213.THE UNINVITED GUEST(SPANISH,2004),|Thriller|Mystery|,Dir:-Guillem Morales,*ing:- Andoni Gracia, Mónica López, Francesc Garrido.
ഒരു വലിയ വീട്.അതില്‍ താമസക്കാരന്‍ അറിയാതെ മറ്റൊരാള്‍ കൂടി ഒരു ഇത്തിള്‍ക്കണ്ണി പോലെ താമസിക്കുന്നു.ഉടമസ്ഥന്റെ നിഴല്‍ പോലും അപരിചിതന്റെ നിഴലിനോട് ചേരുന്ന അവസ്ഥ.ഒരേ അടുക്കളയില്‍ നിന്നും രണ്ടു പേര്‍ ഭക്ഷിക്കുന്നു.പക്ഷേ ഭക്ഷണം പാകം ചെയ്ത ആള്‍ അത് അറിയുന്നില്ല.കിടക്കാനും കുളിക്കാനും എല്ലാം അപരിചിതന്‍ വീട്ടുടമസ്ഥനെ അയാള്‍ അറിയാതെ തന്നെ ആശ്രയിക്കുന്നു.ഇത്തരം ഒരു തീം ഇതിനു മുന്‍പ് കൊറിയന്‍ ചിത്രമായ Hide and Seek ല്‍ കണ്ടിരുന്നു.എന്നാല്‍ ആ ചിത്രം അവിടത്തെ പൊതുവായ ഒരു മിത്തിനെ അടിസ്ഥാനം ആക്കി ആയിരുന്നു അവതരിപ്പിച്ചിരുന്നത്.എന്നാല്‍ ഈ സ്പാനിഷ് ചിത്രം കുറച്ചും കൂടി വ്യത്യസ്തം ആണ്.പലപ്പോഴും സ്വയം ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തപ്പെട്ടിരുന്നു എങ്കില്‍ എന്ത് ചെയ്യേണ്ടി വന്നേനെ എന്നൊരു ഭയം ഈ ചിത്രം നല്കുന്നുണ്ടായിരുന്നു.
ഫെലിക്സ് ഒരു Architect ആയിരുന്നു.പൊതുവേ കെട്ടിടങ്ങള്‍ തങ്ങളുടെ ഭാവനയില്‍ നിര്‍മിക്കുന്ന ഇവര്‍ക്ക് അവിടെ ഉള്ള താമസവും എങ്ങനെ ആയിരിക്കണം എന്നൊരു മുന്‍ വിധിയും ഉണ്ടായിരുന്നിരിക്കാം.അതായിരിക്കും ഫെലിക്സിന്റെ ഭാര്യ ആയ വിരാ അയാളുടെ അടുക്കല്‍ നിന്നും താമസം മാറ്റിയത്.ഒറ്റയ്ക്കായി പോയ ഫെലിക്സ് ഭയം ഉളവാക്കുന്ന പലതും സങ്കല്‍പ്പിക്കുന്നു.ഒരു രാത്രി ഫെലിക്സിന്റെ വാതിലില്‍ ഒരാള്‍ കൊട്ടുന്നു.അയാള്‍ ഒരു ഫോണ്‍ കോള്‍ ചെയ്യാന്‍ വേണ്ടി ഫെലിക്സ്നോട് അയാളുടെ വീട്ടിലെ ഫോണ്‍ ആവശ്യപ്പെടുന്നു.വീടിന്റെ മുന്നില്‍ ഉള്ള ടെലിഫോണ്‍ ബൂത്തിലെ ഫോണ്‍ കേടായി എന്നയാള്‍ ഫെലിക്സിനോട് പറയുന്നു.ഫെലിക്സിന്റെ വീടിന്റെ അടിയില്‍ ഉള്ള Basement നെ കുറിച്ചും അയാള്‍ ചോദിക്കുന്നു.ഫെലിക്സ് അയാള്‍ക്ക് സംസാരിക്കാന്‍ ഉള്ള സൗകര്യത്തിനായി അപ്പുറത്തെ മുറിയിലേക്ക് മാറുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ഫെലിക്സ് അയാളെ കാണാത്തത് കൊണ്ട് പോയി നോക്കുമ്പോള്‍ അയാള്‍ അവിടെ നിന്നും അപ്രത്യക്ഷന്‍ ആയിരുന്നു.ഫെലിക്സ് അയാളെ വീട് മുഴുവന്‍ തേടുന്നു.എന്നാല്‍ അയാളെ കിട്ടുന്നില്ല.വീടിന്റെ മുന്നില്‍ ഉള്ള ടെലിഫോണ്‍ ബൂത്തില്‍ പോയി നോക്കുമ്പോള്‍ ഫോണിനു പ്രശ്നം ഒന്നും ഇല്ല.ഫെലിക്സ് വിരായെ വീട്ടിലേക്കു വിളിക്കുന്നു.ഭയന്ന് പോയ ഫെലിക്സ് വിരായോടു അവിടെ താമസിക്കാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം വീടിനുള്ളില്‍ അയാള്‍ അപരിചിതമായ ശബ്ദങ്ങള്‍ കേട്ട് തുടങ്ങുന്നു.ഒരു അവസരത്തില്‍ വിരാ മറ്റൊരാളോട് സംസാരിക്കുന്നതു പോലെയും തോന്നുന്നു.ഇടയ്ക്ക് ഒരു മരണവും ഉണ്ടാകുന്നു.ഫെലിക്സ് ആകെ മൊത്തം തകര്‍ന്നു പോകുന്നു.സ്വന്തം വീട്ടില്‍ അന്യനായ ഒരാള്‍ ഉണ്ട് എന്ന തോന്നല്‍ അയാളെ മൊത്തത്തില്‍ മാറ്റുന്നു.അയാള്‍ മറ്റൊരു ജീവിതം ആരംഭിക്കുന്നു.
ആറു ദിവസത്തെ സംഭവങ്ങള്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രം അവസാനം ആകുമ്പോള്‍ വേറെ ഒരു ട്രാക്കിലേക്ക് മാറുന്നു.പ്രത്യേകിച്ചും ഫെലിക്സ് അകപ്പെട്ട പുതിയ സാഹചര്യം.അയാള്‍ എന്തിനെ ഭയന്നോ അയാള്‍ അതായി തീരുന്നു.ത്രില്ലര്‍ സിനിമ പ്രേമികള്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ചിത്രം ആണ് The Uninvited Guest.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment