189.THE MEDUSA TOUCH(ENGLISH,1978),|Thriller|Sci-Fi|,Dir:-Jack Gold,*ing:-Richard Burton,Lino Ventura.
"Medusa, Telekinesis പിന്നെ കുറച്ചു ദുരൂഹതയും ആയി സൈക്കോ/ഫാന്റസി/സൈ-ഫൈ ത്രില്ലര്‍...!!"
ഗ്രീക്ക് ഇതിഹാസത്തിലെ ഒരു കഥാപാത്രം ആണ് "Medusa."സ്ത്രീയുടെ മുഖവും തലമുടിക്ക് പകരം വിഷ പാമ്പുകളും ആണ് അവള്‍ക്കു ഉള്ളത്.അവളുടെ കണ്ണിലേക്ക് നോക്കുന്ന ആളുകളെ എല്ലാം അവള്‍ കല്ലാക്കി മാറ്റും.ചുരുക്കത്തില്‍ വിപത്തിനെ ആണ് Medusa പ്രതിനിധികരിക്കുന്നത് എന്ന് പറയാം.ഫ്രഞ്ച് പോലീസില്‍ നിന്നും പകരത്തിനു പകരം പോലീസിനെ കൈമാറുന്ന പദ്ധതി പ്രകാരം "സ്കോട്ട്ലന്റ് യാര്‍ഡില്‍" എത്തിയതായിരുന്നു "ബ്രുണേല്‍" എന്ന പോലീസുകാരന്‍.എഴുത്തുകാരന്‍ ആയ "മോര്‍ലരിനെ" സ്വവസതിയില്‍ അപകടകരമായി ക്ഷതമേല്‍പ്പിച്ചു കൊല്ലപ്പെട്ടതായി കാണപ്പെടുന്നു.ബ്രുണേല്‍ ആയിരുന്നു ആ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത്.സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞ് അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു എന്ന് കരുതിയ മോര്‍ലറിനു ജീവന്‍ വന്നതായി കാണപ്പെട്ടു.അവര്‍ ഉടന്‍ തന്നെ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.
ബ്രുണേല്‍ കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ മോര്‍ലറിനെ കുറിച്ച് പലരോടും അന്വേഷണം നടത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നതായിരുന്നു.പ്രത്യേകിച്ചും അയാള്‍ എഴുതി കൊണ്ടിരുന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിരുന്ന അവ്യക്തമായ കഥാപാത്രങ്ങള്‍.അയല്‍വാസികളും ആയി ബന്ധം ഒന്നുമില്ലാത്ത,സുഹൃത്തുക്കളും ശത്രുക്കളും ഇല്ലാത്ത ഒരാള്‍ ആണ് മോര്‍ലര്‍ എന്ന് ബ്രുണേല്‍ മനസ്സിലാകുന്നു.അത് കൊണ്ട് തന്നെ മോര്‍ലറിനു എന്ത് ആണ് അന്ന് രാത്രി സംഭവിച്ചത് എന്നറിയാന്‍ ഉള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു.അയാളുടെ മുറിയില്‍ കാണപ്പെട്ട ദുരൂഹമായ ചിത്രങ്ങളും സംഭവത്തിന് ആകെ മൊത്തം നിഗൂഡമായ ഒരു പരിവേഷം നല്‍കുന്നു.ആ സമയത്താണ് മോര്‍ലറിനെ പരിചരിക്കുന്ന ഡോക്റ്റര്‍ ബ്രുനെലിനോട് വിചിത്രമായ ഒരു കാര്യം പറയുന്നത്.പള്‍സ് തീരെ കുറഞ്ഞ മോര്‍ലറിന്റെ തലച്ചോറ് സാധാരണ മനുഷ്യനില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്.ബ്രുണേല്‍ മോര്‍ലര്‍ എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളെ തിരയാന്‍ തുടങ്ങുന്നു.അതിലെ ഒരു കഥാപാത്രമായ "സോണ്‍ഫെല്‍ടിനെ" കണ്ടെത്തുന്നു.അവര്‍ ഒരു ഡോക്റ്റര്‍ ആയിരുന്നു-മനുഷ്യ മനസ്സിനെ പരിചരിക്കുന്ന ഒരു ഡോക്റ്റര്‍.മോര്‍ലാര്‍ അവരുടെ ചികിത്സ തേടിയിരുന്നു എന്നവര്‍ പറയുന്നു.കൂടെ മോര്‍ലറിന്റെ വിചിത്രമായ ജീവിതത്തെ കുറിച്ചും.കൂടുതല്‍ ദുരൂഹമായ ആ കഥ അറിയാന്‍ ബാക്കി ചിത്രം കാണുക.
"റിച്ചാര്‍ഡ് ബര്‍ട്ടന്‍" മോര്‍ലര്‍ എന്ന കഥാപാത്രമായി മികച്ചു നിന്നു.എടുത്തു പറയേണ്ടത് ബി ജി എം ആണ്.എഴുപതുകളിലും എന്പതുകളിലും ഇറങ്ങിയ പല ചിത്രങ്ങളിലും തീമിലും സംഗീതത്തിലും ഉള്ള ഒരു പുതുമ ഇപ്പോള്‍ കാണുന്ന പ്രേക്ഷകന് പോലും അനുഭവപ്പെടും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരു പക്ഷേ ഇന്ന് ഹോളിവുഡ് സിനിമകള്‍ പലതിനും പുതുമ അവകാശപ്പെടാന്‍ പോലും ഇല്ലാതെ ഉള്ള സാഹചര്യത്തില്‍.ഇനി ഈ ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സൈക്കോ-ഫാന്റസി-ത്രില്ലര്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നതെല്ലാം ഈ ചിത്രത്തില്‍ ഉണ്ട്.എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം;പ്രത്യേകിച്ചും ക്ലൈമാക്സ് രംഗം പ്രേക്ഷകനില്‍ എത്തിക്കുന്ന ഭീകരത അത്രമാത്രം ആണ്.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment