338.CHEAP THRILLS(ENGLISH,2013),|Thriller|Crime|,Dir:-E.L. Katz,*ing:-Pat Healy, Ethan Embry, Sara Paxton ,
ഏതൊരു മനുഷ്യനും പുറമേ നിന്നും നോക്കിയാല്‍ പണം ആണ് ഏറ്റവും വലിയ പ്രശ്നം.ആ കടലാസ് കഷണങ്ങളുടെ എണ്ണം കയ്യില്‍ ഉള്ളതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നം ആണ്.ഉള്ളവനും ഇല്ലാത്തവനും ആ പേപ്പര്‍ കഷ്ണങ്ങളുടെ മുന്നില്‍ പലപ്പോഴും തോല്‍ക്കാറുണ്ട്.അത് പോലെ തന്നെ ജയിക്കാറും ഉണ്ട്.അത്തരം ഒരു അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഈ ചിത്രത്തിലെ നാല് കഥാപാത്രങ്ങളും.പാറ്റ്,വിന്‍സ് എന്നീ ബാല്യക്കാല സുഹൃത്തുക്കളും കോളിനും അയാളുടെ ഭാര്യ വയലറ്റും ആണ് ആ നാല് പേര്‍.
പാറ്റിന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസം ആയിരുന്നു അത്.രാവിലെ ജോലിക്ക് ഇറങ്ങുമ്പോള്‍ ആണ് വീടിന്റെ വാതിലില്‍ എഴുതി വച്ചിരുന്ന ആ നോട്ടീസ് അയാള്‍ കാണുന്നത്.ഉടന്‍ തന്നെ വാടകയിനത്തില്‍ അടയ്ക്കാന്‍ ഉള്ള 4500 ഡോളര്‍ അടച്ചില്ലെങ്കില്‍ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരും എന്നായിരുന്നു ആ നോട്ടീസിന്റെ ഉള്ളടക്കം.പാറ്റ് ഭാര്യയോടു ഇത് പറയാതെ അയാള്‍ ജോലി ചെയ്യുന്ന വര്‍ക്ക്ഷോപ്പില്‍ പോകുന്നു.എന്നാല്‍ അവിടെ പാറ്റിനെ തേടിയിരുന്നത് അതിലും മോശം വാര്‍ത്തയായിരുന്നു.പാറ്റിന്റെ ജോലി നഷ്ടപ്പെട്ടു.അവിടെ നിന്നും ഇറങ്ങിയ പാറ്റ് തന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ചു സുഹൃത്തിനോടൊപ്പം അയാള്‍ ബാറില്‍ പോകുന്നു എന്നും വരാന്‍ വൈകും എന്നും അറിയിക്കുന്നു.
ബാറില്‍ നിന്നും ഇറങ്ങാറായപ്പോള്‍ ആണ് ആകസ്മികമായി ബാല്യക്കാല സുഹൃത്തായ വിന്‍സിനെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നത്.വിന്‍സ് ഇപ്പോള്‍ ഒരു ഗുണ്ടയാണ്.ജീവിതത്തിനെ കുറിച്ച് ഒന്നുമാലോചിക്കാത ഒരു മനുഷ്യന്‍.വിന്‍സ് തന്‍റെ പഴയക്കാല സുഹൃത്തിനു മദ്യം ഓഫര്‍ ചെയ്യുന്നു.വിന്‍സിന്റെ സന്തോഷത്തിനു പാറ്റ് അത് സമ്മതിക്കുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം അവര്‍ കോളിന്‍സ്,വയലറ്റ് ദമ്പതികളെ ആ ബാറില്‍ വച്ച് പരിചയപ്പെടുന്നു.അന്ന് വയലറ്റിന്റെ പിറന്നാള്‍ ആണ്.അവിസ്മരണീയമായ ഒരു പിറന്നാള്‍ ആഘോഷിക്കാന്‍ ആണ് അവര്‍ അവിടെ എത്തിയത്.വിന്‍സ്,പാറ്റ് എന്നിവരുമായി അവര്‍ സൌഹൃദത്തില്‍ ആകുന്നു.ഒരു രസത്തിനായി ചെറു കാര്യങ്ങള്‍ക്ക് കോളിന്‍ അവരെ കൊണ്ട് ബെറ്റ് വയ്പ്പിക്കുന്നു.ചെറിയ തുകകള്‍ അവര്‍ക്ക് ലഭിക്കുന്നു.പണത്തിനു ഏറെ ആവശ്യം ഉണ്ടായിരുന്ന രണ്ടു പേരും അതില്‍ പങ്കെടുക്കുന്നു.എന്നാല്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ പന്തയത്തിന്റെ രൂപം മാറി.ഭയപ്പെടുത്തുന്നതും ഭീകരവും ആയിരുന്നു ഇനി നടക്കുന്ന പന്തയങ്ങള്‍.അവ ഏതൊക്കെ ആണ്?ആ പന്തയങ്ങളില്‍ ആര് ജയിക്കും?അതാണ് ചിത്രം അവതരിപ്പിക്കുന്ന കഥ.കഥയിലെ ഭീകരത ചിത്രത്തില്‍ ഉടന്നീളം നിലനിര്‍ത്തിയത് ആണ് ഈ ചിത്രം ആ ജോനരില്‍ ഉള്ളവയില്‍ നല്ല ഒരെണ്ണം ആയി മാറാന്‍ ഉള്ള കാരണം എന്ന് കരുതുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment