"കണ്ണീരിന്‍റെ നനവുള്ള "വര്‍ഷം",പ്രതീക്ഷയുടെയും" .
ഒരു മനുഷ്യന്‍ അയാള്‍ എന്തില്‍ ആണോ നല്ലത് അതില്‍ നിന്നും മാറി മറ്റൊരാള്‍ ആയി മാറാന്‍ നോക്കുമ്പോള്‍ അയാളെ പരാജയം തേടി ഇരുപ്പുണ്ടാകും.പലപ്പോഴും കുട്ടികളുടെ ജീവിതത്തില്‍ അമിതമായി ഇടപ്പെടുന്ന മാതാപിതാക്കളുടെ പിടിവാശി മൂലം പലരും അങ്ങനെ ആയി മാറാറുണ്ട്.അത് പോലെ ആണ് എന്ന് തോന്നുന്നു മമ്മൂട്ടി എന്ന നടന്‍റെ കാര്യവും.ദിലീപ് തുടങ്ങിയ നടന്മാര്‍ വിജയിപ്പിച്ച വളിപ്പുകള്‍ നിറഞ്ഞ സിനിമകള്‍ അഭിനയിച്ച് ,മികച്ച നടന്‍ ആയ മമ്മൂട്ടി നഷ്ടപ്പെടുത്തിയ രണ്ടോളം വര്‍ഷങ്ങള്‍ മലയാളം സിനിമയ്ക്ക് സാമ്പത്തികം ആയും കലാപരം ആയും നഷ്ടം ആണെന്ന് പറയാം (എല്ലാ സിനിമകളും അല്ല).എന്നാല്‍ എന്തിനായിരുന്നു മംഗ്ലീഷ്,ക്ലീറ്റസ്,ജവാന്‍,കോബ്ര ഒക്കെ തന്ന് ഇത്രയും കഴിവ് തന്നില്‍ തന്നെ അല്‍പ്പ ദിവസം ഒളിപ്പിച്ചു വച്ചത്?മമ്മൂട്ടി എന്ന നടന്‍റെ ആരാധകര്‍ അല്ലെങ്കില്‍ ഫാന്‍സ് എന്ന് പറയുന്നവരെ പല മോശം സിനിമകള്‍ക്കും കയ്യടിക്കാന്‍ തിയറ്ററില്‍ കണ്ടിരുന്നു.അവസാനം ഇറങ്ങിയ മുന്നറിയിപ്പ്,മൂന്നാം ദിവസത്തെ "വര്‍ഷം" എന്നീ സിനിമകള്‍ക്ക് ഒന്നും കണ്ടില്ല ആളെ.ചുമ്മാ ഓണ്‍ലൈന്‍ തെറി വിളികള്‍ക്ക് മാത്രം ആയി അവര്‍ ഒതുങ്ങിയോ അവര്‍ അതോ അവര്‍ ഈ നടന്‍റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ അസ്വധിക്കണ്ട എന്ന തീരുമാനത്തില്‍ ആണോ?
ഇനി സിനിമയെ കുറിച്ച്.ആദ്യം തന്നെ പറയാമല്ലോ ഹാസ്യപ്രധാനം ആയ സിനിമ കാണുമ്പോള്‍ പൊട്ടിച്ചിരിക്കുകയും,വൈകാരികത നിറഞ്ഞ സിനിമകള്‍ ആ മൂഡ് നല്‍കുമ്പോള്‍ അത് ആസ്വധിക്കുന്ന ഒരാള്‍ ആണ് ഞാന്‍.ഈ ചിത്രം എന്നെ കരയിപ്പിച്ചു പല സീനുകളിലും.ഒരച്ഛന്‍ ആയ വേണുഗോപാല്‍ ആയും കച്ചവടക്കാരന്‍ ആയ വേണുഗോപാല്‍ ആയും യഥാക്രമം കരയിപ്പിക്കുകയം ദേഷ്യം വരുത്തുകയും ചെയ്തു മമ്മൂട്ടി എന്ന നടന്‍.വളരെ സാധാരണം ആയ കഥ.ഒരു പക്ഷേ പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഒന്ന്.സന്തോഷകരം ആയ ജീവിതത്തില്‍ കാര്‍മേഘം മരണത്തിന്‍റെ നിഴലായി പതിയുമ്പോള്‍ പലപ്പോഴും ജീവിതത്തില്‍ തകരും.അതും സ്വന്തം ചോര തന്നെ ആകുമ്പോള്‍.എല്ലാം ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ ആകാത്ത അവസ്ഥ വരുന്ന ആ പിതാവായി മമ്മൂട്ടി ഗംഭീരം ആയി ചെയ്തു.നഷ്ടങ്ങളില്‍ നിന്നും മറഞ്ഞു പോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി നേടിയ വിജയ കഥ ആണ് വേണുഗോപാലിന് പറയാന്‍ ഉള്ളത്.ആ ശ്രമത്തിനിടയില്‍ പുറമേ ചിരിച്ചു കാണിച്ച പലരും അദ്ദേഹത്തിന് ശത്രുക്കള്‍ ആയി.എങ്കിലും മരണം ആഗ്രഹിച്ചു ജീവിക്കുന്ന ഒരാള്‍ക്ക് അതൊക്കെ ഒരു പരീക്ഷണം ആകുമോ?
മമ്മൂട്ടിക്ക് പുറമേ ആശ ശരത് നല്ലൊരു അമ്മയായി ജീവിച്ചു.ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു ദുരന്തത്തിനായി കാത്തു കഴിയുന്ന പലരുടേയും ജിവിതത്തില്‍ പ്രകാശം പരത്തുന്നത് ഈ ചിത്രത്തില്‍ ഉണ്ട്.പ്രത്യേകിച്ച് വിനോദ് കോവൂര്‍,സുനില്‍ സുഗദ തുടങ്ങിയവര്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രങ്ങള്‍.ആദ്യ പകുതി രണ്ടാം പകുതി എന്നൊക്കെ വച്ച് സിനിമയെ വിലയിരുത്തിയാല്‍ ആദ്യ പകുതി വളരെയധികം കരയിപ്പിച്ചു.രണ്ടാം പകുതി മറ്റൊരു സാമൂഹിക വിപത്തിലേക്ക് ഉള്ള കാഴ്ച ആയിരുന്നു.ഈ ചിത്രത്തിന് ഞാന്‍ 3.5/5 കൊടുക്കുന്നു.കഥയില്‍ അധികം സങ്കീര്‍ണം ആയതൊന്നും ഇല്ലായിരുന്നു,രഞ്ജിത്ത് ശങ്കറുടെ മികച്ച ചിത്രം അല്ലെങ്കില്‍ എങ്കിലും സംഗീതവും അഭിനയവും എല്ലാം കൂടി ഈ ചിത്രം എന്നെ ഒരു പ്രത്യേക മൂഡില്‍ ആക്കി കളഞ്ഞു.
More reviews @ www.movieholicviews.blogspot.com
No comments:
Post a Comment