202.KILLER TOON(KOREAN,2013),|Thriller|Horror|Crime|,Dir:-Yong Gyun Kim,*ing:-Si Young Lee,Ki Joon Hum.
"പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ?അതോ മനസ്സിലെ തിന്മയുടെ പ്രതിനിധി ആണോ"?
കാംഗ് ജി യുംഗ് തന്റെ ആദ്യ വെബ്ടൂണ്‍ ആയ "History of Lunacy" യുടെ വിജയത്തിന് ശേഷം അടുത്തത് പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.പ്രേതങ്ങളുടെയും പകയുളള ആത്മാക്കളുടെയും കഥ പറയുന്ന ആദ്യ വെബ്ടൂണും അതിന്‍റെ പുസ്തക രൂപവും എല്ലാം വലിയ ഹിറ്റുകള്‍ ആയിരുന്നു.അവര്‍ തന്റെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ച പ്രസാധകയുടെ അടുക്കല്‍ തന്‍റെ പുതിയ കഥ അയച്ചു കൊടുക്കുന്നു.പ്രസാധകയുടെ സെര്‍വറിലേക്ക് നേരിട്ട് അയച്ച ആ സമാഹാരത്തില്‍ കണ്ട ചിത്രങ്ങള്‍ അവരെ ഭയചകിത ആക്കുന്നു.അവരുടെ ജീവിതത്തില്‍ അവരിലൂടെ മാത്രം ജീവിക്കുന്ന ഒരു രഹസ്യത്തിന്റെ കഥ ആയിരുന്നു അതില്‍.ഭയന്ന് പോയ അവര്‍ കാംഗ് ജി യുംഗിനെ ഫോണില്‍ ബന്ധപ്പെടുന്നു.എന്നാല്‍ അവരുടെ വോയിസ് മെയിലിലേക്ക് ആണ് ആ കോള്‍ പോയത്.അവര്‍ തന്റെ ജീവിതത്തിലെ ആ ഇരുണ്ട രഹസ്യം കാംഗ് എങ്ങനെ മനസ്സിലാക്കി എന്ന് ചോദിക്കുന്നു.അല്‍പ്പ സമയത്തിന് ശേഷം അവര്‍ ആ വെബ്ടൂണില്‍ ഉള്ള അതെ രീതിയില്‍ കൊല്ലപ്പെടുന്നു.മരിച്ച രീതിയും മരിച്ചു കിടക്കുന്ന രീതി പോലും ആ വെബ്ടൂണില്‍ ഉള്ളത് പോലെ തന്നെ ആയിരുന്നു.
കേസ് അന്വേഷണം ഡിറ്റക്ടീവ് ആയ ലീ കി ചിയോളും സഹായിയും കേസ് അന്വേഷണം ഏറ്റെടുക്കുന്നു.അവര്‍ക്ക് സംഭവ സ്ഥലത്തുള്ള കമ്പ്യൂട്ടറില്‍ തുറന്ന വച്ച രീതിയില്‍ നേരത്തെ നടന്ന കൊലപാതകത്തിന്റെ വെബ്ടൂണ്‍ ലഭിക്കുന്നു.അവിടെ നിന്നുള്ള തെളിവുകള്‍ പരിശോദിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല.ആദ്യം ആത്മഹത്യ ആണെന്ന് കരുതിയ മരണം യഥാര്‍ത്ഥത്തില്‍ കൊലപാതകം ആണെന്നുള്ള ഒരു സംശയം ഒഴികെ.അവര്‍ കാംഗിനെ കണ്ടെത്തുന്നു.എന്നാല്‍ കാംഗ് അവിടെ ഇല്ലായിരുന്നു എന്നവരെ അറിയിക്കുന്നു.കാംഗ് പറഞ്ഞതില്‍ അസ്വാഭാവികത ഒന്നും അവര്‍ക്ക് തോന്നുന്നും ഇല്ല.മരണം സംഭവിച്ച ആയുധത്തില്‍ പ്രസാധകയുടെ വിരല്‍പ്പാടുകള്‍ മാത്രം ലഭിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.എന്നാല്‍ പിന്നീട് ആ വെബ്ടൂണ്‍ വായിക്കുന്നതിന്റെ ഇടയ്ക്ക് ആണ് ലീ അത് ശ്രദ്ധിക്കുന്നത്.പരിചിതമായ സ്ഥലം പരിചിതമായ സന്ദര്‍ഭങ്ങള്‍.അതെ,ആ വെബ്ടൂണില്‍ ഉള്ളത് പോലെ ഉള്ള ഒരു കൊലപാതകം അടുത്തതായി നടക്കാന്‍ പോകുന്നു.കാംഗും അടുത്ത് സംഭവിക്കാന്‍ പോകുന്ന ആപത്തു തിരിച്ചറിയുന്നു.അവര്‍ ആ സ്ഥലത്തേക്ക് പോകുന്നു.ബാക്കി അറിയാന്‍ ഈ ചിത്രം കാണുക.
ഒരു ഹൊറര്‍ ചിത്രം എന്ന് ഒരു ജോനറില്‍ ഈ ചിത്രത്തെ തളച്ചു ഇടാം എന്ന് ഞാന്‍ കരുതുന്നില്ല.ലോജിക്കല്‍ ആയുള്ള കാരണങ്ങളിലൂടെ നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തില്‍ പലപ്പോഴും.പ്രത്യേകിച്ചും പ്രേതം ഉണ്ടെന്ന് തോന്നുന്ന സ്ഥലങ്ങള്‍ പല്ലും കാണിച്ചു വെട്ടാത്ത വിരലുകള്‍ കാണിച്ചു ഭയപ്പെടുത്തുന്ന രീതിയില്‍ ഒന്നും തന്നെ ഇല്ല.അത് കൊണ്ട് തന്നെ ഭയപ്പെടുത്തുന്ന ഒരു ചിത്രമല്ല ഇത്.പിന്നെ ക്ലൈമാക്സ് അല്‍പ്പം കുഴപ്പിച്ചു എന്നെ.പ്രേതം യഥാര്‍ത്ഥത്തില്‍ ഉണ്ടോ അതോ ഇല്ലയോ എന്ന് ഒരു സംശയം .സീരിയല്‍ കില്ലിംഗ് ഒക്കെ ആയി കുറച്ചും കൂടി കൊഴുപ്പിക്കാന്‍ ഉണ്ടായിരുന്നു ഈ തീമില്‍.കുറച്ചും കൂടി ഒരു ഗ്രിപ്പ് എങ്കില്‍ ഈ ചിത്രത്തിന് ലഭിക്കുമായിരുന്നു എന്ന് തോന്നുന്നു.മടുപ്പില്ലാതെ കാണാവുന്ന ഒരു കൊറിയന്‍ ചിത്രം.
More reviews @ www,movieholicviews.blogspot.com

No comments:
Post a Comment