323.89(BENGALI,2015)Crime|Mystery|Thriller|,Dir:-Manoj Michigan,*ing:-Saswata Chatterjee, Raima Sen, Shataf Figar.
രണ്ടു കണ്ണുകള്‍ പൂര്‍ബയെ എന്നും അലട്ടിയിരുന്നു.പൂര്‍ബ ഇപ്പോള്‍ ഒരു സൈക്കാട്രിസ്റ്റ് ആണ്.മനുഷ്യ മനസ്സുകളുടെ ചിന്തകള്‍ വിവേകപരമായ അപഗ്രഥനത്തിലൂടെ മനസ്സിലാക്കിയെടുക്കുകയും അതിനെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പൂര്‍ബയുടെ ജോലി.എന്നാല്‍ പൂര്‍ബ ഇപ്പോള്‍ ഒരു അന്വേഷണത്തില്‍ ആണ്.തന്‍റെ കുട്ടിക്കാലം മുതല്‍ ഓര്‍മകളില്‍ വന്നു പോകുന്ന കണ്ണുകള്‍.അത് താന്‍ കാണുന്ന ആരുടെ എങ്കിലും ആണോ എന്നവള്‍ തിരയാറുണ്ട്.എന്നാല്‍ ആ കണ്ണുകളുടെ ഉടമയെ കണ്ടു പിടിക്കാന്‍ ആകുന്നില്ല അവള്‍ക്കു.എന്നാല്‍ അവളുടെ ഈ നിരീക്ഷണ പാടവം പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ ഉള്ളവരുടെ മരണത്തിനു ഇടയാക്കിയ തീവ്രവാദിയെ കണ്ടെത്താന്‍ അവളെ സഹായിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ അനൂപിനെ പരിചയപ്പെടാന്‍ അവര്‍ക്ക് അവസരം ഒരുങ്ങുന്നത് അങ്ങനെയാണ്.അനൂപ് അവരുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു.എന്നാല്‍ അനൂപിന് പൂര്‍വയുടെ മനസ്സിന്റെ ബലത്തില്‍ സംശയം ഉണ്ടായിരുന്നു.അവളെ ആ കണ്ണുകള്‍ അലട്ടിയിരുന്നു.മല്ലിക് എന്ന ഹിപ്നോട്ടിക് വിദഗ്ദ്ധന്റെ ചികിത്സയില്‍ അവളെ അലട്ടുന്ന ആ പ്രശ്നം അവര്‍ കണ്ടെത്തുന്നു.89 എന്ന സംഖ്യയുമായി "തന്‍റെ നേട്ടങ്ങളുടെ" കൊടുമുടിയില്‍ കയറാന്‍ വെമ്പുന്ന സബ്യാസച്ചി പാല്‍ എന്ന ബുദ്ധിമാനായ കോടീശ്വരനില്‍ ആണ് ആ അന്വേഷണം എത്തി ചേരുന്നത്.പൂര്‍ബ അയാളെ കാണാന്‍ തീരുമാനിക്കുന്നു.എന്നാല്‍ അയാളെ കാണുക എളുപ്പം അല്ലായിരുന്നു.കാരണം അയാളുടെ പ്രവൃത്തികള്‍ അയാളെ കൊണ്ടെത്തിച്ച സ്ഥലം അത്തരം ഒന്നായിരുന്നു.പൂര്‍ബ അനൂപിന്‍റെ സഹായത്തോടെ അയാളെ കാണാനായി ബംഗാളിന്റെ വടക്കന്‍ ഭാഗത്തേക്ക് യാത്ര തിരിക്കുന്നു.അവിടെ അവര്‍ ബുദ്ധിമാനായ സബ്യാസച്ചി പാലിനെ കാണുന്നു.എന്തായിരുന്നു പൂര്‍ബയ്ക്ക് അയാളുമായി ഉള്ള ബന്ധം.89 എന്ന സംഖ്യയില്‍ ഇവര്‍ രണ്ടു പേരും എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു?ഇതാണ് ചിത്രത്തിന്‍റെ ബാക്കി കഥ.
അന്താരാഷ്‌ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടന്നപ്പോള്‍ ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.ഒരു ഫിലിം ഫെസ്റ്റിവലില്‍ കാണിക്കുന്ന സിനിമകളുടെ രീതിയില്‍ അല്ല ഈ ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും വിശ്വാസങ്ങളും യാഥാര്‍ത്ഥ്യവുമായി ഉള്ള കണ്ണി കണ്ടെത്തി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അതിനായി മനോജ് മിച്ചിഗണ്‍ ഉപയോഗിച്ചിരിക്കുന്നത് സംഖ്യാശാസ്ത്രം,ആത്മാവിന്‍റെ കൂട് മാറ്റം തുടങ്ങിയ ശാസ്ത്രത്തിന്‍റെ അപ്പുറം ഉള്ള സംഭവങ്ങളില്‍ കൂടി ആണ്.ആ രീതിയില്‍ സമീപിച്ചാല്‍ നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ നിലവാരം പുലര്‍ത്തുന്നുണ്ട്,ചിലയിടങ്ങളില്‍ Silence of Lambs നെ ഓര്‍മിപ്പിച്ചു എങ്കിലും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment