220.LIFE AS WE KNOW IT(ENGLISH,2010),|Romance|Comedy|,Dir:-Greg Berlanti,*ing:-Katherine Heigl, Josh Duhamel, Josh Lucas
അധികം സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാത്ത ഒരു കൊച്ചു അമേരിക്കന്‍ കോമഡി/റൊമാന്‍സ് ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രം ആണ് Life As We Know It.വ്യത്യസ്ത സ്വഭാവം ഉള്ളവര്‍ ആണ് ഹോളിയും മെസ്സറും.അവരുടെ സുഹൃത്തുക്കള്‍ ആയ പീറ്ററും അലിസനും അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആദ്യ dating നടത്താന്‍ അവര്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ച ദിവസം തന്നെ ആ പദ്ധതി പാളി പോകുന്നു.പരസ്പ്പരം ചീത്ത പറഞ്ഞു കൊണ്ട് അവര്‍ പോകുന്നു.മെസ്സര്‍ ഒന്നിനെ കുറിച്ചും പ്ലാനിംഗ് ഇല്ലാത്ത ഒരു care -free ആയി നടക്കുന്ന ആളാണ്.എന്നാല്‍ ഹോളി എന്തും ഏതും പ്ലാന്‍ ചെയ്യുന്ന സ്ത്രീയാണ്.മെസ്സര്‍ ഒരു ടി വി ബ്രോട്കാസ്ട്ടിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.ഹോളി സ്വന്തമായി ഒരു ബേക്കറി നടത്തുന്നു.
ഇരുവരും പീറ്റര്‍-അലിസന്‍ ദമ്പതികളുടെ പാര്‍ട്ടികളില്‍ വച്ച് കണ്ടു മുട്ടുമെങ്കിലും പരസ്പരം അവര്‍ തമ്മില്‍ അകലം പാലിച്ചു.പീറ്റര്‍ അലിസന്‍ ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ടായി.അവര്‍ അവള്‍ക്കു സോഫി എന്ന് പേരിട്ടു.അവള്‍ എല്ലാവരുടെയും പൊന്നോമന ആയി വളരുമ്പോള്‍ ആണ് ആ ദുരിതം സോഫി എന്ന കൊച്ചു കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്നത്.ഹോളിയും മെസ്സറും ഒരിക്കലും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത വേഷം അണിയേണ്ടി വരുന്നു.എന്നാല്‍ ഒരിക്കലും മാനസികമായി തയ്യാറെടുക്കാത്ത അവര്‍ക്ക് ഒറ്റ രാത്രി കൊണ്ട് ജീവിതത്തില്‍ വന്നു ചേര്‍ന്ന ഉത്തരവാദിത്തം അവരെ കൊണ്ട് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറം ആയിരുന്നു.അവര്‍ ആ അവസ്ഥയെ എങ്ങനെ ഒരുമിച്ചു നേരിട്ടു എന്നുള്ളതാണ് ബാക്കി ചിത്രം.
സാധാരണ ഈ ജോനരില്‍ ഉള്ള അമേരിക്കന്‍ സിനിമകള്‍ പോലെ തന്നെ നിരുപദ്രവകാരി ആയ ഒരു ഫീല്‍ ഗുഡ് മൂവി.വെറുതെ റിലാക്സ് ചെയ്യാന്‍ ഉള്ള നുറുങ്ങു തമാശകളും സംഭവങ്ങളും റൊമാന്‍സും ഒക്കെ ആയി പോകുന്ന ചിത്രം.ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു തവണ കാണാവുന്ന ചിത്രം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment