334.VIDEODROME(ENGLISH,1983),|Sci-Fi|Thriller|,Dir:-David Cronenberg,*ing:-James Woods, Deborah Harry, Sonja Smits.
ലോകത്തിന്‍റെ സ്പന്ദനം കമ്പ്യൂട്ടര്‍ കയ്യടക്കിയ ഈ കാലത്ത് പോലും ടെലിവിഷനിലൂടെ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അതെന്തു കൊണ്ട് ചെയ്യുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ് എന്ന് തോന്നുന്നു.ബിസിനസ് ആയി ടെലിവിഷന്‍ സംപ്രേക്ഷണം മാറുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടത് ക്രൂരതയും വിദ്വേഷവും മാത്രം നിറഞ്ഞ ലോകം ആണെന്നുള്ള ബോധം ആകണം.തങ്ങളുടെ ജീവിത കഷ്ടപ്പാടുകളുടെ മുകളിലും പ്രശ്നം ഉള്ളവര്‍ ഉണ്ടെന്നു ആളുകള്‍ക്കുള്ള ഒരു ആത്മവിശ്വാസം കൊടുക്കുക ആയിരിക്കും അവരും ഉദ്ദേശിക്കുന്നത്.കാരണം സെന്സേഷനല്‍ അല്ലാത്ത വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ ആളുകള്‍ക്ക് സമയം ഇല്ല എന്നത് തന്നെ.
80 തുകളുടെ ആരംഭത്തില്‍ അമേരിക്കന്‍ ടെലിവിഷന്‍ വ്യവസായം ബിസിനസ് കൂട്ടാന്‍ ആയി പുത്തന്‍ വഴികള്‍ കണ്ട്തുന്നു.മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പരിപാടികളില്‍ നിന്നും തന്‍റെ ടെലിവിഷന്‍ ചാനല്‍ ആയ സിവിക് ടി വിയുടെ മേധാവികളില്‍ ഒരാളായ മാക്സിനും തോന്നി തുടങ്ങുന്നു.മറ്റു രാജ്യങ്ങളിലെ ടെലിവിഷന്‍ സംപ്രേക്ഷണം നിയമവിരുദ്ധമായി ലഭിക്കാന്‍ ഉള്ള അവസരം ഉണ്ടാക്കുന്നു ഹാര്‍ലാന്‍ എന്ന അന്നത്തെക്കാലത്തെ ഹാക്കര്‍.അയാള്‍ മലേഷ്യയില്‍ നിന്നും ലഭിച്ചതാകാം എന്ന് പറഞ്ഞ ഒരു പരിപാടി മാക്സിനെ കാണിക്കുന്നു.സ്നഫ് ടി വി പരിപാടികള്‍ എന്നറിയപ്പെടുന്ന കൊല്ലും കൊലയും സെക്സും നിറഞ്ഞ വൈകൃതമായ പരിപാടികള്‍ ആയിരുന്നു അവ.അതിനെ ഒക്കെ മൊത്തത്തില്‍ വിളിക്കുന്ന പേരായിരുന്നു വീഡിയോഡ്രോം എന്ന് മാക്സ് മനസ്സിലാക്കുന്നു.
മാക്സിന്റെ കാമുകിയാണ് സൈക്കട്രിസ്റ്റ് ഒപ്പം റേഡിയോ അവതാരക കൂടി ആയ മിക്കിയും.മാക്സ് സ്വന്തം ചാനലില്‍ കാണിക്കുന്ന സെക്സ് പരിപാടികളെ വിമര്‍ശിക്കുന്ന മിക്കി എന്നാല്‍ മാക്സുമായുള്ള സ്വകാര്യ നിമിഷങ്ങളില്‍ ആണ് വിഡിയോഡ്രോം കാണുന്നത്.മിക്കി അതില്‍ ആകൃഷ്ട ആകുന്നു.എന്നാല്‍ അവളുടെ ആ ഇഷ്ടം അപകടം ആണെന്ന് മാക്സ് സൂചിപ്പിക്കുന്നു.ആ സമയത്താണ് ഹര്‍ലാന്‍ ആ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് മലേഷ്യയില്‍ നിന്നും അല്ല അമേരിക്കയില്‍ നിന്ന് തന്നെ ആണെന്നുള്ള വിവരം മാക്സിനു ലഭിക്കുന്നു.ഈ അറിവ് മാക്സിനെ കൊണ്ടെത്തിച്ചത് വലിയ ഒരു വിപത്തില്‍ ആയിരുന്നു.ഒരു മനുഷ്യനെ ഇലക്ട്രോണിക് മീഡിയ എന്ത് മാത്രം സ്വാധീനിക്കും എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.ഇപ്പോഴും പ്രസക്തമായ ഒരു തീം ആണ് ചിത്രത്തിന് ഉള്ളത്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment