239.PREDESTINATION(ENGLISH,2014),|Sci-Fi|Thriller|,Dir:-Spierig Brothers,*ing:-Ethan Hawke, Sarah Snook, Noah Taylor.
Time Travel വിഷയം ആയി വരുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ കൂടുതലും അവരുടെ concept ,പിന്നെ അവയിലെ കാല്‍പ്പനിക ഭാവനകള്‍ എന്നിവയിലൂടെ കൗതുകം പ്രേക്ഷകരില്‍ ഉണ്ടാക്കാറുണ്ട്.അത്തരം ഒരു സിനിമയാണ് Robert A. Heinlein എഴുതിയ ചെറു കഥ "All You Zombies" നെ ആസ്പദം ആക്കി എടുത്ത ഈ ചിത്രം.1985 ആണ്ചിത്രത്തിന്‍റെ ആരംഭത്തില്‍ കാണിക്കുന്നത്. ഒരു ബോംബിനെ നിര്‍വീര്യം ആക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതും.അതിനെ തടയാന്‍ മറ്റൊരാള്‍ ശ്രമിക്കുന്നതും ആണ് കാണുന്നത്.എന്നാല്‍ അപ്പോള്‍ ഉണ്ടായ തീപിടുത്തത്തില്‍ അയാളുടെ മുഖം കത്തുന്നു.പിന്നെ ആശുപത്രിയില്‍ കിടന്ന അയാള്‍ ചികിത്സയ്ക്ക് ശേഷം പുറത്തു വരുമ്പോള്‍ മാറിയ മുഖം ആണ് കാണുന്നത്.സുഖം പ്രാപിച്ചതിനു ശേഷം അയാള്‍ തന്‍റെ അവസാന ദൗത്യത്തിനായി പുറപ്പെടുന്നു.ആരാണ് അയാള്‍?
പിന്നെ അയാളെ കാണുന്നത് ഒരു ബാറില്‍ ആണ്.ഇപ്പോള്‍ വര്‍ഷം 1970 കളില്‍ ആണ് .അയാള്‍ അവിടെ ഒരു ജീവനക്കാരന്‍ ആണ്.അവിടെ ഒരാള്‍ വന്നിരിക്കുന്നു.മുഖത്ത് വിഷാദം നിറഞ്ഞു നില്‍ക്കുന്ന അയാളോട് കുശാലന്വേഷണം നടത്തിയെങ്കിലും ആയാള്‍ സംസാരിക്കാന്‍ താല്‍പ്പര്യം ഇല്ലാതെ ഇരുന്നു.ആദ്യം അയാളുടെ സംസാരം അരോചകം ആയി തോന്നിയെങ്കിലും ബാര്‍ ജീവനക്കാരന്‍ അയാളോട് വീണ്ടും സംസാരിക്കുന്നു.താന്‍ ഒരു കഥ എഴുതുകയാണ് എന്നും "The Unmarried Mother" എന്നാണു അതിന്റെ പേരെന്നും അയാള്‍ പറയുന്നു.ആ കഥ ബാര്‍ ജീവനക്കാരനു ഇഷ്ടം ആയാല്‍ ഒരു കുപ്പി മദ്യം സമ്മാനമായി കൊടുക്കാം എന്ന് പറയുന്നു.അയാള്‍ ആ കഥ പറഞ്ഞു തുടങ്ങി.അപൂര്‍വവും വിചിത്രവും ആയ കഥ.ഒരു പെണ്‍ക്കുട്ടിയുടെ ജീവിത കഥ.അവളുടെ ജീവിതത്തില്‍ ഇടപ്പെടുന്ന അജ്ഞാതനായ മനുഷ്യനും പിന്നെ സ്പേസ് കോര്‍പ് എന്ന് പേരുള്ള ഗവണ്മെന്റ് സംഘടനയും.എന്തായിരുന്നു ആ കഥ?ആ കഥയാണ് ബാക്കി ചിത്രം.
എന്നാല്‍ അയാള്‍ പറയുന്ന കഥയ്ക്ക് മറ്റൊരു മുഖം കൂടി ഉണ്ട്.കാലങ്ങളായി നടക്കുന്ന ദുരൂഹമായ സംഭവങ്ങളുടെ പിന്തുടര്‍ച്ച ആയിരുന്നു ആ കഥയിലെ സംഭവങ്ങള്‍.ശരിക്കും അവസാന രംഗങ്ങളില്‍ എല്ലാ രഹസ്യവും നമ്മുടെ മുന്നില്‍ കാണുമ്പോള്‍ ആണ് ഈ ഒരു തീം മുന്നോട്ടു വച്ച കഥയുടെ ആഴം മനസ്സിലാകുന്നത്.തീര്‍ച്ചയായും മികച്ച സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു ചിത്രം ആയി എനിക്ക് തോന്നി Predestination.
Download Link:-https://yts.re/movie/Predestination_2014
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment