232.THE DOLPHINS(MALAYALAM,2014),Dir:-Diphan,*ing:-Suresh Gopi,Anoop Menon,Meghna Raj.
മാറി ചിന്തിച്ച ക്ലൈമാക്സില്‍ കുതിച്ച "ദി ഡോളഫിന്‍സ്."
ട്രെയിലര്‍ കണ്ടപ്പോള്‍ പനയമുട്ടം സുരയുടെ തിരോന്തരം ഭാഷ ആകെ മൊത്തം അരോചകം ആയി തോന്നിയിരുന്നു.ഒരു പക്ഷേ പഴയ സുരേഷ് ഗോപി പുതിയ സുരേഷ് ഗോപി എന്നൊക്കെ ഉണ്ടോ എന്ന് സംശയിക്കാം എന്ന് തോന്നുന്നു.കാരണം അകാരണമായ ഒരു കൃത്രിമത്വം ഇപ്പോള്‍ ആ അഭിനയത്തില്‍ ഉള്ളത് പോലെ തോന്നുന്നു.പഴയ കമ്മിഷണര്‍,ഏകലവ്യന്‍ തുടങ്ങിയ സിനിമകളിലെ ആളല്ല അദ്ദേഹം ഇപ്പോള്‍ എന്നറിയാം.എങ്കിലും സ്വന്തം പ്രായം ഒളിപ്പിച്ചു വയ്ക്കാതെ ഉള്ള കഥാപാത്രം ആയിരുന്നു ഇതിലെ സുര.ഒരു പക്ഷേ 46 ബാറുകള്‍ ഉള്ളപ്പോള്‍ തന്നെ മദ്യപിക്കാത്ത അബ്ദ്ക്കാരി മുതലാളി.വലിയ ഭംഗിയില്ലാത്ത പേര് ആണെന്ന് സ്വയം മനസ്സിലാക്കുന്ന ഒരു സാധാരണ മലയാളിയുടെ എല്ലാ കോമ്പ്ലക്സും മരണത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഭയമുള്ള ഒരു മധ്യ വയസ്ക്കന്‍ ആണ് സുര.
എന്നാല്‍ ഒരിക്കല്‍ സുരയുടെ ആയുസ്സിനെ കുറിച്ച് ഒരു ജ്യോത്സ്യന്‍ പറയുന്ന വാക്കുകള്‍ ഏകദേശം ശരി വയ്ക്കുന്ന രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍.അതിന്റെ ഇടയ്ക്ക് ഒരു പരമ്പര കൊലയാളിയുടെ സാമീപ്യ അനുഭവപ്പെടുന്ന കുറച്ചു കൊലപാതകങ്ങള്‍.ഇതെല്ലാം കൂടി ഒത്തു ചേരുന്നതാണ് ഈ ചിത്രം.അനൂപ് മേനോന്‍ ഈ പ്രാവശ്യം നന്മയുടെ നിറകുടം ആയി പെണ്‍ക്കുട്ടികളെ വശീകരിക്കുന്ന രാത്രിക്കാല ഫോണ്‍ വിളികളുടെ എല്ലാം മികച്ച സ്റ്റഡി ക്ലാസ് ഈ ചിത്രത്തില്‍ കൊടുക്കുന്നുണ്ട്.എല്ലാ തോലന്മാരും പ്രയോഗിച്ച ആ നമ്പര്‍ പാളി പോയാല്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള അടവ് ഭാവി തലമുറയ്ക്ക് ഉപയോഗിക്കാവുന്നതാണ്.ഒരു നല്ല ബാറിന്‍റെ അന്തരീക്ഷത്തില്‍ ഉള്ള ആ സീനുകള്‍ മനോഹരമായി തോന്നി.പിന്നെ ഏറ്റവും ഹരം കൊള്ളിച്ചത് സര്‍ക്കാരിന്റെ മദ്യ നയത്തെ കുറിച്ച് സുര നടത്തുന്ന പരാമര്‍ശങ്ങള്‍ ആണ്.പഴയ "ഓര്‍മ്മയുണ്ടോ ഈ മുഖം" ശൈലിയില്‍.ബാറുകള്‍ പൂട്ടിയാല്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ ഇതിലൂടെ അവതരിപ്പിക്കുന്നു.അത് പോലെ തന്നെ പണ്ട് ചാരായ ഷാപ്പുകള്‍ പൂട്ടിയപ്പോള്‍ നടന്ന വ്യാജ മദ്യ ദുരന്തവും കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്..
മദ്യപാനം ,പുകവലി എന്നിവയുടെ പരസ്യം ആയിരുന്നു മിയ്ക്ക സീനിലും.ഇവയ്ക്കു രണ്ടും ഇതിലും നല്ല പരസ്യം ഇനി കിട്ടാന്‍ ഇല്ല എന്ന് വശങ്ങളില്‍ എഴുതി കാണിക്കുന്നതും സിനിമയുടെ തുടക്കവും ഇടവേളകളിലും എഴുതി കാണിക്കുന്ന ആ പരസ്യങ്ങള്‍ കാണുമ്പോള്‍ തോന്നും.സെന്‍സര്‍ ബോര്‍ഡിന്റെ ഈ പരസ്യങ്ങള്‍ ശരിക്കും അപഹാസ്യം ആയി മാറുന്നു.പരമ്പര കൊലപാതകങ്ങളും ഫോണ്‍ വിളികളും ആയി പോകുന്ന സിനിമയുടെ ക്ലൈമാക്സിലേക്ക് ഇനി വരാം. സിനിമയുടെ ഏറ്റവും നല്ല വശം എന്ന് പറയാവുന്നത് അപ്രതീക്ഷിതമായ ക്ലൈമാക്സ് ആണ്.ഒരു പക്ഷേ ശരാശരിയിലും താഴെ പോകുമായിരുന്ന ഒരു സിനിമയെ അല്‍പ്പം എങ്കിലും ശ്രദ്ധേയം ആക്കിയത് ആ ക്ലൈമാക്സ് ആയിരുന്നു.പനയമുട്ടം സുരയുടെ കാര്യത്തില്‍ ,അയാളുടെ സ്വഭാവത്തിലേക്കു അത് വിരല്‍ ചൂണ്ടുന്നു.മനോഹരമായി ഒരു ബന്ധം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ക്ലൈമാക്സ്,അനൂപ് മേനോന്‍ എന്നിവ കൂടാതെ കല്‍പ്പനയുടെ കഥാപാത്രം.ഇത്ര മാത്രം ആണ് ചിത്രം കണ്ടതിനു ശേഷം മനസ്സില്‍ തങ്ങിയത്.സുരേഷ് ഗോപി എന്ന നടനില്‍ ഇനിയും ഊര്‍ജം ബാക്കി ഉണ്ട്.കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും എന്ന് വിശ്വസിക്കുന്നു.ഈ സിനിമ ഒരു ശരാശരി നിലവാരം ഉള്ള സിനിമയായി തോന്നി.അത് കൊണ്ട് ഇതിനു നല്‍കുന്ന മാര്‍ക്ക് 2.5/5
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment