205.ONE HOUR PHOTO(ENGLISH,2002).|Thriller|Drama|,Dir:-Mark Romanek,*ing:-Robbin Williams,Michael Vartan.
"Family photos depict smiling faces... births, weddings, holidays, children's birthday parties. People take pictures of the happy moments in their lives. Someone looking through our photo album would conclude that we had led a joyous, leisurely existence free of tragedy. No one ever takes a photograph of something they want to forget"-നമ്മള്‍ എടുക്കുന്ന സ്വകാര്യ ഫോട്ടോകളുടെ ഉദ്ദേശം ഇതിലും അര്‍ത്ഥവത്തായി വ്യാഖ്യാനിക്കാന്‍ കഴിയില്ല എന്ന് തോന്നുന്നു.
റോബിന്‍ വില്ല്യംസിന്റെ അഭിനയ ജിവിതത്തിലെ മികച്ച കഥാപാത്രം ആയിരുന്നു ഈ സൈക്കോ ത്രില്ലര്‍ ചിത്രത്തിലെ "സൈ പാരിഷ്" എന്ന ഫോട്ടോ ടെക്നീഷ്യന്‍റെ വേഷം.സേവ് മാര്‍ട്ട് എന്ന ഷോപ്പിംഗ് ചെയിനില്‍ ഫോട്ടോയുടെ വിഭാഗം കൈകാര്യം ചെയ്തിരുന്നത് സൈ ആയിരുന്നു.ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന സൈ.അതില്‍ എന്തെങ്കിലും സന്തോഷം കണ്ടെത്തിയിരുന്നത് അവിടെ സ്ഥിരമായി ഫോട്ടോ പ്രോസസ് ചെയ്യാന്‍ വരുന്ന കുടുംബങ്ങളുടെ ഫോട്ടോകള്‍ കണ്ടായിരുന്നു.അയാള്‍ക്ക് അവരെല്ലാം പരിചിതര്‍ ആയിരുന്നു.പലരുടെയും കുട്ടിക്കാലം മുതല്‍ ഉള്ള വിശേഷങ്ങള്‍ സൈ സ്വന്തം കൈ വെള്ളയില്‍ തന്നെ സൂക്ഷിച്ചിരുന്നു.അതില്‍ ഒരു പ്രത്യേക സ്നേഹം തോന്നിയ കുടുംബം ആയിരുന്നു "യോര്‍ക്കിന്‍" കുടുംബം.വില്‍,ഭാര്യ നീന മകന്‍ ജേക് എന്നിവര്‍ അടങ്ങുന്ന ആ കുടുംബത്തിലെ എല്ലാവരും അയാള്‍ക്ക് പരിചിതര്‍ ആയിരുന്നു.ഒരു പക്ഷേ സൈ സ്വയം താന്‍ ആ കുടുംബത്തില്‍ ഉള്ള ആളാണ് എന്ന് സങ്കല്‍പ്പിച്ചു പോലും നോക്കാറുണ്ടായിരുന്നു.
വില്‍ സ്വന്തമായി കമ്പനി ഒക്കെ ഉള്ള പണക്കാരന്‍ ആയിരുന്നു.എന്നാല്‍ പണത്തിന്റെ പുറകെ പോയ അയാള്‍ക്ക് ഭാര്യയും മകനും എപ്പോഴോ അകന്നു പോയി.മകന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ഒന്നും അയാള്‍ പങ്കെടുക്കുന്നില്ല.അത് നീനയേയും ജെക്കിനെയും വിഷമിപ്പിച്ചിരുന്നു.സൈ തന്റെ പ്രിയപ്പെട്ട ആളുകള്‍ക്കായി സൌജന്യ നിരക്കില്‍ പ്രിന്‍റും എന്തിനു വേറെ ജെക്കിനു പിറന്നാള്‍ സമ്മാനമായി ഒരു ക്യാമറ വരെ നല്‍കുന്നു.സൈ ആ കുടുംബത്തെ തന്നിലേക്ക് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ഒരു ദിവസം സേവ് മാര്‍ട്ടിലെ മാനേജര്‍ സൈ കാരണം കമ്പനിക്കു ഉണ്ടായ നഷ്ടം നിരത്തി അയാളെ പിരിച്ചു വിടുന്നു.ആ സമയം ആണ് തന്‍റെ പ്രിയപ്പെട്ട കുടുംബത്തെ കാത്തിരിക്കുന്ന ദുരിതം സൈ ഒരു ഫോട്ടോയില്‍ കൂടി മനസ്സിലാക്കുന്നത്.സൈ ആ കുടുംബത്തെ സംരക്ഷിക്കുവാന്‍ ഇറങ്ങുന്നു.എന്നാല്‍ അയാളുടെ പ്രവര്‍ത്തികള്‍ നിയമത്തിന്റെ മുന്നില്‍ അപകടകാരിയും ഒപ്പം സമൂഹത്തിനു അനഭിമാതനും ആക്കുന്നു.
ഒരാളുടെ ഇഷ്ട പ്രകാരം ആല്ലാതെ മറ്റൊരാള്‍ അയാളുടെ ജീവിതത്തില്‍ എത്തി നോക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖ കുറവ് ഈ ചിത്രം കാണുന്ന ഇടയ്ക്ക് പലപ്പോഴും അനുഭവപ്പെട്ടു,ഇനി ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പോലും നമ്മുടെ അടുത്ത വാക്കിനായി കാത്തു നില്‍ക്കുന്ന ആള്‍ ചിലര്‍ക്കെങ്കിലും ഒരു ശല്യം ആകാറുണ്ട്.അത് പോലെ തന്നെ സൈയുടെ പല പ്രവര്‍ത്തികളും അരോചകമായി തോന്നി.റോമനെക് ഭീകരമായ ട്വിസ്റ്റുകള്‍ ഒന്നും നല്‍കാതെ സൈ എന്ന കഥാപാത്രത്തിന്റെ മൂല്യങ്ങളിലേക്കു ആണ് കൂടുതല്‍ ശ്രദ്ധ തിരിച്ചത്.അത് കൊണ്ട് തന്നെ റോബിയുടെ മികച്ച അഭിനയ പാടവം ഈ ചിത്രത്തിലുടനീളം ദൃശ്യം ആണ്.ആദ്യം പറഞ്ഞത് പോലെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്താന്‍ മാത്രമേ ആളുകള്‍ ക്യാമറ ഉപയോഗിക്കുക.എന്നാല്‍ ജീവിതം അതിലും അപ്പുറം ഉണ്ട്.ശ്രദ്ധിക്കപ്പെടാത്ത എന്നാല്‍ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യം ഉള്ള ആളുകള്‍.അതില്‍ ഒരാള്‍ ആയിരുന്നു സൈയും.ഒരു വ്യത്യസ്ഥമായ സൈക്കോ-ത്രില്ലര്‍ ചിത്രം ആയി One Hour Photo എന്ന ചിത്രത്തെ കണക്കാക്കാം..
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment