2010 ലെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ഭാഷ ചിത്രം ആയി തിരഞ്ഞെടുത്തത് The Secret in their Eyes എന്ന ഈ സ്പാനിഷ് ചിത്രം ആയിരുന്നു.
നിയമ സംവിധാനത്തില്‍ ഉള്ള ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഒറ്റയ്ക്കായ ബെഞ്ചമിന്‍ എസ്പോസിടോ തന്‍റെ ജോലിയില്‍ നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു.അതിനായി അയാള്‍ പണ്ട് ജോലി ചെയ്ത ആ ഓഫീസിലേക്ക് പോകുന്നു.കേസുകളുടെ ഒപ്പം തന്‍റെ ജീവിതത്തിലെ നഷ്ട പ്രണയം സംഭവിച്ച സ്ഥലമായിരുന്നു അത്.ഇപ്പോള്‍ ജഡ്ജി ആയ ഐറിനോട് അന്ന് ബെഞ്ചമിന് പ്രണയം ഉണ്ടായിരുന്നു.എന്നാല്‍ അയാള്‍ അത് തന്നില്‍ തന്നെ അവശേഷിപ്പിച്ചു ആ പ്രണയം.
1974 ല്‍ നടന്ന ഒരു കൊലപാതക- ബലാല്‍സംഗ കേസ് ആയിരുന്നു ബെഞ്ചമിന്‍ തന്‍റെ നോവലിന് ആധാരം ആക്കാന്‍ തീരുമാനിച്ചത്.ലിലിയാന എന്ന സ്ത്രീയെ കൊല്ലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ കിട്ടാതെ നില്‍ക്കുമ്പോഴാണ് ബെഞ്ചമിന്‍ ലില്യാനയുടെ ഭര്‍ത്താവ് കാണിച്ച ഫോട്ടോകളില്‍ നിന്നും ആ തെളിവ് കണ്ടെത്തുന്നത്.കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ഗോമസിനെ കണ്ടെത്താന്‍ ആദ്യം സാധിക്കുന്നില്ല.എന്നാല്‍ അയാള്‍ അയച്ച ചില എഴുത്തുകള്‍ ഗോമസിനെ കണ്ടത്താന്‍ സഹായകരം ആകുന്നു.പക്ഷെ കേസന്വേഷണം കഴിഞ്ഞതിനു ശേഷം നടന്ന ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതിയുടെ രക്ഷയ്ക്കെത്തുന്നു.ലിലിയാനയുടെ ഭര്‍ത്താവായ റിക്കാര്‍ഡോ മോരാല്‍സ് തനിക്കു ലഭുച്ച നീതിയില്‍ വിഷമിക്കുന്നു.ഈ കഥയാണ് ബെഞ്ചമിന്‍ തന്‍റെ നോവലിന് ആധാരം ആക്കാന്‍ ശ്രമിക്കുന്നത്,
എന്നാല്‍ സിനിമയുടെ പേര് പോലെ തന്നെ നിഗൂഡത ഒളിപ്പിച്ചു വച്ച ഒരു കൂട്ടം ആളുകളെ ആണ് ബെഞ്ചമിന് ആ ഓഫീസില്‍ എത്തിയത് മുതല്‍ കാണാന്‍ സാധിച്ചത്.താന്‍ ആരാണെന്നും തന്‍റെ ഓര്‍മകളില്‍ ബാക്കി ഉള്ളവര്‍ ബാക്കി എന്താണെന്നും ഉള്ള ഒരു തിരിച്ചറിവിലൂടെ ആണ് ബെഞ്ചമിന്‍ പിന്നീട് സഞ്ചരിക്കുന്നത്.ചിത്രം പൂര്‍ത്തിയാകുമ്പോള്‍ ബെഞ്ചമിന്‍ നോവലും തയ്യാറാക്കുന്നു.എന്നാല്‍ അയാള്‍ നോവല്‍ എഴുതാന്‍ തുടങ്ങിയതില്‍ നിന്നും ഏറെ മാറിയിരുന്നു.ബെഞ്ചമിന്‍ നോവല്‍ എഴുതാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ഉണ്ടായ അയാളുടെ മാനസിക നിലയും അയാളുടെ ജീവിത കാഴ്ചപ്പാടുകളും ആണ് ചിത്രത്തില്‍ ഉടന്നീളം.അര്‍ജന്റീനയില്‍ ഉള്ള മികച്ച നടന്മാരില്‍ ഒരാള്‍ ആയ റിക്കാര്‍ഡോ ടാരിന്‍ ബെഞ്ചമിന്‍ ആയി മികച്ച അഭിനയം ആണ് കാഴ്ച വച്ചത്.ഒരു മികച്ച ക്ലാസിക് ത്രില്ലര്‍ ചിത്രം ആണ് Secret in their Eyes.ഈ ചിത്രം ഉടന്‍ തന്നെ ഹോളിവുഡ് റീമേക്ക് ആയി ചിവട്ടള്‍ എജിയോഫോര്‍ നായകനായി ഈ വര്‍ഷം റിലീസ് ആകും.
More movie suggestions @www.movieholicviews.blogspot.com
No comments:
Post a Comment