329.CUBE(ENGLISH,1997),|Mystery|Thriller|Sci-Fi|,Dir:-Vincenzo Natali,*ing:-Nicole de Boer, Maurice Dean Wint, David Hewlett.
ക്യൂബ്; നീളം,വീതി,ആഴം (LXBXH) ഉള്ള ഒരു ജ്യോമതീയ രൂപം ആണ്.3 dimension രീതിയില്‍ രൂപക്കല്പ്പന ചെയ്ത ആ രൂപത്തിനോട് മറ്റൊരു ക്യൂബ് ചേര്‍ത്ത് വച്ചാലോ?കൂടുതല്‍ സങ്കീര്‍ണം ആകും ആ രൂപം.അത്തരത്തില്‍ ഉള്ള അനേകം ക്യൂബുകളില്‍ അകപ്പെട്ടു പോയ മനുഷ്യരുടെ കഥ പറയുകയാണ് ക്യൂബ് പരമ്പരയിലെ ചിത്രങ്ങള്‍.
ആല്ടെര്‍സന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ അയാള്‍ നിഗൂഡമായ ഒരു മുറിയില്‍ ആണ്.അയാള്‍ ആ മുറിയുടെ ഒരു വശത്തുള്ള വാതിലില്‍ കൂടി ചാടുന്നു.എന്നാല്‍ ആ മുറിയില്‍ അയാളെ കാത്തിരുന്നത് ഒരു വലിയ അപകടം ആയിരുന്നു.അതറിയാതെ അങ്ങോട്ട് ചാടിയ അയാളുടെ ജീവന്‍ നിലയ്ക്കുന്നു.നമ്മുടെ മുന്നില്‍ ഉള്ള ക്യൂബ് എന്ന ചിത്രം ഇവിടെ ആരംഭിക്കുന്നു.പിന്നീട് മറ്റൊരു മുറിയില്‍ കുറച്ചു പേര്‍ കണ്ടു മുട്ടുന്നു.ക്വിന്റിന്‍,ഹോളോവെ,വര്‍ത്ത്,രെന്‍,ലെവേന്‍സ് എന്നിവര്‍ ആണവര്‍.തങ്ങളുടെ ഷര്‍ട്ടില്‍ എഴുതിയ പേരുകളില്‍ നിന്നും ആണ് അവര്‍ ആരാണെന്ന് മനസ്സിലാക്കുന്നത്.അവര്‍ അവിടെ എങ്ങനെ എത്തി എന്ന് ഒരു വിവരവും അവര്‍ക്കില്ല. റെന്‍ അതി പ്രശസ്തനായ എസ്ക്കേപ് ആര്‍ടിസ്റ്റ് ആണ്.അയാള്‍ മുറികളില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ കണ്ടെത്താന്‍ ഒരു വഴി പറയുന്നു.കാലില്‍ ഉള്ള ഷൂ ഓരോ മുറിയില്‍ ഇറങ്ങുന്നതിനും മുന്‍പ് ഇട്ടു നോക്കി സുരക്ഷിതം ആണോ അല്ലയോ എന്ന് തിരിച്ചറിയാം എന്നതാണ് ആ വഴി.അവര്‍ ആ വഴി ഉപയോഗിച്ച് മുന്നോട്ടു നീങ്ങുന്നു.ക്വിന്റീന്‍ ഒരു പോലീസുകാരന്‍ ആണ്.ഹോളോവെ കോണ്‍സ്പിരസി തിയറികളില്‍ വിശ്വസിക്കുന്ന സ്ത്രീയാണ്,ലെവന്‍സ് ഒരു വിദ്യാര്‍ത്ഥിനി ആണ്.വര്‍ത്ത്,മുഷിപ്പിക്കുന്ന ജീവിതം മാത്രം കയ്യില്‍ ഉള്ള ഒരാള്‍ ആണ്.റെന്‍ തന്‍റെ വഴി ഉപയോഗിച്ച് മുറികളില്‍ കയറുന്നു.എന്നാല്‍ അപകടം ഇല്ല എന്ന് കരുതി കയറിയ മുറികളില്‍ ഒന്നില്‍ അയാളുടെ മരണത്തിനു കാരണമായ ഒന്ന് ഉണ്ടായിരുന്നു.
ആകെ ഭയന്ന് പോയ ഇവരുടെ കൂട്ടത്തിലേക്ക് ആണ് കസന്‍ എന്ന പേരുള്ള മാനസിക വൈകല്യമുള്ള ആള്‍ എത്തുന്നത്. അയാള്‍ അവര്‍ക്ക് ഒരു ഭാരമായി മാറുന്നു.ലെവന്‍സ് ഈ സമയം ഓരോ മുറിയില്‍ എഴുതി വച്ച അക്കങ്ങളില്‍ നിന്നും വിലപ്പെട്ട ചില വിവരങ്ങള്‍ കണ്ടെത്തുന്നു.അതുപയോഗിച്ചു രക്ഷപ്പെടാന്‍ അവര്‍ ശ്രമം ആരംഭിക്കുന്നു,അവരുടെ ശ്രമങ്ങള്‍ വിജയിക്കുമോ?ജീവനോടെ അവര്‍ക്ക് പുറത്തു എത്താന്‍ കഴിയുമോ?ഇതാണ് ആദ്യ ഭാഗത്തിലെ കഥയിലൂടെ അവതരിപ്പിക്കുന്നത്.മനുഷ്യ സ്വഭാവം ഇത്തരം അവസ്ഥകളില്‍ എങ്ങനെ പെരുമാറും എന്ന് അറിയാന്‍ സാധിക്കില്ല എളുപ്പത്തില്‍.SAW പരമ്പരയോടു സാദൃശ്യം തോന്നാമെങ്കിലും അതിലും അല്‍പ്പം കൂടി വ്യത്യസ്തം ആണ് ഈ ചിത്രം.ലക്ഷ്യവും മാര്‍ഗവും അജ്ഞാതം ആണ് ഈ ചിത്രത്തില്‍.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment