192.BLACK COAL,THIN ICE(MANDARIN,2014),|Mystery|Crime|,Dir:-Yi'nan Dio,*ing:-Fan Lio,Lun Mei Gwei.
"കല്‍ക്കരിപ്പാടത്തിലെ ശരീരഭാഗവും ഐസ്ക്കട്ടിയിലെ വരയും"
64 മത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ "ഗോള്‍ഡന്‍ ബെയര്‍" പുരസ്ക്കാരം നേടിയ ചിത്രമാണ്" Daylight Fireworks "എന്നും കൂടി പേരുള്ള ഈ ചിത്രം.ശരിക്കും ചിത്രത്തിന്റെ കഥ ഈ പേരുകളുടെ ശരി പകര്‍പ്പുകള്‍ ആവുകയാണ് അവസാനം എന്ന് തോന്നി പോകും.കൊറിയന്‍ ത്രില്ലര്‍ സിനിമകളുടെ ആഴം ഇല്ലെങ്കിലും ചൈനീസ് ചിത്രങ്ങള്‍ പലപ്പോഴും മികച്ച ക്ലാസ് ചിത്രങ്ങള്‍ ആയാണ് തോന്നിയിട്ടുള്ളത്,പ്രത്യേകിച്ചും ത്രില്ലര്‍ സിനിമകളുടെ കാര്യത്തില്‍.അത് കൊണ്ട് തന്നെ ഒരു ചൈനീസ് ത്രില്ലറിന്റെ രീതി വ്യത്യസ്തം ആണ്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിലെ ഒരു ദിവസത്തില്‍ കല്‍ക്കരി പാടത്തില്‍ കണ്ടെത്തിയ ശരീര ഭാഗം ആണ് ഈ കേസിന്റെ ആരംഭം.രാജ്യം മുഴുവന്‍ വിതറിയ രീതിയില്‍ കാണപ്പെട്ട ശരീര ഭാഗങ്ങള്‍ കേസ് കൂടുതല്‍ ദുഷ്ക്കരം ആക്കി.പ്രത്യേകിച്ചും ഡി എന്‍ ഏ ടെസ്റ്റ് പോലുള്ള മാര്‍ഗങ്ങള്‍ ഒന്നും അത്ര പരിചിതം അല്ലാതെ ഇരുന്ന ഒരു സമയത്ത്.എന്നാല്‍ ഒരു കല്‍ക്കരി പാടത്തില്‍ കണ്ടെത്തിയ വസ്ത്രവും ഐ ഡി കാര്‍ഡും ശവശരീരം ആരുടെ ആണെന്നുള്ള തെളിവുകള്‍ നല്‍കി.
ആ കല്‍ക്കരി പാടത്തില്‍ ജോലി ചെയ്തിരുന്ന "ലിയാന്ഗ്" എന്നയാളുടെ ശരീരം ആയിരുന്നു അത്.കേസ് അന്വേഷിച്ച "സാംഗും" കൂട്ടരും ലിയാങ്ങിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെല്ലുന്നു.ദുഖിതയായ ഭാര്യയെ അവര്‍ കാണുന്നു.ലിയാങ്ങിനു ഒരു സഹോദരന്‍ ഉണ്ടെന്നു മനസ്സിലാക്കിയ സാംഗും കൂട്ടരും അയാളെ വേറെ ഒരു സ്ഥലത്ത് നിന്നും കണ്ടെത്തുന്നു.എന്നാല്‍ അവിടെ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയും സാംഗിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ മരണപ്പെടുകയും ചെയ്യുന്നു.സാംഗിനും മുറിവേല്‍ക്കുന്നു.എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ സാംഗ് അന്വേഷണങ്ങളില്‍ നിന്നും മാറ്റപ്പെട്ടു.അയാള്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ആയി ജോലി.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2004 ല്‍ അന്ന് നടന്നത് പോലെ ഉള്ള രീതിയില്‍ ശവശരീരങ്ങള്‍ കാണപ്പെടുന്നു.മരിച്ച രണ്ടു പേരെയും തിരിച്ചു അറിയുന്നു.ആദ്യം കൊല്ലപ്പെട്ട ലിയാങ്ങിന്റെ ഭാര്യയും ആയി ബന്ധം ഉണ്ടായിരുന്ന രണ്ടു പേര്‍ ആയിരുന്നു കൊല്ലപ്പെട്ടത്.ആകസ്മികം ആയി പോലീസ് ചീഫിനെ കാണാന്‍ എത്തിയ സാംഗ് കേസ് അന്വേഷണത്തില്‍ പങ്കെടുക്കുന്നു.തന്‍റെ നഷ്ടപ്പെട്ട വില തിരികെ പിടിക്കാന്‍ അയാള്‍ക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്.
ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം ഈ കേസിലും തെളിയുന്നു.സാംഗ് കേസ് അന്വേഷണവും ആയി മുന്നോട്ടു പോകുന്നു.എന്നാല്‍ ഇത്തവണ വ്യക്തമായ ഒരാള്‍ ഈ കേസിന്റെ മുന്നില്‍ ഉണ്ട് അവര്‍ക്ക് അന്വേഷണത്തിനായി.കേസിന്റെ മുന്നോട്ടുള്ള ഗതി അറിയാന്‍ ബാക്കി ചിത്രം കാണുക.ഒരു പരിധി കഴിയുമ്പോള്‍ കേസിനെ കുറിച്ചുള്ള നമ്മുടെ അഭിപ്രായം മാറ്റുന്ന രീതിയില്‍ ഉള്ള ട്വിസ്റ്റ് ഈ ചിത്രത്തില്‍ ഉണ്ട്.പിന്നെ മനുഷ്യര്‍ പലരും പകല്‍ വെളിച്ചത്തില്‍ തിളക്കം ഉള്ളവര്‍ ആയി തോന്നുമല്ലോ.ഒരു ക്ലാസിക് പരിവേഷം ഉള്ള ക്രൈം ത്രില്ലര്‍ ആണ് ഈ ചിത്രം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment