325.THE BIRDS(ENGLISH,1963),|Horror|Thriller|,Dir:-Alfred Hitchcock,*ing:-Rod Taylor, Tippi Hedren, Suzanne Pleshette.
ലോക സിനിമയിലെ മാന്ത്രികന്‍ എന്ന പേരിനു അര്‍ഹനാണ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശ്വ വിഖ്യാത സംവിധായകന്‍.തന്‍റെ ചിത്രങ്ങളില്‍ അവതരിപ്പിക്കുന്ന കഥകളില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്ന ചിന്തകള്‍ ആണ് ആ ചിത്രങ്ങളെ എക്കാലവും ഓര്‍മിപ്പിക്കാവുന്ന ചിത്രങ്ങള്‍ ആക്കി മാറ്റിയത്.താത്വികമായ ചിന്തകള്‍ അല്ല ഉദ്ദേശിച്ചത്.പകരം Strangers on a Train,Rear Window,The Rope തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ഉപയോഗിച്ച ആഖ്യാന ശൈലി :അത് അദ്ദേഹത്തിന്റെ തലയില്‍ നിന്നും മാത്രം വരുന്ന ചിന്തകള്‍ ആകാം.അത്രയ്ക്കും പുതുമ ആയിരുന്നു ആ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നതും.ആ ഒരു സ്വഭാവം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഉടന്നീളം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.ആ ഗണത്തില്‍ പെടുന്ന ഒരു ചിത്രം ആണ് 1963 ല്‍ റിലീസ് ആയ The Birds.
ഹൊറര്‍ ആണ് സിനിമയുടെ ജോണര്‍.എന്നാല്‍ ഈ ഹൊറര്‍ ചിത്രത്തില്‍ ഭയപ്പെടുത്തുന്ന പ്രേതങ്ങളെയോ അല്ലെങ്കില്‍ അത്തരം ഗിമ്മിക്കുകള്‍ ഒന്നും അല്ല ഉപയോഗിച്ചിരിക്കുന്നത്.നേരത്തെ പറഞ്ഞ ചിന്തകള്‍ ആണ് ഈ ചിത്രത്തെയും വ്യത്യസ്തം ആക്കുന്നത്.Daphne du Maurier എഴുതിയ കഥയെ ആസ്പദം ആക്കിയാണ് The Birds നിര്‍മിക്കപ്പെട്ടത്.അസാധാരണമായ ഒരു കഥയാണ് ചിത്രത്തിനുള്ളത്.പക്ഷികള്‍ മനുഷ്യനെ ഉപദ്രവിക്കാതെ ജീവിക്കുന്ന ജീവികള്‍ ആണ്.എന്നാല്‍ ബോദേഗ ബേയില്‍ നടന്ന സംഭവങ്ങള്‍ ഈ ചിന്താഗതി മാറ്റുന്നു.മിച് എന്നയാളെ മെലാനി ആദ്യം കണ്ടു മുട്ടുന്നത് വളര്‍ത്തു പക്ഷികളെ വില്‍ക്കുന്ന കടയില്‍ വച്ചാണ്.തന്‍റെ സഹോദരിക്ക് വേണ്ടി പിറന്നാള്‍ സമ്മാനമായി വളര്‍ത്തു പക്ഷികളെ വാങ്ങിക്കാനായി വന്ന മിച് കടയിലെ ജീവനക്കാരി ആണെന്ന മട്ടില്‍ മെലാനിയോടു സംസാരിക്കുന്നു.എന്നാല്‍ പിന്നീട് മിച് അറിഞ്ഞു കൊണ്ട് തന്നെ വന്നാണ് തന്നോട് സംസാരിച്ചതെന്ന് മെലാനി മനസ്സിലാക്കുമ്പോള്‍ മിച്ചലിനെ അന്വേഷിച്ചു ചെല്ലുന്നു;ഒപ്പം മിച് ആവശ്യപ്പെട്ട വളര്‍ത്തു പക്ഷികളെയും വാങ്ങി കൊണ്ട്.എന്നാല്‍ മിച്ചിന്റെ വീട്ടില്‍ എത്തിയ മെലാനി അയാള്‍ വാരാന്ത്യത്തില്‍ തന്‍റെ കുടുംബ വീട്ടിലേക്കു പോയി എന്ന് മനസിലാക്കുന്നു.ബോദേഗ ബേയില്‍ ഉള്ള ആ വീട്ടിലേക്കു മെലാനി യാത്രയാകുന്നു.പിന്നീട് നടന്ന സംഭവങ്ങള്‍ അസാധാരണം ആയിരുന്നു.ആ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.
പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും തന്‍റെ രൂപ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ആദ്യ സീനില്‍ രണ്ടു പട്ടി കുട്ടികളെയും കൂട്ടി നടന്നു പോകുന്നത് അദ്ദേഹം ആയിരുന്നു.മികച്ച വിഷ്വല്‍ എഫക്ട്സ് വിഭാഗത്തില്‍ ഈ ചിത്രത്തിന് ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുകയും ചെയ്തു.പല രംഗങ്ങളും ഈ മികവു കാരണം ആയിരിക്കും അന്നത്തെ പരിമിത സാഹചര്യങ്ങളില്‍ പോലും സ്ക്രീനില്‍ വന്നപ്പോള്‍ മികവേറിയത് ആയി മാറിയത്.ചുരുക്കത്തില്‍ ചില സീനുകളില്‍ കൂടി അദ്ദേഹം പറയാന്‍ ഉദ്ദേശിച്ച ഹൊറര്‍ അങ്ങനെയാണ് അവതരിപ്പിക്കപ്പെട്ടത്.അവസാന രംഗത്തില്‍ ഉള്ള ആ ഭീകരത മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യും.അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്യൂട്ട് (AFI) ലോക സിനിമയിലെ മികച്ച ഏഴാമത്തെ ത്രില്ലര്‍ ആയി ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.സിനിമയുടെ കോപ്പി ഭാവി തലമുറയ്ക്ക് വേണ്ടി കാത്തു സൂക്ഷിച്ചിട്ടും ഉണ്ട്.
ഹൊറര്‍ സിനിമകളിലെ ക്ലീഷേ കഥകളില്‍ നിന്നും ഭയം ഉണ്ടാക്കാന്‍ വേറെ വഴികളും ഉണ്ടെന്നു അദ്ദേഹം ലോക സിനിമയെ പഠിപ്പിച്ചു ഈ ചിത്രത്തിലൂടെ.ഈ ചിത്രം കണ്ടു നോക്കൂ.അപ്പോള്‍ മനസ്സിലാകും ആല്‍ഫ്രഡ് ഹിച്ച്കോക്കിലെ മാജിക്കുകാരനെ.ചിത്രം കാണുന്ന സ്ക്രീനിനോട് ഒരു ഇഷ്ടം തോന്നി പോകും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍.
http://magazine.koottam.com/the-birds/

No comments:
Post a Comment