199.GOOD MORNING,VIETNAM(ENGLISH,1987),|Comedy|War|Drama|,Dir:-Barry Levinson,*ing:-Robbin Williams,Forest Whitaker.
അറുപതുകളുടെ പശ്ചാത്തലത്തില്‍ അമേരിക്ക വിയട്നാമില്‍ സേനയെ വിന്യസിപ്പിച്ച കാലഘട്ടത്തില്‍ ആണ് "ഗുഡ് മോര്‍ണിംഗ് വിയട്നാമിന്റെ" കഥ നടക്കുന്നത്."റോബിന്‍ വില്യംസ്" അഡ്രിയാന്‍ ക്രോണര്‍ എന്ന "ആര്‍ ജെ"യെ അവതരിപിക്കുന്നു.അഡ്രിയാന്‍ വ്യോമസേനയിലെ എയര്‍മാന്‍ ആണ്.അയാള്‍ പട്ടാളക്കാര്‍ക്ക് വേണ്ടി മറ്റു രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന റേഡിയോയില്‍ ജോക്കി ആണ്.തന്റേതായ ഒരു രസികന്‍ ശൈലിയില്‍ ആണ് അദ്ദേഹം തന്റെ പരിപാടികള്‍ അവതരിപ്പിക്കുന്നത്.അത് കൊണ്ട് തന്നെ പട്ടാളക്കാര്‍ക്കിടയില്‍ അയാള്‍ പ്രശസ്തന്‍ ആണ്.സെയ്ഗോനിലേക്ക് ക്രെറ്റില്‍ എന്ന സ്ഥലത്ത് നിന്നും വന്ന അഡ്രിയാന്‍ അതിവേഗം തന്നെ വിയട്നാമില്‍ ഒരു തരംഗം ആയി മാറി.രാവിലത്തെ പ്രോഗ്രാമില്‍ "ഗുഡ് മോര്‍ണിംഗ് വിയട്നാം" എന്ന് തുടങ്ങുന്ന അഡ്രിയാന്‍ പട്ടാളക്കാര്‍ക്ക് വേണ്ടി കേള്‍പ്പിച്ചിരുന്ന പാട്ടുകളുടെ പട്ടികയില്‍ പോലും മാറ്റം വരുത്തി.പട്ടാളക്കാരുടെ ജീവിതത്തിലെ അവിഭാജ്യം ആയി മാറുക ആയിരുന്നു അഡ്രിയാന്‍.വാര്‍ത്തകള്‍ രസകരമായി അവതരിപ്പിക്കാന്‍ ഉള്ള പ്രത്യേക കഴിവും വാക്ചാരുതയും അഡ്രിയാന്‍ സഹ ജോക്കികളുടെ ഇടയിലും ബ്രിഗേഡിയര്‍ ജെനറലിന്റെ ഇടയിലും പ്രിയങ്കരന്‍ ആക്കി.
എന്നാല്‍ അഡ്രിയാന്റെ തമാശകള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ചും സ്വയം വലിയൊരു തമാശക്കാരന്‍ ആണ് താന്‍ എന്ന് കരുതുന്ന ഹോക് എന്ന ലെഫ്ടനന്റും സെര്‍ജന്റ് മേജര്‍ ആയ ഫിലിപ്പും.പട്ടാളത്തിന്റെ ചട്ടവട്ടങ്ങളില്‍ നിന്നും അഡ്രിയാന്‍ നടത്തിയ അവതരണ ശൈലി അവര്‍ക്ക് ഇഷ്ടം ആകുന്നില്ല.ആയിടയ്ക്കാണ് അഡ്രിയാന്‍ ഒരു വിയട്നാമീസ് പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നത്.അവളെ പിന്തുടര്‍ന്ന അഡ്രിയാന്‍ ആ പെണ്‍ക്കുട്ടി ഇംഗ്ലീഷ് പഠിക്കുന്ന സ്ക്കൂള്‍ കാണുന്നു.അയാള്‍ അവിടത്തെ അധ്യാപകന് കാശ് കൊടുത്തു ഇംഗ്ലീഷ് ക്ലാസുകള്‍ സ്വയം എടുക്കാന്‍ തുടങ്ങുന്നു.അതിന്റെ പിന്നില്‍ ഉള്ള താല്‍പ്പര്യം ഒന്ന് മാത്രം ആ പെണ്‍ക്കുട്ടിയെ സ്വന്തമാക്കുക.എന്നാല്‍ അവിടെ പഠിക്കുന്ന അവളുടെ സഹോദരന്‍ ആദ്യം അത് എതിര്‍ക്കുന്നു.അഡ്രിയാന്‍ അവനെ അയാളുടെ കൂട്ടുകാരന്‍ ആക്കുന്നു.സന്തോഷകരമായി പോയിരുന്ന അഡ്രിയാന്റെ ജീവിതം എന്നാല്‍ അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം മാറുന്നു.തന്റെ ജീവന് അപകടം പിണയുന്ന സമയങ്ങള്‍ എത്തുന്നു.പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആളുകള്‍ ഉണ്ട്.എന്നാല്‍ അഡ്രിയാന്‍ അതില്‍ നിന്നും രക്ഷപ്പെടുകയും വേണം.
വിയട്നാം യുദ്ധത്തിന്‍റെ പശ്ചാത്തലം ആയതു കൊണ്ട് തന്നെയും അതില്‍ അധിനിവേശത്തിന്റെ എല്ലാ വശങ്ങള്‍ കടന്നു വരുകയും ചെയ്യുന്നത് കൊണ്ടും അമേരിക്കാര്‍ക്ക് ഇടയില്‍ അതിനെതിരെ ഉള്ള വികാരം അഡ്രിയാന്റെ കഥാപാത്രം പലപ്പോഴും അവതരിപ്പിക്കുന്നുണ്ട്.പ്രത്യേകിച്ചും നിക്സന്‍ സന്ദര്‍ശനം നടത്തിയ സമയത്തെ ബ്രോട്കാസ്ട്ടിംഗ് അവതരണം .അതിലും അപ്പുറം ആയിരുന്നു അമേരിക്ക ഒളിപ്പിക്കാന്‍ നോക്കി സെന്‍സര്‍ ചെയ്തിരുന്ന അവിടത്തെ സ്ഥിതികള്‍. അഡ്രിയാന്‍ പ്രശ്നങ്ങളിലേക്ക് എടുത്ത് ചാടുക ആയിരുന്നു .റോബിന്‍ വില്യംസിന് ഇതിലെ അഡ്രിയാന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ "അക്കാദമി അവാര്‍ഡിന്" നാമനിര്‍ദേശം ലഭിച്ചതാണ്.കൂടാതെ ഈ ചിത്രം "അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്ട്യൂട്ടിന്റെ" "മികച്ച നൂറു തമാശ സിനിമകളുടെ" പട്ടികയില്‍ ഇടം നേടിയിട്ടും ഉണ്ട്.മനസ്സിന് നല്ലൊരു ആശ്വാസവും സുഖവും ആയിരുന്നു ഇ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.നല്ല ചിത്രം,!!
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment