328.IDENTITY(ENGLISH,2003),|Thriller|Mystery|,Dir:-James Mangold,*ing:-John Cusack, Ray Liotta, Amanda Peet.
പരമ്പര കൊലപാതകിയായ മാല്‍ക്കം റിവേര്‍സ് അടുത്ത ദിവസം വധ ശിക്ഷ നേരിടുകയാണ്.എന്നാല്‍ തലേന്ന് രാത്രി അയാളെ പരിശോധിച്ച Dr.മല്ലിക്ക് മാല്‍ക്കമിന്റെ ആണെന്ന് കരുതുന്ന ഒരു ഡയറി കാണാന്‍ ഇടയാകുന്നു. കുറ്റവാളി എന്ന് കരുതുന്ന ആള്‍ അയാള്‍ മനസ്സ് കൊണ്ട് അറിയാതെ ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി അല്ല എന്ന കോടതി വിധി ആധാരമാക്കി മാല്‍ക്കമിന് വേണ്ടി വാദിച്ച അഭിഭാഷകരും ഡോക്റ്ററും കരുതുന്നു.കേസിന്റെ വിധി പറഞ്ഞ ജഡ്ജിയെ അവര്‍ അന്ന് രാത്രി തന്നെ കൊണ്ട് വന്നു കേസിന്‍റെ പുതിയ വിവരങ്ങള്‍ അറിയിക്കുന്നു.ക്രൂരമായ രീതിയില്‍ ആളുകളെ കൊല്ലപ്പെടുത്തിയ കുറ്റവാളിയുടെ കേസ് പുന:പരിശോധിക്കാന്‍ ജഡ്ജി മടിക്കുന്നു.എങ്കിലും മാന്യതയുടെ പുറത്തു അയാള്‍ അത് സമ്മതിക്കുന്നു.
ഇതേ സമയം നെവാഡയിലെ ഒരു മോട്ടലില്‍ പത്തു അപരിചിതര്‍ കണ്ടു മുട്ടുന്നു.അതി ഭയങ്കരമായ മഴ ആണ് അവരെ അവിടെ കൊണ്ടെത്തിക്കുന്നത്.ലിമോ കാര്‍ ഡ്രൈവര്‍,അയാളുടെ യാത്രക്കാരി ആയ മുന്‍ക്കാല നടി,ലിമോ ഡ്രൈവറുടെ അശ്രദ്ധ കാരണം അപകടം സംഭവിച്ച സ്ത്രീയും അവരുടെ ഭര്‍ത്താവും കുട്ടിയും,ഒമ്പത് മണിക്കൂര്‍ മുന്‍പ് വിവാഹം ചെയ്ത ദമ്പതികള്‍,തന്‍റെ മോശമായ ഭൂതക്കാലം ഉപേക്ഷിച്ചു ഒരു ഒരഞ്ച് തോട്ടം വാങ്ങി ജീവിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീ ,പിന്നെ കുറ്റവാളിയെയും കൊണ്ട് പോകുന്ന പോലീസുകാരനും.അവര്‍ കനത്ത മഴ മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ ഒരു മോട്ടലില്‍ എത്തിച്ചേരുന്നു.അപകടത്തില്‍പ്പെട്ട സ്ത്രീയെ ഇപ്പോള്‍ ഡ്രൈവര്‍ ആയ പഴയക്കാല പോലീസുകാരന്‍ ഡക്കോട്ട രക്ഷിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആശയ വിനിമയ സൌകര്യങ്ങള്‍ തടസ്സപ്പെട്ട ആ സ്ഥലത്ത് ഒന്നും നടക്കുന്നില്ല.അല്‍പ്പ സമയത്തിന് ശേഷം ഡക്കോട്ട ഒരു വാഷിംഗ് മെഷീനില്‍ തന്‍റെ യാത്രക്കാരി ആയ സ്ത്രീയുടെ ജഡം കണ്ടെത്തുന്നു.പോലീസുകാരന്‍റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.കൊലപാതകിയെ തിരയാന്‍ തുടങ്ങുമ്പോള്‍ ആണ് അവര്‍ അത് മനസ്സിലാക്കുന്നത് പോലീസുകാരന്റെ കൂടെ ഉണ്ടായിരുന്ന പരമ്പര കൊലയാളി രക്ഷപ്പെട്ടിരിക്കുന്നു.അവിടെ ഉണ്ടായിരുന്നവരുടെ എല്ലാം ജീവിതം അപകടത്തില്‍ ആണ്.കൊലപാതകി അവരുടെ ഒപ്പം തന്നെ ഉണ്ട്.ആരാണ് അയാള്‍?അതാണ് ബാക്കി ചിത്രം.ഈ അപരിചിതര്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
ഒരു സൈക്കോ ത്രില്ലര്‍ ആയി ആരംഭിക്കുന്ന ഈ ചിത്രം ഇടയ്ക്കൊരു സമയം വേറൊരു രീതിയില്‍ പോകുന്നുണ്ടെങ്കിലും പിന്നീട് അക്ഷാരാര്‍ത്ഥത്തില്‍ മികച്ച ഒരു സൈക്കോ ത്രില്ലര്‍ ആയി മാറുന്നു.And Then ThereWere എന്ന അഗതാ ക്രിസ്റ്റി നോവലിന്‍റെ സിനിമ രൂപത്തോട് അടുത്ത് നില്‍ക്കും എന്ന് തോന്നുന്ന ഈ ചിത്രം എന്നാല്‍ ആ തീമില്‍ നിന്നും വ്യത്യസ്ഥം ആയാണ് അവസാനിക്കുന്നത്.മികച്ച ഒരു മിസ്റ്ററി/സൈക്കോ ത്രില്ലര്‍ ആണ് ഈ ചിത്രം.
More reviews @www.movieholicviews.blogspot.com

No comments:
Post a Comment