228.MURDERER(KOREAN,2013),||Thriller|,Dir:-Lee Ki-Wook,*ing:-Ma Dong-Seok,Ahn Do-Kyu,Kim Hyun-Soo.
യോംഗ് ഹൂ തന്‍റെ അച്ഛന്റെ ഒപ്പം ആണ് താമസം.നായ്കളെ വളര്‍ത്തി വില്‍ക്കുന്ന ജൂ-ഹ്യൂബ് ആണ് അവന്‍റെ അച്ഛന്‍.ഇതിന്‍റെ പേരില്‍ അവന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവനെ കളിയാക്കുകയും ഇത് പറഞ്ഞു ഒറ്റപ്പെടുത്തി ദ്രോഹിക്കുകയും ചെയ്യുന്നു.എന്നാല്‍ യോംഗ് ഹൂ തന്‍റെ വിഷമങ്ങള്‍ എല്ലാം തന്നില്‍ ഒതുക്കി അച്ഛന് ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുത്തു ജീവിക്കുന്നു.നല്ലത് പോലെ ചിത്രങ്ങള്‍ വരയ്ക്കുന്ന യോംഗ് ഹൂ അവന്റെ എല്ലാ പിറന്നാളിനും അവനും അച്ഛനും കൂടി ഉള്ള പടം വരച്ചു കൊടുക്കാറുണ്ട്.ആള് മുരടന്‍ ആയിരുന്നെങ്കിലും യോംഗ് ഹൂ അവന്റെ അച്ഛനെ ഇഷ്ടം ആയിരുന്നു.അത് പോലെ തന്നെ ആയിരുന്നു ജൂ-ഹ്യൂബിനും.മകനോട് ഉള്ള സ്നേഹം അയാള്‍ പുറമേ കാണിക്കുന്നില്ലെങ്കിലും അയാള്‍ക്ക് അവന്‍റെ ചിത്ര രചനയെ കുറിച്ചും പാചക നൈപുണ്യത്തിലും മതിപ്പായിരുന്നു.പ്രത്യേകതകള്‍ ഒന്നും ഇല്ലാതെ അമ്മ അപകടത്തില്‍ മരിച്ചു എന്ന് അച്ഛന്‍ പറഞ്ഞു കൊടുത്ത കുട്ടിയായി യോംഗ് ഹൂ ജീവിക്കുന്നു.
അങ്ങനെയിരിക്കെ യോംഗ് ഹൂ പതിവായി ഒറ്റയ്ക്ക് സമയം ചിലവഴിക്കുന്ന പാലത്തിന്റെ താഴെ ഒരു പെണ്‍ക്കുട്ടിയെ കാണുന്നു.അവള്‍ ആരില്‍ നിന്നോ ഒളിക്കാന്‍ വേണ്ടി പാലത്തിന്റെ തൂണുകളുടെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.അവളെ കണ്ടോ എന്ന് പാലത്തിന്റെ മുകളില്‍ ഒരു വാഹനത്തില്‍ വന്ന സ്ത്രീ അവനോടു ചോദിച്ചപ്പോള്‍ അവന്‍ അവിടെ ആരും ഇല്ല എന്നൊരു കള്ളം പറയുന്നു.പിറ്റേ ദിവസം ആ പെണ്‍ക്കുട്ടി യോംഗ് ഹൂവിന്റെ ക്ലാസ്സില്‍ പഠിക്കാനായി ചേരുന്നു.വിഷാദം ആയിരുന്നു അവളുടെ മുഖത്തിലെ സ്ഥായിയായ ഭാവം.ആരോടും അവള്‍ സംസാരിക്കാതെ ഇരുന്നു.യോംഗ് ഹൂ അവളെ ശ്രദ്ധിക്കുന്നു.പിരിഞ്ഞു താമസിക്കുന്ന അച്ഛനും അമ്മയും ആയിരുന്നു അവള്‍ക്കു ഉണ്ടായിരുന്നത്.മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്ന അച്ഛനും സ്ഥിരം മദ്യപാനിയായ അമ്മയും ആയിരുന്നു അവള്‍ക്കു ഉണ്ടായിരുന്നത്.പതുക്കെ യോംഗ് ഹൂവും ജി-സൂ എന്ന ആ പെണ്‍ക്കുട്ടിയും സൗഹൃദത്തില്‍ ആകുന്നു.ജൂ-ഹ്യൂബ് ഒരു ദിവസം പാലത്തിന്‍റെ അടിയില്‍ വച്ച് അവരെ കാണുന്നു.ഒരിക്കല്‍ മദ്യപിച്ചു പുറത്തു വച്ച് ബഹളം ഉണ്ടാക്കിയ അമ്മയെ കൊണ്ട് വരാന്‍ അവള്‍ പോകുന്നു.അമ്മയുമായി രാത്രി തിരികെ നടന്നു വരുമ്പോള്‍ ജൂ ഹ്യൂബ് അവരെ കാണുന്നു.യോംഗ് ഹൂവിന്റെ പിതാവാണ് താന്‍ എന്നും അവരെ വീട്ടില്‍ കൊണ്ട് എത്തിക്കാമെന്നും അയാള്‍ പറയുന്നു.അവര്‍ അയാളുടെ വാനില്‍ കയറുന്നു.എന്നാല്‍ ആ വാനില്‍ കണ്ട ഒരു ചിത്രം ജി-സൂവിനെ പരിഭ്രാന്തിയില്‍ ആക്കുന്നു.യോംഗ് -ഹൂ പിതാവിനായി വരച്ചു കൊടുത്ത ഒരു ചിത്രം ആയിരുന്നു അത്.എന്തിനാണ് ജീ-സൂ ഭയപ്പെട്ടത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
ഒരു വലിയ ത്രില്ലര്‍ എന്നൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാന്‍ പറ്റില്ലെങ്കിലും കൊറിയന്‍ സിനിമയുടെ നിഗൂഡത ഈ ചിത്രത്തിലും ഉണ്ട്.ഭയപ്പെടുത്തുന്ന ഒരു നിഗൂഡത.ജൂ ഹ്യൂബിനെ അവതരിപ്പിച്ച മാ ഡോംഗ് ഇപ്പോള്‍ കാംഗ് ഹോ സോയുടെ ഒപ്പം എന്റെ പ്രിയപ്പെട്ട കൊറിയന്‍ നടന്‍ ആണ്.വില്ലത്തരം ഉള്ള വേഷത്തില്‍ ആണ് കൂടുതല്‍ വന്നിട്ടുള്ളതെങ്കിലും മികച്ച അഭിനയം ആണ് മാ ദോംഗ് പലപ്പോഴും കാഴ്ച വച്ചിട്ടുള്ളത്.മുഖത്ത് തന്നെ എഴുതി വച്ച ഒരു ഭാവം അയാള്‍ക്ക് സിനിമയില്‍ തന്‍റെ കഥാപാത്രങ്ങളെ കൂടുതല്‍ വിശ്വസിപ്പിക്കാന്‍ ആയി കഴിഞ്ഞിട്ടുണ്ടാകും.ഒന്നേക്കാല്‍ മണിക്കൂര്‍ മാത്രം ഉള്ള ഈ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.പ്രത്യേകിച്ചും അവസാന ഭാഗങ്ങള്‍.ഭീകരം ആയി ആ രംഗങ്ങള്‍.പ്രമേയപരമായി ഒരു ശക്തി ആ ചിത്രത്തിന് കിട്ടിയത് അപ്പോഴായിരുന്നു.പ്രത്യേകിച്ചും യോംഗ് ഹൂവും ജൂ ഹ്യൂബും തമ്മില്‍ ഉള്ള ബന്ധത്തിന്‍റെ തീവ്രത.
Download Link :- https://kickass.so/murderer-2013-xvid-ac3-zoom-t9622953.html
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment