Saturday, 29 November 2014

242.12 ANGRY MEN(ENGLISH,1957)

242.12.ANGRY MEN(ENGLISH,1957),|Drama|,Dir:Sydney Lumet,*ing:-Henry Fonda, Lee J. Cobb, Martin Balsam

ലോകത്തെ മികച്ച സിനിമകളുടെ കണക്കെടുപ്പില്‍ എന്നും ഇടം പിടിക്കുന്ന ഒരു ചിത്രം ആണ് 12 Angry Men.ഏത് ഒരു സിനിമ സ്നേഹിയേയും ഈ ചിത്രം ഭ്രമിപ്പിക്കും.ഒരു പക്ഷേ ഒരു കോര്‍ട്ട്-റൂം ഡ്രാമ ഇത്രയും താല്‍പ്പര്യത്തോടെ വീക്ഷിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ആണ് ഈ സിനിമയുടെ മാജിക് എന്ന് പറയാവുന്ന സംഭവം.ഒരു  ഗിമിക്കും തിരശീലയില്‍ അവതരിപ്പിക്കാത്ത ഈ ചിത്രം പ്രേക്ഷകനെ ഒരു നിമിഷം പോലും വിരസമായ നിമിഷങ്ങള്‍  നല്‍കുന്നില്ല.റെജിനാല്‍ദ് റോസിന്റെ ടെലിപ്ലേയെ ആസ്പദം ആക്കി നിര്‍മിച്ച ഈ ചിത്രം സിനിമ ചരിത്രത്തില്‍ അവശേഷിപ്പിച്ചത് മികവിന്‍റെ അടയാളം ആണ്.വെറും മൂന്നു മിനിറ്റ് ഒഴികെ ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് ഒറ്റ മുറിയില്‍ ആണ്.കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് പ്രാധാന്യം ഇല്ലാതെ ആവുകയും ചെയ്യുന്നു ഈ ചിത്രത്തില്‍.വെറും മൂന്നു കഥാപാത്രങ്ങളുടെ പേര് മാത്രം ആണ് ചിത്രം മുഴുവന്‍ കാണുമ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയുക.

   ഇനി ചിത്രത്തിന്‍റെ കഥയിലേക്ക്.അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ അനുസരിച്ച് പ്രഥമദൃഷ്ട്യ കൊലപാതകം എന്ന് തെളിഞ്ഞ ഒരു കേസില്‍ പ്രതിക്ക് മരണശിക്ഷ മാത്രം ലഭിക്കുന്ന അവസ്ഥ.അപ്പോള്‍ ജഡ്ജ് ആ കേസിന്‍റെ ജൂറിയില്‍ ഉണ്ടായിരുന്ന പന്ത്രണ്ടു പേരോടും പതിനെട്ടു വയസ്സുള്ള ആ പ്രതിക്ക് മരണശിക്ഷ കൊടുക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം ആരായുന്നു.അവര്‍ക്ക് തീരുമാനം എടുക്കാം അതിനെക്കുറിച്ച്‌.എന്നാല്‍ അതില്‍ ഒരു നിബന്ധനയും ഉണ്ട്.അഭിപ്രായ സമന്വയനം വേണം ആ തീരുമാനത്തില്‍ .ഒപ്പം എല്ലാവരും ഒറ്റക്കെട്ടായി വേണം തീരുമാനം എടുക്കാന്‍.ഒരാള്‍ എങ്കിലും എതിര്‍ത്താല്‍ ആ തീരുമാനം പുന:പരിശോധിക്കുകയും ആകാം.ജൂറി അംഗങ്ങളുടെ മുറിയില്‍ കയറുമ്പോള്‍ പന്ത്രണ്ടു പേരും ഒരു പക്ഷേ ആ യുവാവ് കുറ്റവാളി ആയിരിക്കും എന്ന് തന്നെയാകും കണക്കുകൂട്ടിയിട്ടുണ്ടാവുക.അത് കൊണ്ട് തന്നെ അവര്‍ തീരുമാനം എടുക്കുന്നത് വെറും ഒരു നിമിഷത്തെ കാര്യം ആകും എന്ന് കരുതുന്നു.എന്നാല്‍ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു.വോട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പിന്‍റെ സ്വരം മുഴങ്ങി കേട്ടു.ഒരു പക്ഷേ എളുപ്പം എന്ന് തോന്നിപ്പിച്ച ഒരു കേസ് അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ ആയി പിന്നെ യാത്ര.പന്ത്രണ്ടു പേരുടെ കയ്യില്‍ ഇരിക്കുന്ന തീരുമാനം ഒരു ചെറുപ്പക്കാരന്റെ ജീവിത ദൈര്‍ഘ്യം തീരുമാനിക്കും എന്ന ചിന്തയില്‍ നിന്നും ആണ് ആ വിമത സ്വരം ഉയര്‍ന്നത്.സംശയത്തിന്‍റെ എന്തെങ്കിലും ആനുകൂല്യം ആ യുവാവിനു ലഭിക്കുമോ എന്നതായിരുന്നു അയാളുടെ സംശയം.തന്‍റെ ഭാഗം അയാള്‍ വിശദീകരിക്കാന്‍ തുടങ്ങുന്നു.പിന്നെ നടന്നത് സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും അളന്നു മുറിച്ചു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ആയിരുന്നു.ഈ ചിത്രം ഇതിനു ശേഷം നടക്കുന്ന സംഭവങ്ങളിലൂടെ വികസിക്കുന്നു.

 തീര്‍ച്ചയായും ഒരിക്കലും ഒരു സിനിമ പ്രേമിയും ഈ ചിത്രം കാണാതെ ഇരിക്കരുത്.ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്നുള്ള തത്വം ആണ് ഇ ചിത്രത്തിന്‍റെ കാതല്‍.അതിനായി പല സ്ഥലത്ത് നിന്ന് എത്തിയ പന്ത്രണ്ടു പേര്‍ അവരെ സ്വയം വിശ്വസിപ്പിക്കാന്‍ ആയി പോരാടുന്നു.AFI(അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ട്) തങ്ങളുടെ ലിസ്റ്റുകളില്‍ എക്കാലത്തെയും മികച്ച പത്തു അമേരിക്കന്‍ ക്ലാസിക്കല്‍  വിഭാഗത്തില്‍ ഉള്ള സിനിമ ആയും ,മനസ്സിനെ സ്വാധീനിച്ച മികച്ച സിനിമകളുടെയും കൂടെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.അത് കൂടാതെ 100 വര്‍ഷത്തെ മികച്ച സിനിമകളുടെ പട്ടികയിലും ഈ ചിത്രം ഇടം പിടിച്ചു.IMDB ,Rotten Tomatoes തുടങ്ങിയ സൈറ്റുകളും ഈ ചിത്രത്തിനെ തങ്ങളുടെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഒരു അവസാനിക്കാത്ത ഒരു വിസ്മയം ആണ് ഈ ചിത്രം.പ്രത്യേകിച്ച് ജീവനും മരണവും തീരുമാനിക്കാന്‍ ഉള്ള മനുഷ്യന്‍റെ അവകാശങ്ങളിലേക്ക് ഒരു തിരിഞ്ഞു  നോട്ടം ആണ് ഈ ചിത്രം.

Download Link:-https://yts.re/movie/12_Angry_Men_1957

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment