Friday, 28 November 2014

240.WE BOUGHT A ZOO(ENGLISH,2011)

240.WE BOUGHT A ZOO(ENGLISH,2011),|Comedy|Drama|Family|,Dir:-Cameron Crowe,*ing:-Matt Damon, Scarlett Johansson, Thomas Haden .

ബെഞ്ചമിന്‍ മീയുടെ We bought a Zoo എന്ന പേരില്‍ ഉള്ള ബുക്കില്‍ നിന്നും ആണ് ഈ ചിത്രം പിറവി എടുക്കുന്നത്.ബെഞ്ചമിന്‍ മീ ഏറ്റെടുത്ത Dartmoor Wildlife Park അദ്ദേഹം പേര് മാറ്റി ആ വര്‍ഷം തന്നെ പുതുക്കി പണിതു തുറന്നിരുന്നു.ആ സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിലും.മാറ്റ് ഡാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ബെഞ്ചമിന്‍ മീ എന്നാണു.ഇനി സിനിമയുടെ കഥയിലേക്ക്.ബെഞ്ചമിന്‍ മീ ഭാര്യ മരിച്ചതിനു ശേഷം തന്‍റെ മക്കളായ ദയ്ലന്‍,റോസി എന്നിവരോടൊപ്പം നഗരത്തില്‍ ആണ് ജീവിക്കുന്നത്.ഒരു പതിന്നാലു വയസ്സുകാരനെയും ഏഴു വയസ്സുള്ള രണ്ടു കുട്ടികളെ അമ്മയില്ലാതെ വളര്‍ത്തുന്ന ബെഞ്ചമിന്‍ ജീവിതത്തില്‍ വളരെ നിര്‍ണായകം ആയ തീരുമാനം എടുക്കുന്നു.സ്ക്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട മകന് പുതിയൊരു ജീവിതം അത് തനിക്കും റോസിക്കും ആവശ്യം ആണെന്ന് അയാള്‍ മനസ്സിലാക്കുന്നു.അതും പുതിയ അന്തരീക്ഷവും സ്ഥലവും ഉണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ എന്നയാള്‍ കണക്കു കൂട്ടുന്നു.റോസിയും ബെഞ്ചമിനും പുതിയ വീട് അന്വേഷിച്ച് പോകുമ്പോള്‍ ഒരെണ്ണം ഒഴികെ ഒന്നും ഇഷ്ടപ്പെടുന്നില്ല.അവര്‍ക്ക് ഇഷ്ടപ്പെട്ട വീടിന്‍റെ കാര്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു എജന്റ്റ് പറയുന്നു.

  എന്നാല്‍ വിചിത്രമായ ഒരു പ്രശ്നം ആയിരുന്നു 18 ഏക്കര്‍ ഉള്ള ആ വീടിനു ഉണ്ടായിരുന്നത്.അതൊരു മൃഗശാല ആയിരുന്നു.വംശനാശം നേരിടുന്ന മൃഗങ്ങള്‍ ഉള്‍പ്പടെ നാല്‍പ്പത്തി ഏഴോളം തരത്തില്‍ ഉള്ള മൃഗങ്ങള്‍ അവിടെ ഉണ്ടായിരുന്നു.എന്നാല്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥര്‍ മൃഗങ്ങളെയും കൂട്ടി മാത്രമേ ആ സ്ഥലം വില്‍ക്കുകയുള്ളൂ എന്ന് പറയുന്നു.അത് അറിഞ്ഞതോടെ ബെഞ്ചമിന്‍ ആ സ്ഥലം വാങ്ങിക്കുവാന്‍ ഉള്ള ആഗ്രഹം ഉപേക്ഷിക്കുന്നു.എന്നാല്‍ ആ തീരുമാനം ഉടന്‍ തന്നെ അയാള്‍ക്ക്‌ മാറ്റേണ്ടി വന്നു.കാരണം മകള്‍ ആയ റോസിക്ക് ആ സ്ഥലം ഇഷ്ടപ്പെട്ടിരുന്നു.അവിടത്തെ മൃഗങ്ങളെയും.അവളുടെ സന്തോഷത്തിനു വേണ്ടി അയാള്‍ ആ സ്ഥലം വാങ്ങുന്നു.മകന്‍ ആയ ദയ്ലന്‍ എന്നാല്‍ ഈ തീരുമാനത്തില്‍ സന്തുഷ്ടന്‍ ആയിരുന്നില്ല.പുതിയ സ്ഥലത്തേക്ക് പോകാന്‍ അവന്‍ താല്‍പ്പര്യം കാണിക്കുന്നില്ല.എന്നാല്‍ കുടുംബ സ്വത്തായി ലഭിച്ച തുകയില്‍ സ്വന്തം ജ്യേഷ്ഠന്റെ വാക്കുകള്‍ പോലും മുഖവിലയ്ക്ക് എടുക്കാതെ ബെഞ്ചമിന്‍ ആ സാഹസികതയ്ക്കു തുടക്കം കുറിക്കുന്നു.ഒരു മൃഗശാല സ്വന്തം ആക്കുന്നു.അവിടെ എത്തിയപ്പോള്‍ പരിചയപ്പെട്ട പുതിയ ജീവിതവും ലോകവും സാഹസികത നിറഞ്ഞതായിരുന്നു.ആ കഥയാണ് ചിത്രത്തിന്‍റെ ബാക്കി പറയുന്നത്.

  ഒരു നല്ല "ഫീല്‍ ഗുഡ് മൂവി " എന്ന് പറയാം ഈ ചിത്രത്തെ.ഒരച്ഛനും മക്കളും തമ്മില്‍ ഉള്ള സ്നേഹവും അത് പോലെ തന്നെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുറച്ചു മൃഗങ്ങളും എല്ലാം ചേര്‍ന്ന് ഒരുക്കിയ സുന്ദരമായ ഒരു സാഹസികത ആണ് We Bought A Zoo.

Download Link:-https://yts.re/movie/We_Bought_a_Zoo_2011

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment