321.ALIF(MALAYALAM,2015),|Drama|,Dir:-Mohammed Koya,*ing:-Lena,Zeenath,Kalabhavan Mani,Joy Mathew.
അലിഫ് എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് തൊട്ടാല്‍ കൈ പൊള്ളുന്ന വിഷയം ആണ്.ചിത്രത്തിലെ ചിരപരിചിതമായ മുഖങ്ങള്‍ കാരണം ആകാം ചിത്രത്തെ കുറിച്ച് അങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ അധികം കേള്‍ക്കാതെ ഇരുന്നത്.താന്‍ സംവിധാനം ചെയ്ത സിനിമയുടെ തീം ഇതാണ് എന്ന് വിളിച്ചു പറഞ്ഞ് ചിത്രത്തിന് യാഥാസ്ഥിക മതവാധികളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഏറ്റു വാങ്ങുന്നതില്‍ നിന്നും ഒരു പരിധി വരെ മൊഹമദ് കോയ എന്ന സംവിധായകന്‍ രക്ഷപ്പെട്ടു എന്ന് കരുതുന്നു.ഇല്ലാത്ത വിവാദം ഉണ്ടാക്കി ചിത്രത്തെ ശ്രദ്ധേയം ആക്കുക എന്ന ടെക്നിക് ഉള്ള ഒരു കാര്യത്തെ കുറിച്ച് ഹൈലൈറ്റ് ചെയ്തിരുന്നെങ്കില്‍ ആ രീതിയില്‍ ഈ ചിത്രം കൂടുതല്‍ ആളുകള്‍ കാണാന്‍ ഉള്ള സാധ്യത ഉണ്ടാകുമായിരുന്നു.എന്നാല്‍ ഉദ്ധേശ ശുദ്ധിയുള്ള ഒരു സംവിധായകന്‍ ആയതു കൊണ്ടാകാം മൊഹമദ് കോയ അതിനു മുതിര്‍ന്നില്ല എന്ന് കരുതുന്നു.
അലിഫ് പറയുന്നത് അല്ലെങ്കില്‍ ചോദ്യം ചെയ്യുന്നത് മതപരമായി പ്രവാചകന്‍ സ്ത്രീകള്‍ക്ക് അനുവദിച്ചു കൊടുത്ത സ്വാതന്ത്ര്യത്തെ പുരുഷ മേല്‍ക്കോയ്മയ്ക്ക് വേണ്ടി വളച്ചൊടിച്ച് അവരെ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിപ്പിച്ച സമൂഹത്തെ കുറിച്ചാണ്.യാഥാസ്തികരായവര്‍ക്ക് അല്‍പ്പം വിഷമം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇത്.ചുരുക്കത്തില്‍ ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ള ചില വിശ്വാസങ്ങളെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വാക്കുകളാല്‍ തന്നെ തെറ്റാണ് എന്ന് സ്ഥാപിക്കാന്‍ ഉള്ള ശ്രമം ആണ് ഈ ചിത്രത്തില്‍.ഇത് സിനിമയുടെ സാമൂഹിക വശം.ഇനി കഥയിലേക്ക്.മലബാര്‍ പശ്ചാത്തലമാക്കി ആണ് കഥ പുരോഗമിക്കുന്നത്.ഫാത്തിമ എന്ന സ്ത്രീ തന്‍റെ മക്കളുടെ ഒപ്പം അമ്മയായ ആറ്റയുടെയും അവരുടെ അമ്മയുടെയും കൂടെ ആണ് ജീവിക്കുന്നത്.ആസ്ത്മ രോഗിയായ ഫാത്തിമയെ അവരുടെ ഭര്‍ത്താവ് ഖുറാന്‍ വളച്ചൊടിച്ച് മൊഴി ചൊല്ലി വേറെ വിവാഹം ചെയ്യുന്നു.ജീവിതത്തിലെ ദുഃഖങ്ങള്‍ ഒരു പരിധി വിട്ടപ്പോള്‍ സാമൂഹിക പരിഷ്കര്‍ത്താവ് ആയിരുന്ന മരിച്ചു പോയ അപ്പൂപ്പനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഫാത്തിമ യാഥാസ്തിക മതവാധികളെ പരസ്യമായി വെല്ലുവിളിക്കുന്നു.കൂട്ടിനായി ഉള്ളത് സ്വന്തം കുടുംബം മാത്രം ആയിരുന്നു ഫാതിമയ്ക്ക്.എന്നാല്‍ അവള്‍ ജീവിക്കുന്ന സാമ്പ്രധായിക വ്യവസ്ഥിതി ഫാത്തിമയെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ നോക്കുന്നു.അതവരുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ ഉണ്ടാക്കുന്നു.ആ ദുരിതങ്ങളുടെ കഥയും അതില്‍ നിന്നും അവര്‍ എങ്ങനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നതും ആണ് ചിത്രം.
ഇന്നത്തെ കാലത്ത് പണ്ട് നിര്‍മിച്ചെടുത്ത വിശ്വാസ പ്രമാണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ത്വര ഉള്ള കഥാപാത്രങ്ങളെയും ചിത്രത്തില്‍ കാണാം.പ്രത്യേകിച്ചും ഹാജിയാര്‍ എന്ന കഥാപാത്രം.മതത്തിനും അപ്പുറം എല്ലാവരും സന്തോഷമായി ജീവിക്കാന്‍ കഴിയുന്ന ഒരു ജീവിതം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ചിത്രം നല്‍കി അവസാനിക്കുമ്പോള്‍ ബാക്കിയാകുന്നത് മനുഷ്യനാല്‍ നിര്‍മ്മിച്ച മതങ്ങള്‍ ദൈവത്തിന്‍റെ പേരില്‍ നടത്തുന്ന സാമൂഹിക അസമത്വത്തിന്റെ ചിന്തകള്‍ ആണ്.ഇത്തരം ഒരു പ്രമേയം സിനിമയാക്കാനുള്ള ധൈര്യം ആണ് സിനിമ എന്ന നിലയില്‍ ഉള്ള ബാലരിഷ്ടതകളില്‍ നിന്നും ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment