183.STILL SMALL VOICES(ENGLISH,2007),|Thriller|Mystery|Fantasy|,Dir:-Mario Azzopardi,*ing:-Catherine Bell,Mark Humphrey.
"മരണപ്പെട്ടു എന്ന് കരുതിയ പെണ്‍ക്കുട്ടിയുടെ 911 കോള്‍!!"
ഫാന്റസി-ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം ആണ് "Still Small Voices".അമേരിക്കന്‍ ടി വി ചിത്രമായാണ് ഇത് റിലീസ് ആകുന്നത്."മൈക്കള്‍" 911 ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ആണ് ജോലി ചെയ്യുന്നത്.കുറച്ചു ദിവസം മുന്‍പ് അവളുടെ കുട്ടിയെ പ്രസവത്തില്‍ തന്നെ നഷ്ടപ്പെടുന്നു.അതിനു ശേഷം മൈക്കള്‍ ദു:സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നു.നീല ഫ്രോക്ക് അണിഞ്ഞ പെണ്‍ക്കുട്ടി അവളുടെ കുട്ടിയെ തട്ടി എടുത്തു കൊണ്ട് പോകുന്നതായും അതിനോടൊപ്പം വാതില്‍ തകര്‍ത്തു അകത്തു കയറാന്‍ ശ്രമിക്കുന്ന ഒരു തടിയനെയും ആണ് അവള്‍ സ്വപ്നത്തില്‍ കാണുന്നത്.അതവളെ വളരെയധികം ഭയപ്പെടുത്തുന്നുണ്ട്.ഒരു ദിവസം മൈക്കളിന് ജോലിയുടെ സമയത്ത് സഹായം ആവശ്യം ഉണ്ടെന്നു തോന്നിക്കും വിധം ഒരു പെണ്‍ക്കുട്ടിയുടെ എന്ന് തോന്നിപ്പിക്കുന്ന കോള്‍ ലഭിക്കുന്നു.സംസാരിക്കാന്‍ കഴിയാതിരുന്ന ആ പെണ്‍ക്കുട്ടിയുടെ വയസ്സ് ആറു ആണെന്നും അവള്‍ ഒരു തീ അപകടത്തില്‍ പെട്ടിരിക്കുകയാനെന്നും ശബ്ദ സഹായത്തോടെ മൈക്കള്‍ മനസ്സിലാക്കുന്നു.എന്നാല്‍ വിലാസം അറിയുന്നതിന് മുന്‍പ് കോള്‍ കട്ട് ആകുന്നു.
തന്റെ കയ്യില്‍ ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ മേല്‍ വിലാസത്തില്‍ സഹായിക്കാന്‍ മൈക്കള്‍ പോലീസിനോട് ആവശ്യപ്പെടുന്നു.എന്നാല്‍ അവര്‍ക്ക് അതിനു സാധിക്കുന്നില്ല.കാരണം അങ്ങനെ ഒരു അഡ്രസ്സ് ഇല്ലായിരുന്നു എന്നത് ആയിരുന്നു കാരണം.പിന്നീട് മൈക്കളിന്റെ ബോസ് അത്തരത്തില്‍ ഒരു കോള്‍ വന്നിരുന്നില്ല എന്നവളോട് പറയുന്നു.തല്‍ക്കാലത്തേക്ക് ജോലിയില്‍ നിന്നും മാറി നില്‍ക്കാനും ആവശ്യപ്പെടുന്നു.ജീവിതത്തില്‍ നടന്ന ദുരിതങ്ങള്‍ അവളുടെ മാനസിക നില തെറ്റിച്ചു എന്ന് അവര്‍ കരുതുന്നു.എന്നാല്‍ മൈക്കലിനെ പിന്നെയും ആ സ്വപ്നം പിന്തുടരുന്നു.എന്നാല്‍ പതിവ് പരിശോധനയ്ക്ക് ഇടയില്‍ അവളുടെ തലയില്‍ ഉള്ള ഒരു ഞരമ്പില്‍ ബ്ലീഡിംഗ് ഉണ്ടായി എന്ന് ഡോക്റ്റര്‍ മനസ്സിലാക്കുന്നു.പ്രസവത്തിന്റെ സമയത്തുള്ള സ്ട്രസ്സില്‍ സംഭവിച്ച ക്ഷതം ആയിരുന്നു അത്.ഉടന്‍ തന്നെ അവളുടെ ഭര്‍ത്താവായ "ഡോക്റ്റര്‍ ആഷ്" അവളെ അന്വേഷിച്ചു ഇറങ്ങുന്നു.മൈക്കള്‍ തന്‍റെ അമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു.എന്നാല്‍ അവള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ആരോ സഹായം ചോദിച്ചു കൊണ്ട് ഉള്ളതാണെന്ന് അവള്‍ കരുതുന്നു.അവള്‍ ഒരു തീരുമാനം എടുക്കുന്നു.അവള്‍ ആ കോളിന്റെ പുറകില്‍ ഉള്ള സത്യം അന്വേഷിക്കാന്‍ തീരുമാനിക്കുന്നു.അതിന്റെ പുറകില്‍ ഉള്ള സത്യവും.കൂടുതല്‍ സത്യങ്ങള്‍ അവള്‍ അറിയുന്നു.അല്‍പ്പം കുഴയ്ക്കുന്ന സത്യങ്ങള്‍..
ഒരു ടി വി സിനിമ ആണെങ്കിലും ഹോളിവുഡ് ത്രില്ലര്‍ സിനിമകളുടെ നിലവാരം ഈ ചിത്രത്തിന് ഉണ്ട്.അതി തീക്ഷ്ണമായ ഒരു ത്രില്ലര്‍ മൂഡ് ഈ ചിത്രം കൊടുക്കുന്നില്ല എങ്കില്‍ പോലും ഇംഗ്ലീഷ് സിനിമയുടെ നിലവാരത്തില്‍ ഉള്ള ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം.തുടക്കത്തില്‍ പറഞ്ഞത് പോലെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും കുറച്ചു അകന്നു ഒരു ഫാന്ടസ്സി ത്രില്ലര്‍ ആയാണ് ഈ ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.അതിനാല്‍ തന്നെ ആവശ്യമുള്ള ട്വിസ്റ്റുകള്‍ ഈ ചിത്രം ഉടനീളം നല്‍കുന്നുണ്ട്.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment