Sunday, 2 November 2014

211.TWO MOONS(KOREAN,2012)

211.TWO MOONS(KOREAN,2012),|Horror|Mystery|,Dir:- Dong-bin Kim,*ing:-Sujin Kim, Han-byeol Park, Jin-joo Park.

  ഇരുട്ട് നിറഞ്ഞ ഒരു മുറി.അതില്‍ പരസ്പ്പരം അറിയാത്ത മൂന്നു ആളുകള്‍.ഈ തീം കേള്‍ക്കുമ്പോള്‍ Saw മുതല്‍ ഉള്ള പരീക്ഷണങ്ങള്‍ ജയിക്കുന്നവര്‍ രക്ഷപ്പെടുന്ന സിനിമകളുടെ കഥകള്‍ ഓര്‍മ വരുന്നത് സ്വാഭാവികം.എന്നാല്‍ 2 Moons എന്ന കൊറിയന്‍ ചിത്രം ആരംഭിക്കുന്നത് ഇത്തരം ഒരു സംഭവത്തോടെ ആണെങ്കിലും പിന്നീട് നടക്കുന്നത് ഹൊറര്‍ ആണോ യാഥാര്‍ത്ഥ്യം ആണോ എന്നറിയാത്ത ഒരു പ്ലോട്ടിലൂടെ ആണ്.സിനിമ ആരംഭിക്കുന്നത് രണ്ടു ചന്ദ്രനെ കാണുന്ന രാത്രിയുടെ പ്രത്യേകത അവതരിപ്പിച്ചു കൊണ്ടാണ്.പ്രേതാത്മാക്കള്‍ക്ക് ജീവന്‍ ലഭിക്കും രണ്ടു ചന്ദ്രനെ ഒരുമിച്ചു കാണുന്ന രാത്രിയില്‍ എന്നൊരു മിത്ത് കൊറിയക്കാരുടെ ഇടയില്‍ നില നില്‍ക്കുന്നുണ്ട്.പ്രതികാര ദാഹികള്‍ ആയ ആത്മാക്കള്‍ മറ്റൊരു ലോകത്ത് നിന്നും പ്രതികാരം തീര്‍ക്കാന്‍ എ രാത്രികളില്‍ വരും എന്നൊരു വിശ്വാസം.

   ഒരു ഇരുട്ട് മുറിയില്‍ പരിചയം ഇല്ലാത്ത മൂന്നു പേര്‍ കണ്ടു മുട്ടുന്നു.രണ്ടു യുവതികളും ഒരു യുവാവും.ഇവരൊന്നും പരസ്പ്പരം നേരത്തെ കണ്ടതായി പോലും ഒരു ഓര്‍മ ഇല്ല.ഇരുട്ട് നിറഞ്ഞ ആ മുറി അവരെ ഭയപ്പെടുത്തുന്നു.സോ-ഹീ എന്ന പ്രേത കഥ എഴുത്തുകാരിയും,സിയോക് ഹോ എന്ന യുവാവും  ഇന്‍ ജിയോന്‍ എന്ന ഹൈ സ്ക്കൂള്‍ വിദ്യാര്‍ഥിനിയും ആയിരുന്നു ആ മൂന്ന് പേര്‍.അവിടെ എന്താണ് സംഭവിച്ചതെന്ന് എന്നോ അവര്‍ അവിടെ എങ്ങനെ എത്തി എന്നോ അവര്‍ക്ക് ഒരു ഉത്തരം ഇല്ലായിരുന്നു.ബോധം മറയുന്നതിനു മുന്‍പ് എന്താണ് സംഭവിച്ചതെന്ന് പോലും അവര്‍ മറന്നു പോയിരുന്നു.അവര്‍ അവിടെ മൊത്തം ചുറ്റി നടക്കുന്നു.രക്ഷപ്പെടാന്‍ ആദ്യം സിയോക് ഹോയും ഇന്‍ ജിയോനും ശ്രമിച്ചെങ്കിലും ഏതോ ഒരു അദൃശ്യ ശക്തി അവരെ കാടിന് ചുറ്റും അകപ്പെട്ട ആ സ്ഥലത്ത് നിന്നും പിന്നോട്ട് വലിക്കുന്നതായി തോന്നി.കാടിന്റെ അടുത്ത ഭാഗത്ത്‌ കടന്ന സിയോക് ഹോ തന്നെ ആരോ ആക്രമിക്കാന്‍ വരുന്നതായി കണ്ടു ഭയന്ന് ഓടുന്നു.എന്നാല്‍ അയാള്‍ ഇന്‍ ജിയോന്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തിയപ്പോള്‍ വെറും നിമിഷങ്ങള്‍ മാത്രം ആണ് സിയോക് ഹോ അവിടെ നിന്നും മാറി നിന്നതെന്ന് പറയുന്നു.അവര്‍ തിരിച്ചെത്തുന്നു ആ കെട്ടിടത്തിലേക്ക്.സോ-ഹി എന്നാല്‍ ആ സമയം അവിടെ ഇരുപ്പുണ്ടായിരുന്നു.ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങളും അവര്‍ക്ക് കേള്‍ക്കാമായിരുന്നു.ഈ മൂന്നു പേരും യഥാര്‍ത്ഥത്തില്‍ എവിടെ ആണ്?ഇക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും എന്താണ് നടക്കുന്നത് എന്നറിയാമോ?ബാക്കി അറിയാന്‍ ചിത്രം കാണുക.

   ഒരു പ്രേത സിനിമ ആണെന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ കരുതിയ എനിക്ക് വലിയ ഒരു ട്വിസ്റ്റ് തന്നു ഈ ചിത്രം അവസാന ഭാഗങ്ങളില്‍.കൊറിയന്‍ സിനിമയുടെ നിലവാരത്തില്‍ ഒരു പക്ഷെ കുറച്ചു താഴെ ആണെന്ന് കരുതി ഇരുന്നെങ്കിലും  അവസാന ഭാഗങ്ങള്‍ ആയപ്പോള്‍ മനസ്സിലായി സിനിമ മൊത്തത്തില്‍ വേറെ ഒരു dimension ആയിരുന്നു എന്ന്.എങ്കിലും അവസാന രംഗങ്ങളിലേക്ക് പോകുമ്പോള്‍ സത്യം എന്താണ് എന്നറിയാതെ പ്രേക്ഷകനെ കുഴയ്ക്കാന്‍ ഉള്ളത് ഈ ചിത്രത്തില്‍ ഉണ്ട്.

 More reviews @ www.movieholicviews.blogspot.com

No comments:

Post a Comment