336.GANGNAM BLUES(KOREAN,2015),|Crime|Drama|Action|,Dir:-Ha Yoo,*ing:-Min-ho Lee, Rae-won Kim, Jin-young Jung,
കൊറിയന്‍ സിനിമയില്‍ ഈ വര്‍ഷം ഇറങ്ങിയവയില്‍ "ഇന്‍സ്റ്റന്റ് ക്ലാസിക് ഹിറ്റ്" എന്ന് വിളിക്കാം Gangnam 1970 എന്ന ചിത്രത്തെ.എഴുപതുകളില്‍ കൊറിയയില്‍ നടന്ന സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഹാ-യൂ തന്‍റെ "Street Series" പരമ്പരയിലെ മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.നിയോ-നോയിര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം അതിന്‍റെ അവതരണ രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.കൊറിയയിലെ പുതു തലമുറയിലെ നായകന്മാര്‍ മുന്നില്‍ നടന്നു പോയവരുടെ ഒപ്പം നില്‍ക്കാന്‍ തക്ക കഴിവുള്ളവര്‍ ആണെന്ന് മനസ്സിലാക്കാം ഈ ചിത്രത്തിലൂടെ.പ്രത്യേകിച്ചും ചോക്ലേറ്റ് നായക പരിവേഷം ഉണ്ടായിരുന്ന മിന്‍-ഹോ-ലീ.കിം-ജോംഗ് -ഡേ എന്ന കഥാപാത്രം ആളുടെ കരിയറിലെ തന്നെ മികച്ചതായി മാറി.
അഴിമതി നിറഞ്ഞ എഴുപതുകളിലെ കൊറിയയില്‍ ജീവിച്ചിരുന്ന രണ്ടു അനാഥര്‍ ആയിരുന്നു ജോംഗ്-ഡേയും ,യോംഗ്-കീയും.തെരുവില്‍ നിന്നും ചപ്പു ചവറുകള്‍ ശേഖരിച്ചു വില്‍ക്കുന്ന അവരുടെ ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ ഏറെ ഒന്നും ഇല്ലായിരുന്നു.സന്തോഷകരമായ ഒരു കുടുംബം അവരുടെ സ്വപ്നങ്ങളില്‍ എന്നാല്‍ കൂടി പലപ്പോഴും കാണാമായിരുന്നു.സഹോദരങ്ങളെ പോലെ ആണ് അവര്‍ രണ്ടു പേരും ജീവിച്ചിരുന്നത്.ദാരിദ്ര്യം ആയിരുന്നു ചുറ്റും എങ്കിലും അവര്‍ അതിലും സന്തോഷം കണ്ടെത്തി.എന്നാല്‍ ഒരു ദിവസം രാവിലെ അവരുടെ ചേരിയിലെ വീട് പൊളിച്ചു എടുക്കുന്നു.ഗഗ്നം എന്ന ആ പട്ടണത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്ന പദ്ധതികളില്‍ ഭൂമാഫിയ വന്‍ തോതില്‍ ഇടപ്പെടുന്നു.അതിന്റെ ഫലമായി പലര്‍ക്കും വീട് നഷ്ടം ആകുന്നു.ശക്തരായ മാഫിയ ഗാങ്ങുകള്‍ ആണ് നാട് ഭരിച്ചിരുന്നത്.തങ്ങളുടെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാതെ ഇരുന്ന അവരെ മാഫിയയുടെ സ്വന്തം ആളായ ഗില്‍-സൂ ഒരു ജോലിക്ക് കൊണ്ട് പോകുന്നു.അപകടകരമായ ആ ദൗത്യത്തില്‍ ജോംഗ് ഡേയും യോംഗ് കീയും പിരിയേണ്ടി വരുന്നു.രണ്ടു പേരുടെയും ജീവിതം മാറി മറിയുന്നു.
ഗില്‍-സൂ തന്‍റെ മാഫിയക്കാരുടെ ഒപ്പം ഉള്ള ജീവിതം ഉപേക്ഷിച്ചു മകളായ സുന്‍ ഹുയിയുടെ ഒപ്പം ജീവിക്കുന്നു.കൂടെ മകന്റെ സ്ഥാനത് ജോംഗ്-ഡേയും ഉണ്ട്.അതെ സമയം യോംഗ്-കീ തന്‍റെ ജീവിതത്തില്‍ വളരെ മുന്നേറിയിരുന്നു.അയാള്‍ ഒരു മാഫിയ ഗാങ്ങിന്റെ അനിഷേധ്യമായ ഭാഗം ആയി തീര്‍ന്നിരുന്നു.സമാധാനത്തോടെ ജീവിച്ചിരുന്ന ജോംഗ്-ഡേ എന്നാല്‍ ജീവിതത്തില്‍ ഒരാവശ്യം വന്നപ്പോള്‍ തന്‍റെ ചുവടും മാറ്റി തുടങ്ങി.യോംഗ് കീയും ആയി പലപ്പോഴും കാണാന്‍ തുടങ്ങി അവന്‍.അവരുടെ ജീവിതത്തിന്റെ മുന്നോട്ടു ഉള്ള കഥയാണ് Gangnam 1970 അവതരിപ്പിക്കുന്നത്.അതോടൊപ്പം ഗഗ്നം കൊറിയയിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായി മാറിയതിന്റെ കഥയും അവതരിപ്പിക്കുന്നുണ്ട്.ഒരു മികച്ച സ്റ്റൈലിഷ് ഗാങ്ങ്സ്ട്ടര്‍ സിനിമ എന്ന് വിളിക്കാം ഈ ചിത്രത്തെ.അല്‍പ്പം മാറ്റങ്ങളോടെ ഈ ചിത്രം ചൈനയില്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.നായകനായ മിന്‍ -ഹോ-ലീയുടെ ആരാധകര്‍ അവിടെ കൂടുതല്‍ ഉള്ളതിനാല്‍ മറ്റൊരു രീതിയില്‍ ആകും സിനിമയുടെ ഗതിയും ക്ലൈമാക്സും അവതരിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ ബ്ലൂ ഡ്രാഗന്‍ പുരസ്ക്കാരങ്ങളില്‍ കൂടുതല്‍ കേള്‍ക്കാന്‍ പോകുന്നത് ഈ ചിത്രത്തിന്‍റെ പേരായിരിക്കും.ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന "ഫ്രെഡി അഗുയിലര്‍" ആലപിച്ച "ആനക്" എന്ന ഗാനം ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള മൂഡ് നിലനിര്‍ത്താന്‍ സഹായകരം ആയിട്ടുണ്ട്.തീര്‍ച്ചയായും കാണേണ്ട കൊറിയന്‍ ചിത്രങ്ങളില്‍ ഇതും കൂടി ഉള്‍പ്പെടുത്താം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment