203.LET'S BE COPS(ENGLISH,2014),|Comedy|,Dir:-Luke Greenfield,*ing:-Jake Johnson,Damon Wayns.
ജീവിതത്തില്‍ തങ്ങള്‍ എന്തിലാണോ നല്ലത് അതില്‍ വിജയം നേടാന്‍ കഴിയാത്ത രണ്ടു സുഹൃത്തുക്കള്‍ ആണ് രയാനും ജെസ്റ്റിനും.റയാന്‍ കോളേജ് സമയങ്ങളില്‍ മികച്ച ഒരു റഗ്ബി കളിക്കാരന്‍ ആയിരുന്നു.എന്നാല്‍ മുട്ടില്‍ ഏറ്റ ക്ഷതം അയാളുടെ ജീവിതത്തില്‍ ഒരു പ്രൊഫഷനല്‍ കളിക്കാരന്‍ ആകാന്‍ ഉള്ള സാധ്യത നഷ്ടമാക്കി.ജസ്റ്റിന്‍ ഒരു ഗെയിം ഡെവലപ്പര്‍ ആണ്.ജസ്റ്റിന്‍ വികസിപ്പിച്ച പോലീസ്മാന്‍ എന്ന ഗെയിം അയാളുടെ കമ്പനിയില്‍ ആരും സ്വീകരിക്കുന്നില്ല.ചുരുക്കത്തില്‍ നാട്ടുകാര്‍ക്കൊക്കെ മോശം അഭിപ്രായം ഉള്ള രണ്ടു പേര്‍ ആയിരുന്നു രയാനും ജസ്റ്റിനും .അവര്‍ ഒരുമിച്ചാണ് താമസിക്കുന്നതും.ജസ്റ്റിന്റെ ഗെയിം കമ്പനി നിരസിച്ച ദിവസം പഴയ സഹപാഠികള്‍ ഒന്നിച്ചു കൂടുന്ന ഒരു പാര്‍ട്ടി ഉണ്ടായിരുന്നു.
കോസ്ട്യൂം പാര്‍ട്ടി ആണെന്ന് കരുതി ജസ്റ്റിന്‍ ഗെയിമിനു വേണ്ടി തയ്യാറാക്കിയ പോലീസ് വേഷം അണിഞ്ഞാണ് അവര്‍ അവിടെ ചെന്നത്.എന്നാല്‍ അതൊരു Masquerade പാര്‍ട്ടി ആയിരുന്നു.അവര്‍ അവിടെ വച്ച് ചിലരോട് എങ്കിലും പോലീസില്‍ ആണെന്ന് പറഞ്ഞു.എന്നാല്‍ റയാന്‍ ആകെ നിരാശനായി മാറി.പഴയ സുഹൃത്തുക്കള്‍ എല്ലാം സമ്പന്നതയില്‍ നില്‍ക്കുന്നു.അവര്‍ ആരും ഇവരോട് രണ്ടു താല്‍പ്പര്യം കാണിക്കുന്നും ഇല്ല.നിരാശരായ അവര്‍ രണ്ടു പേരും അവിടെ നിന്നും ഇറങ്ങി.ആ പോലീസ് യൂണിഫോര്‍മില്‍ തന്നെ.ആളുകള്‍ അവര്‍ ശരിക്കുള്ള പോലീസ് ആണെന്ന് കരുതുന്നു.അന്ന് രാത്രി അവര്‍ ദു:ഖങ്ങള്‍ മാറ്റാന്‍ ആ വേഷത്തില്‍ അര്‍മാദിച്ചു.എന്നാല്‍ റയാന്‍ അടുത്ത ദിവസം തന്നെ പോലീസ് ആകാന്‍ ഉള്ള തയാറെടുപ്പുകള്‍ നടത്തുന്നു.യൂടൂബ് വീഡിയോകളില്‍ നിന്നും പോലീസ് ഉപയോഗിക്കുന്ന കോഡുകള്‍ മനസ്സിലാക്കുന്നു.ഇ-ബേ യില്‍ നിന്നും പോലീസ് കാര്‍ പോലുള്ളത് ഒരെണ്ണം വാങ്ങുന്നു.ആദ്യം ഇതിനെ എതിര്‍ത്ത ജസ്റ്റിന്‍ എന്നാല്‍ രയാന്റെ ഒപ്പം ചേരുന്നു.അതിന്റെ ഇടയ്ക്ക് ജസ്റ്റിന്റെ പേര് ചാംഗ് എന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.പോലീസ് വേഷത്തില്‍ അവരുടെ ജീവിതത്തിലെ വിഷമങ്ങള്‍ മറക്കുമ്പോള്‍ ആയിരുന്നു അവയ്ക്ക് ശരിക്കുള്ള അപകടം നേരിടേണ്ടി വരുന്നത്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
തീര്‍ച്ചയായും കണ്ടിരിക്കണ്ട സിനിമ എന്നൊന്നും ഒരിക്കലും ഈ ചിത്രത്തെ കുറിച്ച് പറയില്ല.എന്നാല്‍ Jump Street പരമ്പര,Harold and Kumar പരമ്പര പോലെ ഉള്ള സിനിമകള്‍ ആസ്വധിചിട്ടുള്ളവര്‍ക്ക്ഈ സിനിമയും ഇഷ്ടം ആകും എന്ന് തോന്നുന്നു.വെറുതെ ഒരു ടൈം പാസ് സിനിമ മാത്രമായി കാണാവുന്ന ഒന്ന്.അമേരിക്കന്‍ കോമഡി സിനിമകളുടെ അതേ രീതിയില്‍ ഒന്നാണ് ഈ ചിത്രം.ചിലപ്പോള്‍ ഒരു രണ്ടാം ഭാഗം ഒക്കെ വരുമായിരിക്കും എന്ന് തോന്നുന്നു.എന്തായാലും സമ്മിശ്ര പ്രതികരണം ആണ് ഈ ചിത്രത്തെ കുറിച്ച് ലഭിച്ചത്.എന്തായാലും ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ സിനിമ കുറച്ചൊക്കെ ചിരിപ്പിച്ചു.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment