Sunday, 16 November 2014

227.THE HUNDRED-FOOT JOURNEY(ENGLISH,2014)

227.THE HUNDRED-FOOT JOURNEY(ENGLISH,2014),|Drama|Comedy|,Dir:-Lasse Hallström,*ing:-Helen Mirren, Om Puri, Manish Dayal

 " ഒരു ഇന്‍ഡോ-ഫ്രഞ്ച് രുചി-പ്രണയ കഥ."
കദം കുടുംബം മുംബയില്‍ ഉണ്ടായ ഒരു തിരഞ്ഞെടുപ്പ് കലാപം കാരണം ഇന്ത്യ വിടേണ്ടി വന്ന കുടുംബം ആണ്.രുചികളെ വളരെയധികം ഇഷ്ടപ്പെട്ട അവര്‍ക്ക് എന്നാല്‍ ആ കലാപത്തില്‍ ഉണ്ടായ തീ പിടുത്തത്തില്‍ കദമിന് അയാളുടെ ഭാര്യയെ നഷ്ടപ്പെടുന്നു.തന്റെ കുടുംബവും ആയി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ച ആ കുടുംബം അവിടെയും ഒരു രെസ്റൊരന്റ്റ് തുടങ്ങി.എന്നാല്‍ ഒരു വര്‍ഷം അവിടെ കഴിഞ്ഞതിനു ശേഷം അവര്‍ ഫ്രാന്‍സിലേക്ക് കുടിയേറുന്നു.ഇംഗ്ലണ്ടില്‍ ഉള്ള പച്ചക്കറികള്‍ക്ക് ജീവന്‍ ഇല്ല എന്നാണു അവരുടെ അഭിപ്രായം.കദമിന്റെ ഇളയ മകന്‍ ആയ ഹസന്‍ ആണ് അവരുടെ പ്രധാന കുക്ക്.അവര്‍ ഫ്രാന്‍സില്‍ എവിടെയെങ്കിലും താമസിച്ചു തങ്ങളുടെ പുതിയ രേസ്റൊരന്റ്റ് തുടങ്ങാന്‍ വേണ്ടി അവരുടെ വാനില്‍ യാത്ര ചെയ്യുന്നു.ആ യാത്രയില്‍ അവരുടെ വാന്‍ കേടാകുന്നു.അപ്പോള്‍ അത് വഴി വന്ന ഫ്രഞ്ച് പെണ്‍ക്കുട്ടി ആയ മാര്‍ഗിരറ്റ് അവരെ സഹായിക്കുന്നു.അവള്‍ അവരെ തന്റെ വീട്ടിലേക്കു കൊണ്ട് വന്നു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു.എന്നാല്‍ കദം അവിടെ  ഒരു പഴയ വീട് കണ്ടു. അവിടെ തന്‍റെ പുതിയ ബിസിനസ് തുടങ്ങാന്‍ തീരുമാനിക്കുന്നു.കൂടെ ജീവിതവും.

  എന്നാല്‍ ആദ്യം ആ പഴയ വീട് വാങ്ങാന്‍ കുടുംബത്തില്‍ ആരും സമ്മതിക്കുന്നില്ല.കദം എന്നാല്‍ തന്റെ തീരുമാനവും ആയി മുന്നോട്ടു പോകുന്നു.എന്നാല്‍ ആ നീക്കത്തിലൂടെ കദം പുതിയൊരു ശത്രുവിനെ സൃഷ്ടിക്കുക ആയിരുന്നു."Maison Mumbai" എന്ന് പേരിട്ടു തുടങ്ങിയ പുതിയ രെസറൊരന്റിന്റെ എതിര്‍വശത്ത് ആണ്  പാചകത്തിലെ മികവു കാരണം ഒരു മിഷലിന്‍ സ്റ്റാര്‍ ലഭിച്ച "Le Saule Pleureur" സ്ഥിതി ചെയ്യുന്നത്.റോഡിന്റെ ഇരുവശവും ഒരേ തരത്തില്‍ ഉള്ള ബിസിനസ് വന്നതോടെ അവര്‍ തമ്മില്‍ ഉള്ള ശത്രുത അഥവാ യുദ്ധം ആരംഭിക്കുന്നു.മാഡം മലോറി എന്ന സ്ത്രീ രുചിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവള്‍ ആണ്.പുതിയ രേസ്റൊരന്റ്റ് എന്നാല്‍ അവരെ അലോസരപ്പെടുത്തുന്നു.ചന്തയില്‍ ഉള്ള സാധനങ്ങള്‍ കദം വാങ്ങിക്കുന്നതിനു മുന്‍പ് അവര്‍ മൊത്തമായി വാങ്ങി തുടങ്ങി.എന്നാല്‍ കദം തന്‍റെ മക്കളുമായി പോരാടുന്നു.കൂടെ ഉള്ളത് മികച്ച പാചകക്കാരന്‍ ആയ ഹസ്സന്‍ ആണ്.ജന്മസിദ്ധമായി കിട്ടിയ കഴിവും അമ്മയുടെ ചെറുപ്പത്തില്‍ ഉള്ള നുറുങ്ങുകളും അവനെ മികച്ച ഒരു പാചകക്കാരന്‍ ആയി മാറ്റുന്നു.ഈ സമയത്താണ് ഫ്രഞ്ച് ദേശിയ ദിനം വരുന്നത്.അന്ന് രാത്രി ഉണ്ടായ സംഭവങ്ങള്‍ എന്നാല്‍ ഇവരുടെ മത്സരത്തെ വേറെ ഒരു തലത്തില്‍ എത്തിക്കുന്നു.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  Richard C. Morais' 2010 ല്‍ എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നാണ് ഇ ചിത്രം എടുത്തിരിക്കുന്നത്.ഏ ആര്‍ റഹ്മാന്‍ ആണ് സംഗീതം.സംഗീതം ശരിക്കും സിനിമയുടെ മൊത്തത്തില്‍ ഉള്ള മൂഡ്‌ അനുസരിച്ച് അതി മനോഹരം ആയി മാറി.വംശീയ ആയ വ്യത്യാസങ്ങളുടെ ഇടയിലും മനുഷ്യനെ ഒന്നിപ്പിക്കുന്ന ഒന്നുണ്ട്.രുചി.ഓര്‍മകളുടെ ഗന്ധം നല്‍കാന്‍ നന്നായി പാകം ചെയ്ത ഭക്ഷണത്തിന് ആകും.അത് പോലെ തന്നെ ആണ് പ്രണയവും .ജീവിതത്തിലെ ഏറ്റവും മികച്ച ചേരുവക ആണ് പ്രണയം.ഈ സിനിമയുടെ മൊത്തത്തില്‍ ഉള്ള പ്രമേയം ഇതാണ്.ഒരു ചെറിയ ഇന്‍ഡോ-ഫ്രഞ്ച് ചിത്രം.ഒരു ഫീല്‍ ഗുഡ് മൂവി എന്ന് പറയാം.

Download Link:- https://yts.re/movie/The_Hundred_Foot_Journey_2014

More reviews @ www.movieholicviews.blogspot.com




No comments:

Post a Comment