198.SEVEN DAYS(KOREAN,2007),|Thriller|Crime|,Dir:-Shin Yeon Won,*ing:-Yunjin Kim,Mi Suk Kim.
യൂ ജിയോണ്‍ ഒരു അഡ്വക്കേറ്റ് ആണ്.നൂറു ശതമാനം കേസുകളും വിജയിച്ച അഡ്വക്കേറ്റ് ആയിരുന്നു അവര്‍.തന്‍റെ മകളോടൊപ്പം സന്തോഷമായി ജീവിച്ചിരുന്നു അവര്‍.എന്നാല്‍ ഒരു ദിവസം മകളുടെ സ്ക്കൂളില്‍ വച്ച് നടന്ന കായിക മത്സരങ്ങളുടെ ഇടയില്‍ അവളെ കാണാതാകുന്നു.പിന്നീട് അവളെ ആരോ തട്ടി കൊണ്ട് പോയതാണെന്ന് യൂ ജിയോനിനു മനസ്സിലായി.പോലീസില്‍ വിവരം അറിയിച്ച അവരെ തേടി അവസാനം ആ ഫോണ്‍ കോള്‍ എത്തി.കുട്ടിയെ തിരിച്ചു വേണമെങ്കില്‍ അയാള്‍ ആവശ്യപ്പെട്ട തുക നല്‍കണം എന്ന്.എന്നാല്‍ പോലീസ് ഇതില്‍ ഇടപ്പെടാന്‍ പാടില്ല എന്നും അറിയിക്കുന്നു.പോലീസ് യൂ ജിയോന്‍ കാശുമായി പോകുന്ന സമയത്ത് അവരെ പിന്തുടരുന്നു.എന്നാല്‍ അത് മനസ്സിലാക്കിയ അയാള്‍ കുട്ടിയെ കൊല്ലും എന്നും അറിയിക്കുന്നു.യൂ ജിയോണിനു കുട്ടിയെ കിട്ടുന്നില്ല.
എന്നാല്‍ പിന്നീട് വന്ന ഫോണ്‍ കോളില്‍ നിന്നും കാശിനു വേണ്ടി അല്ല കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പകരം കാരണം അറിയണം എങ്കില്‍ ഒരു ലോക്കറില്‍ വച്ചിരിക്കുന്ന ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെടുന്നു.ഒരു വോക്കി ടോക്കി പോലുള്ള ഫോണ്‍ ആയിരുന്നു അത്.യൂ ജിയോന്‍ അത് കണ്ടെത്തുന്നു.അയാള്‍ കുട്ടിയെ കൊണ്ട് പോയതിന്റെ ഉദ്ദേശ്യം അപ്പോള്‍ വ്യക്തം ആക്കുന്നു.നേരത്തെ അഞ്ചു പ്രാവശ്യം ബലാല്‍സംഗ കേസില്‍ അകത്തു കിടന്ന "സി ജെ" എന്ന കുറ്റവാളി എന്നാല്‍ അവസാനം ചെയ്തു എന്ന് പറയുന്ന കൊലയ്ക്കും ബലാല്‍സംഗത്തിന്റെയും പേരില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിയുകയാണ്.എന്നാല്‍ അതാണ് പൂര്‍ണ സത്യം എന്ന് അയാള്‍ വിശ്വസിക്കുന്നില്ല,അത് കൊണ്ട് കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ യൂ ജിയോനിനു മാത്രമേ സാധിക്കൂ എന്നയാള്‍ വിശ്വസിക്കുന്നു.സി ജെയെ കുറ്റ വിമുക്തന്‍ ആക്കണം.എങ്കില്‍ കുട്ടിയെ തിരിച്ചു നല്‍കാം എന്ന് അയാള്‍ ഉറപ്പു നല്‍കുന്നു.എന്നാല്‍ അന്തിമ വാദം മൂന്നു ദിവസത്തിനുള്ളില്‍ ആരംഭിക്കും.ആ സമയം യൂ ജിയോന്‍ കേസിന്റെ എല്ലാ തെളിവും കണ്ടെത്തണം.അവര്‍ക്ക് അതിനു കഴിയുമോ?ആരാണ് യഥാര്‍ത്ഥത്തില്‍ കുട്ടിയെ തട്ടി കൊണ്ട് പോയത്?ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
വീണ്ടും ഒരു കൊറിയന്‍ ത്രില്ലര്‍.ഒരേ ഫോര്‍മാറ്റില്‍ ആണ് പല ചിത്രമെങ്കില്‍ പോലും അവയെല്ലാം വളരെയധികം താല്‍പ്പര്യത്തോടെ കാണാന്‍ ഉള്ള ഒരു പശ്ചാത്തലം ഉണ്ടാക്കി എടുക്കാന്‍ കൊറിയയിലെ സംവിധായകര്‍ ശ്രമിക്കുന്നുണ്ട്.അത് തന്നെ ആകും ആ ചിത്രങ്ങള്‍ക്ക് ഒക്കെ ഒരു ത്രില്ലര്‍ മൂഡ് ഉടനീളം കാത്തു സൂക്ഷിക്കാന്‍ സാധിക്കുന്നത്.കൊറിയന്‍ ത്രില്ലര്‍ പ്രേമികള്‍ക്ക് ഇഷ്ടമാകുമായിരിക്കും ഈ ചിത്രം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment