209.SUSPECT(ENGLISH,1987),|Thriller|Crime|,Dir:-Peter Yates,*ing:-Cher, Dennis Quaid, Liam Neeson.
അമേരിക്കന്‍ കോര്‍ട്ട്റൂം/ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് Suspect.ക്രിസ്മസ് അവധിക്കാലത്തിന്റെ സമയം അടുക്കാറായി.തന്‍റെ കീഴില്‍ ജോലി ചെയ്യുന്നവരെ യാത്രയാക്കിയതിനു ശേഷം അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി ലോവല്‍ വായിലേക്ക് വെടി വച്ച് ആത്മഹത്യ ചെയ്യുന്നു.അല്‍പ്പ ദിവസത്തിന് ശേഷം നിയമ വകുപ്പിലെ ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന ക്വിന്‍ എന്ന യുവതിയെ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നു.ഒരു നദിയുടെ അടുക്കല്‍ ആണ് അവളുടെ ശവ ശരീരം കണ്ടെത്തിയത്.എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അവിടെ നിന്നും സംശയകരമായ സാഹചര്യത്തില്‍ ഒരാളെ കണ്ടെത്തുന്നു.ആക്രമണകാരിയായ അയാളെ പോലീസ് കീഴ്പ്പെടുത്തുന്നു.മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ അയാളെ ആര്‍ക്കും മെരുക്കാന്‍ സാധിക്കുന്നില്ല.കേസിനോട് തീരെ സഹകരിക്കാതെ ഇരുന്ന അയാള്‍ക്ക് വേണ്ടി വാദിക്കാന്‍കോടതി കാതലീന്‍ എന്ന യുവ പ്രോസിക്യൂട്ടറെ നല്‍കുന്നു.
എന്നാല്‍ ജിവിത തിരക്കുകള്‍ കാരണം ജീവിതം തെരെ ആസ്വദിക്കാന്‍ കഴിയാത്ത കാതലീന്‍ അതവന്‍ അവധിക്കാലം അവര്‍ക്ക് വേണം എന്ന് ജഡ്ജ് ആയ ബിഷപ് ഹെമ്സിനോട് പറയുന്നു.എന്നാല്‍ അയാള്‍ അതിനു സമ്മതിക്കുന്നില്ല.അവസാനം നഷ്ടമായ അവധിക്കാലത്തെ പഴിച്ചു കൊണ്ട് കാതലീന്‍ തന്‍റെ കക്ഷിയെ കാണുവാന്‍ ആയി ജയിലില്‍ എത്തുന്നു.എന്നാല്‍ അയാള്‍ കാതലീനെ ആക്രമിക്കുന്നു.എന്നാല്‍ കാതലെന്‍ നിരാശയാകാതെ വീണ്ടും അവിടെ എത്തുന്നു.എന്നാല്‍ ഇത്തവണ അയാള്‍ സഹകരിക്കാന്‍ തയ്യാറായി.അമേരിക്കന്‍ ആര്‍മിയിലെ ഒരു താഴ്ന്ന ജീവനക്കാരന്‍ ആയ കാര്‍ള്‍ വെയ്ന്‍ ആണ്ടെര്സന്‍ ആയിരുന്നു അയാള്‍.പട്ടാള സേവനത്തിനിടെ ഉണ്ടായ പ്രയാസങ്ങള്‍ മൂലം അയാള്‍ക്ക് കേള്‍വി ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.സ്വന്തമായി താമസിക്കാന്‍ വീട് പോലും ഇല്ലാതിരുന്ന ആയാള്‍ താമസിച്ചിരുന്നത് വഴിയോരങ്ങളില്‍ ആണ്.സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത അയാള്‍ക്ക് കാതലീന്‍ എഴുത്തിലൂടെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാകുന്നു.പ്രതിയെന്നു സംശയിക്കുന്ന ആളുടെ ആക്രമണ സ്വഭാവം കാരണം ആദ്യം മുതല്‍ തന്നെ അയാള്‍ ആണ് കുറ്റവാളി എന്ന നിലയില്‍ ആണ് കേസ് മുന്നോട്ടു പോകുന്നത്.അപ്പോഴാണ് കയ്യില്‍ ടാടൂ കുത്തിയ മൈക്കില്‍ എന്നയാളുടെ കാര്യം കാര്‍ള്‍ പറയുന്നത്.കൊലപാതകത്തെ കുറിച്ച് അയാള്‍ക്ക് അറിയാം എന്ന് അറിഞ്ഞപ്പോള്‍ മൈക്കിളിനെ അന്വേഷിച്ചു കണ്ടെത്തണം എന്ന് കാതലീന്‍ തീരുമാനിച്ചു..കാതലീന്‍ കേസ് അന്വേഷണത്തിനായി ഒരു സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കുന്നു.എന്നാല്‍ മൈക്കില്‍ അയാളെ മാരകമായി മുറിവേല്‍പ്പിക്കുന്നു.ആ സമയം ആണ് അപ്രതീക്ഷിതമായ ഒരു ഷായ ഹസ്തം അവള്‍ക്കു ലഭിക്കുന്നത്.
പക്ഷെ ആ സഹായം അവളെ ആപത്തുകളില്‍ കൊണ്ടെതിക്കാം.ആരാണ് യഥാര്‍ത്ഥ കൊലപാതകി?ബാക്കി അറിയണമെങ്കില്‍ ചിത്രം കാണുക.തരക്കേടില്ലാത്ത ഒരു കോര്‍ട്ട് റൂം സസ്പ്പന്‍സ് ത്രില്ലര്‍ ചിത്രം ആണ് ഇത്.ലിയാം നീസന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം ഉള്ള സിനിമകളില്‍ ഒന്ന്.അപ്രതീക്ഷിതമായ ട്വിസ്റ്റും എല്ലാം നിറഞ്ഞ ഈ ചിത്രം തരക്കേടില്ലാത്ത ഒരു ത്രില്ലര്‍ ആണ്.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment