324.EDEN LAKE(ENGLISH,2008),|Horror|Thriller|,Dir:-James Watkins,*ing:-Kelly Reilly, Michael Fassbender, Tara Ellis .
പ്രേതം,ക്രൂര മൃഗങ്ങള്‍ എന്നിവയില്‍ കൂടി മാത്രമല്ല ഹൊറര്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുക.നമ്മുടെ ചുറ്റും ഉള്ള പലരിലും ഉറങ്ങി കിടക്കുന്ന ഒരു മൃഗം ഉണ്ട്.ഒരു പക്ഷെ ആദ്യം പറഞ്ഞവയില്‍ നിന്നൊക്കെ വിഭിന്നമായ ക്രൂരതകള്‍ പ്രവൃത്തിക്കാന്‍ കഴിവുള്ളവര്‍.അത്തരം ഒരു പ്രമേയം ആണ് ഈഡന്‍ ലേക്ക് എന്ന ഈ ബ്രിട്ടീഷ് ചിത്രം പറയുന്നത്.ആഴ്ചയുടെ അവസാനം ഉള്ള ദിവസങ്ങള്‍ ചിലവഴിക്കാന്‍ ആയി ഈഡന്‍ ലേക്ക് എന്ന സ്ഥലത്തേക്ക് യാത്രയാകുന്ന ജെന്നി,സ്റ്റീവ് എന്നീ പ്രണയിതാക്കള്‍ നേരിടേണ്ടി വരുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന് ആധാരം.
ജെന്നി ഒരു പ്ലേ സ്ക്കൂള്‍ അദ്ധ്യാപിക ആണ്.സ്റ്റീവ് അവര്‍ക്ക് രണ്ടു പേര്‍ക്കും പോകാനായി തിരഞ്ഞെടുത്ത സ്ഥലം ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധ്യത ഉള്ള ക്വോറി ആണ്.അത് കൊണ്ട് തന്നെ അവിടത്തെ അവസാനത്തെ സന്ദര്‍ശകരില്‍ ഒരാള്‍ ആകാം എന്നാണു സ്റ്റീവ് കരുതിയത്.സ്റ്റീവിന്റെ അഭിപ്രായം ശരിയായിരുന്നു താനും.അതിമനോഹരമായ ഒരു തടാകവും അതിന്റെ ബീച്ചും.പ്രണയിക്കാന്‍ പറ്റിയ സ്ഥലം തന്നെ.ജെന്നിയ്ക്ക് സ്റ്റീവിന്റെ ഇഷ്ടത്തോട് താല്‍പ്പര്യം തോന്നി.എന്നാല്‍ അവര്‍ മാത്രം അല്ലായിരുന്നു അവിടെ ഉണ്ടായിരുന്നത്.കൌമാരത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന ചിലര്‍ കൊച്ചു കുസൃതികളും ആയി അവരുടെ അടുത്ത് തന്നെ സ്ഥാനം പിടിച്ചു.അന്ന് രാത്രി തടാക കരയില്‍ കഴിഞ്ഞു കൂടിയ സ്റ്റീവിനെയും ജെന്നിയും കാത്തിരുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും നടുക്കുന്ന സംഭവങ്ങള്‍ ആയിരുന്നു.എന്താണ് ആ സംഭവങ്ങള്‍?അതാണ് ഈ ചിത്രത്തിന്‍റെ ബാക്കി കഥ.
അക്ഷരാര്‍ത്ഥത്തില്‍ ഈ ബ്രിട്ടീഷ് സിനിമയുടെ അവസാനം പ്രേക്ഷകന്‍റെ മനസ്സില്‍ ഭീതി നിറയ്ക്കുന്നുണ്ട്.പ്രത്യേകിച്ചും ഇരയായി മാറിയവരെ രക്ഷിക്കാതെ പിന്തുടരുന്ന കൊലപാതകികളും ഒപ്പം അവരെ തങ്ങളുടെ ജന്മം കൊണ്ട് സഹായിക്കേണ്ടി വന്നവരും.ഇത്തരം ഒരു അവസ്ഥയില്‍ ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചു എടുക്കുന്നതിലും അപ്പുറം എളുപ്പം ചുവന്ന നിറമുള്ള ആ ദ്രാവകത്തിന്റെ വില മനസ്സിലാക്കുക ആകും അഭികാമ്യം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment