Friday, 14 November 2014

225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009)

225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009),|Comedy|Music|Drama|,Dir:-Richard Curtis,*ing:-Philip Seymour Hoffman, Bill Nighy, Nick Frost.

  "Attitude"- റേഡിയോ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്.ആ വാക്കിന്‍റെ റേഡിയോ അര്‍ഥം എന്താണ് എന്നറിയണം എങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതിയാകും.ഒരു പക്ഷേ Out of the Box വിഷയങ്ങള്‍ എങ്ങനെ ഒക്കെ കൊണ്ട് വരാം എന്നത് ഇതില്‍ ഉണ്ട്.ഒരു ചട്ടക്കൂട്ടില്‍ അടച്ചിട്ടു ഒരിക്കലും വിഷയങ്ങളിലേക്ക് കടക്കാന്‍ സാധിക്കില്ല.അതാണ്‌ ഈ അറുപതുകളില്‍ ബ്രിട്ടനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു ഒരു പിടി Pirate Radio സ്റ്റേഷനുകളും  ചെയ്തിരുന്നത്.ആ സംഭവങ്ങളുടെ ഫിക്ഷണല്‍ ആയ ഒരു വേര്‍ഷന്‍ ആണ് ഈ ചിത്രം.പ്രത്യേകിച്ച് അന്നുള്ള ഒരു പ്രത്യേക റേഡിയോയും പേരെടുത്തു പറയാതെ അവരുടെ എല്ലാ പൊതു സ്വഭാവങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആണ് കടലില്‍ നിന്നും ബ്രോട്കാസ്റ്റ് ചെയ്യുന്ന Radio Rock.റോക്ക്,പോപ്‌ ഗാനങ്ങള്‍ മുഴുവന്‍ സമയവും സംപ്രേക്ഷണം ചെയ്തിരുന്ന ആ റേഡിയോ സ്റ്റേഷന്‍ ജനങ്ങള്‍ക്ക്‌ ഒരു വികാരം ആയിരുന്നു.

   അവരില്‍ പല റേഡിയോ ജോക്കികളും ജനങ്ങള്‍ക്ക്‌ ഹരം ആയിരുന്നു.അവരുടെ പരിപാടികള്‍ കേള്‍ക്കാന്‍ വേണ്ടി തന്നെ ഒരു പറ്റം ശ്രോതാക്കള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.സദാചാര പ്രശ്നങ്ങളും ഈ റേഡിയോ സ്റ്റേഷനുകള്‍  മൂലം ബി ബി സി റേഡിയോയ്ക്ക് ഉണ്ടാകുന്ന നഷ്ടവും കണക്കു കൂട്ടി Sir. Alistair ആ റേഡിയോ സ്റ്റേഷന്‍ എല്ലാം അടച്ചു പൂട്ടാന്‍ ഉള്ള നടപടികള്‍ തുടങ്ങുന്നു.എന്നാല്‍ ജനഹിത പരിശോധനയില്‍ 93% സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായിരുന്നു.ഈ സമയം എന്നാല്‍ ഒന്നിനെയും കൂസാതെ ആ റേഡിയോ സംഘം North Sea യില്‍ നങ്കൂരം ഇട്ടു തങ്ങളുടെ ജീവിതം ആഘോഷ പൂര്‍ണം ആക്കി മാറ്റി.പതിനേഴു മണിക്കൂറില്‍ അവസാനിച്ച സിമ്പിള്‍ സൈമണിന്റെ കല്യാണം,പിതാവിനെ തങ്ങളുടെ കൂട്ടത്തില്‍ കണ്ടെത്തിയ   കാര്‍ള്‍,അത് പോലെ ലെസ്ബിയന്‍ ആയ ഫെലിസിട്ടി എന്ന പാചകക്കാരിയുടെ പങ്കാളി അന്വേഷണം ,അത് പോലെ എന്തിനെയും ചങ്കുറപ്പോടെ നേരിടുന്ന കൌണ്ട്,ഗാവിന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഒരു സംഘം ആയിരുന്നു അവരുടേത്.എന്നാല്‍ ബ്രിട്ടീഷ് "House of Commons", "Marine Offences Act" ലൂടെ റേഡിയോ സ്റ്റേഷന്‍ എല്ലാം നിരോധിക്കാന്‍ തീരുമാനിക്കുന്നു.അത് പ്രാബല്യത്തില്‍ വരുന്നത് ഡിസംബര്‍ 31 അര്‍ദ്ധരാത്രിയും.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

 ഒരു പക്ഷേ ഈ ചിത്രവും ഒരു തരംഗം ആകേണ്ടതായിരുന്നു എന്ന് തോന്നിപ്പോകും..എന്‍റെ ഇഷ്ട സിനിമകളില്‍ ഒന്ന്.എന്നാല്‍ ഇറങ്ങിയ സമയ ദൈര്‍ഘ്യം കാരണം ഈ ചിത്രം തീരെ വിജയിച്ചില്ല.പിന്നീട് എഡിറ്റ്‌ ചെയ്തു ഇറക്കിയെങ്കിലും നഷ്ടം നികത്താന്‍ സാധിച്ചില്ല.മുഴുവന്‍ സമയവും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള റോക്ക് സംഗീതം തന്നെ ഈ ചിത്രം കാണുമ്പോള്‍ പ്രത്യേക അനുഭവം ആകുന്നുണ്ട്.എന്തോ ഈ ചിത്രം എനിക്ക് വളരെയധികം ഇഷ്ടം ആണ്.നാല് തവണ പലപ്പോഴായി ഈ ചിത്രം അത് കൊണ്ട് തന്നെ കാണുകയും ചെയ്തിട്ടുണ്ട്.ക്ലൈമാക്സ് രംഗം ഒക്കെ വളരെയധികം നന്നായി എടുത്തത്‌ പോലെ തോന്നിയിരുന്നു.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment