‍ കാണും എന്ന ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍.
The Siren's Teardrop. എന്ന രത്നം രേയ്ക്കൊയുടെ ഹോഷോ കുടുംബത്തിന്റെ ഭാഗ്യ രത്നം ആണ്.അവര്‍ കപ്പല്‍ യാത്രയില്‍ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയുള്ള ഭാഗ്യം ആ രത്നം നല്‍കും എന്ന് വിശ്വസിക്കുന്നു.ആ വിശ്വാസം അനുസരിച്ച് ആ രത്നം കഗേയാമ പതിവ് പോലെ അതി സുരക്ഷാ വലയത്തില്‍ കപ്പലില്‍ സൂക്ഷിക്കുന്നു.അവസാന യാത്രയില്‍ അതിഥികള്‍ക്ക് ആയി ഒരുക്കിയ വെടിക്കെട്ട് പ്രകടനങ്ങളുടെ ഇടയില്‍ കപ്പലില്‍ നിന്നും ഒരാള്‍ വെള്ളത്തില്‍ വീഴുന്നത് ആളുകള്‍ കാണുന്നു.കപ്പലിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനു ശേഷം അവര്‍ ആ ശവ ശരീരം കടലില്‍ നിന്നും എടുക്കുന്നു.ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ കണ്ടെത്തിയ ആ ശരീരത്തില്‍ ബുള്ളറ്റ് കണ്ടെത്തുന്നു.അങ്ങനെ അത് കൊലപാതകം ആണെന്ന് സ്ഥിതീകരിക്കുന്നു.മൂന്നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്ന ആ കപ്പലില്‍ തന്നെ കൊലപാതകിയും ഉണ്ടെന്നു എല്ലാവരും വിശ്വസിക്കുന്നു,കേസിന്റെ അന്വേഷണം കസ്മട്ട്സുരി ഏറ്റെടുക്കുന്നു.ഒപ്പം രേയ്ക്കോയും കഗേയാമയും കൂടുന്നു.പിന്നീട് കപ്പലില്‍ മരണങ്ങള്‍ നടക്കുന്നു.കപ്പലിലെ മാനേജരെ ആരോ കൊല്ലപ്പെടുതാന്‍ ശ്രമിക്കുന്നു.എന്നാല്‍ അയാള്‍ രക്ഷപ്പെടുന്നു.കേസന്വേഷണം ചെന്നെത്തുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഭീകരനായ കള്ളന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഫാന്‍റം സോറസില്‍ ആണ്.അയാളുടെ മുഖം ഇത് വരെയും ആരും കണ്ടിട്ടില്ല.കപ്പലില്‍ 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് സോര്‍സ് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.ദുരിതങ്ങള്‍ നടന്നതിനു ശേഷം ഫാന്‍റം സോറസ് അയച്ചു എന്ന രീതിയില്‍ വരുന്ന എഴുത്തുകള്‍ കേസ് അന്വേഷണം അയാളിലേക്ക് തിരിയുന്നു.
ആരാണ് ഫാന്‍റം സോര്‍സ്?കപ്പലില്‍ നടന്ന മരണങ്ങളുടെ പിന്നില്‍ ആരാണ്?എന്താണ് കൊലപാതകിയുടെ ഉദ്ദേശം?ഇതെല്ലം ആണ് രേയ്ക്കൊയുടെ ഈ യാത്രയില്‍ ചുരുളഴിയുന്നത്.ചിത്രം ജാപ്പനീസ് കോമഡികളിലൂടെ ആണ് സഞ്ചരിക്കുന്നത്.അവര്‍ അത് ഇഷ്ടപ്പെടുന്നുണ്ട് എന്ന് തോന്നുന്നു.കഗേയാമയുടെ അന്വേഷണ പാടവം ആണ് ചിത്രത്തില്‍ ഉടന്നീളം.കുറ്റാന്വേഷണ ചിത്രങ്ങള്‍ ഇഷ്ടം ഉള്ളവര്‍ക്ക് ഇഷ്ടം ആകും ഈ ചിത്രം എന്ന് കരുതുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment