197.THE CASE OF ITAEWON HOMICIDE(KOREAN,2009),|Mystery|Thriller|Crime|,Dir:-Ki-Seong Hong,*ing:-Peter Holman,Jin Yeong.
"യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി ഇട്ടവോനില്‍ നടന്നത് എന്ത്?യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ഒരു കൊറിയന്‍ ത്രില്ലര്‍"
കൊറിയന്‍ സിനിമകളുടെ വലിയൊരു പ്രത്യേകത ആണ് അവരുടെ പല പ്രശസ്ത ക്രൈം ത്രില്ലറുകളും യഥാര്‍ത്ഥ സംഭവങ്ങളും ആയുള്ള ബന്ധം.നാടകീയത ആവശ്യം ഉള്ള സ്ഥലത്ത് മാത്രം നല്‍കി ബാക്കി എല്ലാം യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്."ഇട്ടാവോണ്‍ കേസിലും" അവര്‍ അത് ചെയ്തു വിജയിച്ചിട്ടും ഉണ്ട്.1997 ല്‍ കൊറിയയെ നടുക്കിയ സംഭവം ആയിരുന്നു "ജോ ജോംഗ് പില്‍" എന്ന വിദ്യാര്‍ഥിയുടെ കൊലപാതകം.23 വയസ്സുള്ള ആ യുവാവ് സ്വയം പ്രയത്നത്താല്‍ ആണ് പാവപ്പെട്ട തന്‍റെ കുടുംബത്തെയും നോക്കി പഠിക്കാന്‍ ഉള്ള പണവും കണ്ടെത്തിയിരുന്നത്.എന്നാല്‍ ഒരു ബര്‍ഗര്‍ കടയില്‍ ഉള്ള ടോയിലറ്റില്‍ വച്ച് അവനെ ആരോ കൊല്ലുന്നു.കഴുത്തിന് പുറകു വശത്തായി ഏറ്റ രണ്ടു കുത്തും നെഞ്ചില്‍ ഏറ്റ നാല് കുത്തും ഹൃദയത്തില്‍ കൊണ്ട രണ്ടു കുത്തും ആ യുവാവിന്റെ മരണത്തില്‍ അവസാനിച്ചു.
സംഭവം നടന്ന സമയം ഒരാള്‍ ടോയിലറ്റില്‍ നിന്നും പുറത്തു പോയതായി ദൃക്സാക്ഷികള്‍ ഉണ്ടാകുന്നു.എന്നാല്‍ കേസ് അന്വേഷിക്കാനായി അടുത്ത ദിവസം സംഭവം നടന്ന ടോയിലറ്റില്‍ എത്തിയപ്പോള്‍ അവിടെ ഉള്ളവര്‍ രക്തക്കറ മുഴുവന്‍ കഴുകി കളഞ്ഞതായി മനസിലാക്കുന്നു.പ്രോസിക്യൂട്ടര്‍ "പാര്‍ക്കിനും" അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇനി സാഹചര്യ തെളിവുകളില്‍ ആശ്രയിക്കണ്ട അവസ്ഥയില്‍ ആയി ഈ കേസ് ."പിയര്‍സന്‍" എന്ന മെക്സികന്‍-കൊറിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാര്‍ഥിയെ പോലീസ് കുറ്റവാളി ആയി കണക്കാക്കുന്നു.എന്നാല്‍ അമേരിക്കന്‍ പൗരത്വം ഉള്ള അവനു അതിന്റെ പരിരക്ഷയും ഉണ്ട്.പിയര്‍സന്‍ കൊറിയന്‍ സംസാരിക്കാന്‍ അറിയാത്ത അത് മനസ്സിലാകുന്ന ആളാണ്.പിയര്‍സന്‍ താന്‍ അല്ല കൊലപാതകം ചെയ്തതെന്ന് പോലീസിന്റെ മുന്നില്‍ ആണയിടുന്നു.അപ്പോഴാണ് സംഭവം നടന്ന സമയം ടോയിലറ്റില്‍ നിന്നും പുറത്തു ആദ്യം വന്ന "അലക്സ് ജംഗ്" പിയര്‍സന് എതിരായ മൊഴിയും ആയി എത്തിയത്.എന്നാല്‍ പ്രോസിക്യൂട്ടര്‍ ആയ പാര്‍ക്കിനു അലക്സിന്റെ മൊഴിയില്‍ സംശയം തോന്നുന്നു.പിന്നീടുള്ള സംഭവവികാസങ്ങളില്‍ തെളിവുകളുടെ ബലത്തില്‍ അലക്സ് ആണ് കൊലയാളി എന്ന് പാര്‍ക്ക് കരുതുന്നു.അയാള്‍ക്ക് അതിനായി തന്റെ ഭാഗത്തില്‍ ന്യായവും ഉണ്ട്.അലക്സിന്റെ അച്ഛന്‍ എന്നാല്‍ സമൂഹത്തില്‍ അത്യാവശ്യം സ്വാധീനം ഉള്ള ആളാണ്.അതിനാല്‍ തന്നെ അയാള്‍ തനിക്കു സ്വാധീനിക്കാന്‍ ആകുന്ന രീതിയില്‍ ഒക്കെ എല്ലാം ചെയ്യുന്നും ഉണ്ട്.പക്ഷെ ഇവരില്‍ ഒരാള്‍ ആണ് കൊലയാളി എന്ന് എല്ലാവര്‍ക്കും അറിയാം.എന്നാല്‍ അത് ആരാണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
വളരെയധിക, മികച്ച ഒരു ത്രില്ലര്‍ ആയി എനിക്ക് ഈ ചിത്രത്തെ തോന്നി.പ്രത്യേകിച്ചും കോടതിയില്‍ അവതരിപ്പിക്കുന്ന തെളിവുകളും സാക്ഷി മൊഴികളും.പ്രേക്ഷകനെ തന്നെ സംശയത്തില്‍ ആക്കുന്നുണ്ട്.എന്നാല്‍ സിനിമയില്‍ അവര്‍ അവസാനം ക്ലൈമാക്സില്‍ കാണിച്ച ട്വിസ്റ്റും ഗംഭീരം ആയിരുന്നു.ഒരു പക്ഷേ ആരും പ്രതീക്ഷിക്കാത്ത ഒന്ന്.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം എന്ന നിലയില്‍ ആ സംഭവ വികാസങ്ങളോട് നീതി പുലര്‍ത്തി ഈ ചിത്രം എന്ന് മനസ്സിലായി.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒരു ചിത്രം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment