"MARVELOUS" ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം,
തിയറ്ററില്‍ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഒരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ടെന്നു തോന്നിയിരുന്നു.എന്നാല്‍ സ്ഥിരമായി നല്ല ഫ്രെയിമുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന അമല്‍ നീരദ് എന്ന സംവിധായകന്‍ പലപ്പോഴും ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ആകണം ഈ ചിത്രത്തെ കുറിച്ച് ആദ്യ സീന്‍ കാണുന്നത് വരെ പ്രതീക്ഷ ഇല്ലാതെ ഇരുന്നത്.എന്നാല്‍ "പുകവലിയുടെ പരസ്യം" കഴിഞ്ഞതിനു ശേഷം തിയറ്റര്‍ സ്ക്രീനില്‍ കണ്ടത് അതി സുന്ദരമായ ഫ്രെയിമുകളുടെ ഒപ്പം മികച്ച ഒരു സിനിമയായിരുന്നു.ഒരു പക്ഷേ ക്ലീഷേ എന്ന് തോന്നിപ്പിക്കുമായിരുന്ന ഒരു സിനിമയെ അമല്‍ നീരദ് അണിയിച്ചൊരുക്കി തന്നപ്പോള്‍ ലഭിച്ചത് ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.
ഇയോബിന്റെ പുസ്തകം ഒരു കഥാപുസ്തകം വായിക്കുന്ന രീതിയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.അടിയന്തരാവസ്ഥ കാലത്ത് എഴുതി തുടങ്ങുന്ന ഒരു കഥ.ആ കഥ നമ്മളെ 1900 ലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു മൂന്നാറിലേക്ക്.ബ്രിട്ടീഷുകാരന്‍ ആയ ഹാരിസണ്‍ സായിപ്പ് ചൈനയില്‍ നിന്നും ഉള്ള തേയിലയുടെ ദൌര്‍ഭല്യം മൂലം മൂന്നാറില്‍ പുതിയ കൃഷി സ്ഥലം കണ്ടെത്തുന്നത് മുതലുള്ള മിത്തില്‍ പൊതിഞ്ഞ ചരിത്രം ആണ് ബാക്കി സിനിമ.ഈ കഥ ഇയോബിന്റെ ജീവിത കഥയാണ്.ഒരു അടിമയില്‍ നിന്നും ഇയോബ് ജീവിതത്തില്‍ എന്തായി തീര്‍ന്നു എന്നുള്ള ഒരു കഥ.ബ്രിട്ടീഷ് രാജ്ഞ്ഞിയോടു കൂറുള്ള ആ തലമുറയുടെ വക്താവായിരുന്നു ഇയോബ്.ഹാരിസന്‍ സായിപ്പ് അയാളെ ക്രൈസ്തവ മത വിശ്വാസിയായി മാറ്റി ഇയോബ് എന്ന പേര് നല്കിയതും അതിനു പ്രത്യുപകാരമായി ഒരു വിശ്വസതനായ നായെ പോലെ ഇയോബ് അയാളെ പിന്തുടര്‍ന്നു.എന്നാല്‍ കാലം മനുഷ്യനെ മാറ്റും.ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശക്തമായ അവസ്ഥയില്‍ നിന്നും നാട്ടു സായിപ്പന്മാര്‍ അവരുടെ സ്ഥാനം ഏറ്റെടുത്തു തുടങ്ങിയ നാല്‍പതുകളുടെ അവസാന ദശയിലൂടെ ആണ് ചിത്രം പിന്നെ സഞ്ചരിക്കുന്നത്.ദിമിത്രി,ഐവാന്‍,പിന്നെ അലോഷ്യസ് എന്ന മുടിയനായ പുത്രനും ആണ് ഇയോബിന്റെ ജീവിതത്തിന്‍റെ അവസാന നാളുകള്‍ നിയന്ത്രിച്ചിരുന്നത് .കൂടെ മൈസൂരില്‍ നിന്നും ഉള്ള റാവുത്തര്‍ കൂടി വന്നപ്പോള്‍ ഇയോബിന്റെ ജീവിതം പൂര്‍ണമായി.
അലോഷ്യസ് എന്ന കഥാപാത്രമായി ഫഹദ് തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ചൂടനായ അലോഷ്യസ് സംഘട്ടന രംഗങ്ങളിലും ഇടയ്ക്കുള്ള ഡയലോഗ് ടെലിവറിയിലും മികച്ചു നിന്ന്.കുറുക്കന്റെ കണ്ണോടെ വന്ന ജയസൂര്യയുടെ കഥാപാത്രം ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള നിലവാരം കൂട്ടി.ജിനുവിനും ചെമ്പന്‍ വിനോദിനും ലഭിച്ച വേഷങ്ങളും മികച്ചതായി അവതരിപ്പിച്ചു.വശ്യ മനോഹരമായ ക്യാമറയും മൂന്നാറിന്റെ ഭംഗിയും കൂടി ആയപ്പോള്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു.സംഗീതം വ്യത്യസ്തമായി തോന്നി.എടുത്തു പറയേണ്ടത് ബി ജി എം ആണ്.രംഗങ്ങള്‍ക്ക് കൊഴുപ്പേകാന്‍ അവയ്ക്കായി.ഇടയ്ക്ക് കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു ചിത്രത്തില്‍.വേണമെങ്കില്‍ അതിനെ മാസ് എന്ന് വിളിക്കാം.എടുത്തു പറയണ്ട രണ്ടു വിഭാഗങ്ങള്‍ ആണ് തിരക്കഥയും സംഭാഷണങ്ങളും."അരിക്കണ്ടി" എന്ന് പുട്ടിനു മറ്റൊരു പേരുണ്ടെന്ന് ഇന്നാണ് അറിഞ്ഞത്. രണ്ടാം പകുതിയില്‍ രസം കൊല്ലിയായി വന്ന പാട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ തിയറ്ററില്‍ നിന്നും തീര്‍ച്ചയായും കാണേണ്ട ഒരു മലയാള ചിത്രം എന്ന് തന്നെ പറയാം.ഒന്നുമില്ലെങ്കിലും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കാണാം.
More reviews @ www.movieholicviews.blogspot.com
No comments:
Post a Comment