333.YOU TOO BRUTUS(MALAYALAM,2015),Dir:-Roopesh Peethambaran,*ing:-Asif Ali,Rachana Narayanankutty,Sreenivasan.
ഒരു പ്രണയ സിനിമയുടെ ഒപ്പം ഇറങ്ങിയ അവിഹിത ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ആണ് You Too Brutus.അവിഹിത ബന്ധങ്ങള്‍ പ്രമേയമാക്കി വരുന്ന സിനിമകള്‍ ക്ലീഷേ ആയി വരുന്ന ഈ കാലത്ത് പ്രണയ കഥയേക്കാളും കുറച്ചു കൂടി ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടം ആയ ചിത്രം ഇതാണ്.കഥയെന്നു പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം.പലരുടെയും ജീവിതം പല സാഹചര്യങ്ങള്‍ അനുസരിച്ച് മാറുന്നു.എന്നാല്‍ അവരെ എല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി കൂടി ഉണ്ട്.അതാണ് ഈ കഥകള്‍ തമ്മില്‍ ഉള്ള ബന്ധവും.
പ്രണയ ബന്ധങ്ങളെ എതിര്‍ക്കുന്ന ഹരിയുടെ അനിയന്‍ അഭി തനിക്ക് ഇഷ്ടം ഉള്ള രീതിയില്‍ ജീവിതവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുന്നു.ഹരിയുടെ കൂടെ താമസിക്കാന്‍ ഇതിന്ന ടോവീനോ എന്ന ജിം ട്രയിനര്‍,വിക്കി എന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍,അരുണ്‍ എന്ന ഐ ടി പ്രൊഫഷനല്‍ എന്നിവരും കൂടി ആകുമ്പോള്‍ കഥ പൂര്‍ണം ആകുന്നു.അവിഹിത ബന്ധങ്ങള്‍ ജീവിതത്തില്‍ പല രീതിയില്‍ സംഭവിക്കുമ്പോള്‍,അവിഹിത ബന്ധം എന്നുള്ളത് ജിലേബി കിട്ടാത്തവന്റെ വിഷമത്തോടെ ഉള്ള പദ പ്രയോഗം ആണെന്നുള്ള ധ്വനി ആണ് ചിത്രത്തില്‍ ഉടന്നീളം.ഉണ്ണി എന്നാ പാചകക്കാരന്‍ പോലും തനിക്കും കിട്ടിയാല്‍ എന്താണ് കുഴപ്പം എന്ന് ആലോചിക്കുമ്പോള്‍ സിനിമയില്‍ രസകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.
അവിഹിതം അല്ല ജീവിതത്തില്‍ ഏറ്റവും വലിയ പ്രശ്നം എന്ന് കരുതുന്ന നായികമാര്‍ കൂടി ആകുമ്പോള്‍ ചിലപ്പോഴൊക്കെ ജീവിതത്തില്‍ കാണുന്ന മുഖങ്ങള്‍ ആണെന്ന് തോന്നി പലരും.പല സംഭവങ്ങള്‍ കൂട്ടി ഇണക്കി വച്ചെടുത്ത രീതിയില്‍ ആണ് രൂപേഷ് തീവ്രം എന്ന ചിത്രത്തിന് ശേഷം ഒരുക്കിയിരിക്കുന്ന ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അവിഹിതം എന്ന് വിളിക്കുന്ന ബന്ധങ്ങള്‍ ഒക്കെ ഓരോ മനുഷ്യരുടെയും സ്വന്തം ഇഷ്ടങ്ങള്‍ ആണെന്നുള്ള ഒരു സന്ദേശം ആകും സംവിധായകന്‍ അത്തരം സംഭവങ്ങളെ ഭീകര സംഭവങ്ങള്‍ ആക്കാതെ മറ്റു പല സംഭവങ്ങളില്‍ കൂടി കഥ മെനയാന്‍ ശ്രമിക്കാന്‍ ഉള്ള കാരണം ആയി മാറിയത്.സംവിധായകന്‍ ഉദ്ദേശിച്ചത് ആളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ ചിത്രം സംവിധായകന് വിജയം ആകും.പക്ഷേ കൂടുതല്‍ പ്രേക്ഷകരെ ഈ സിനിമ കാണാന്‍ എത്തിക്കാന്‍ ഇത്രയും മതിയോ എന്നൊരു ചിന്ത കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു.

No comments:
Post a Comment