എന്നാല്‍ BKN എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നായകനും ഷീല എന്ന നായികയും ആ കഥയില്‍ വന്നപ്പോള്‍ പ്രണയ സിനിമകളില്‍ നിന്നും ഒക്കെ കിട്ടുന്ന ഒരു അനുഭൂത്തി പലയിടത്തും നഷ്ടമായത് പോലെ തോന്നി.ക്ലീഷേ പൈങ്കിളി കഥകള്‍ ആണെങ്കില്‍ പോലും അത് പ്രേക്ഷകനില്‍ എന്തെങ്കിലും ഒരു താല്‍പ്പര്യം ജനിപ്പിച്ചാല്‍ ഹിറ്റ് ആകും എന്ന് മുന്‍ക്കാല മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും.അപ്പോള്‍ ക്ലീഷേ അല്ലായിരുന്നു ഇവിടെ പ്രശ്നം.നായകനായ ദുല്‍ക്കരും,നായികയായ നിത്യയും തമ്മില്‍ ഇടയ്ക്കൊക്കെ നല്ല കെമിസ്ട്രി ഉണ്ടായിരുന്നെങ്കില്‍ പോലും മൊത്തത്തില്‍ ഒരു ചിത്രമായി വിലയിരുത്തുമ്പോള്‍ എന്തൊക്കെയോ കുറവ് വന്നത് പോലെ തോന്നി.
ഈ ചിത്രം മോശം ആണെന്നുള്ള അഭിപ്രായം എനിക്കും ഇല്ല,പടം കാണാന്‍ പോകുന്നവര്‍ക്കും കാണില്ല.കാരണം പേരില്‍ തന്നെ സിനിമ പ്രണയ പൈങ്കിളി ആണെന്ന് അറിയാം.അത് കൊണ്ട് തന്നെ നേരത്തെ പറഞ്ഞ ഇത്തരം സിനിമകളുടെ പ്രേക്ഷകര്‍ ഇത്രയും വലിയ താരനിര ഉള്ളത് കൊണ്ട് തന്നെ പടം ഓടുകയും ചെയ്യും.എന്നാല്‍ ഇത്രയും വന്‍ താര നിര ആദ്യ സിനിമയില്‍ തന്നെ ലഭിച്ച ജെനൂസ് അത് ശരിക്കും ഉപയോഗിച്ചോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നുണ്ട്.പൈങ്കിളി സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കു ഒരു പ്രാവശ്യം ആസ്വദിച്ചു കാണാമായിരിക്കും ഈ സിനിമ."ക്ലീശയോം കീ ക്ലീശയോം കീ ബാപ്" എന്നൊക്കെ വിളിക്കാവുന്ന പറഞ്ഞു പഴകിയ വീഞ്ഞാണ് 100 Days of Love.എന്നാല്‍ അത് പോലെ തന്നെ സിനിമയിലൂടെ പറയാന്‍ ശ്രമിച്ച പ്രണയം പ്രേക്ഷകനില്‍ എത്ര മാത്രം എത്തി എന്ന് പരിശോധിക്കണ്ട ചിത്രവും ആണ്.
No comments:
Post a Comment